അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; മൂന്നു കുട്ടികളടക്കം നാലുപേർക്ക് ദാരുണാന്ത്യം
അബുദാബി: അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് കുട്ടികളടക്കം നാലുപേർ മരിച്ചു.
മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുൽലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് അപകടത്തിൽ മരിച്ചത്.
അബ്ദുൽലത്തീഫും റുക്‌സാനയും അവരുടെ മറ്റ് രണ്ട് മക്കളും ഗുരുതര പരിക്കുകളോടെ അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശനിയാഴ്ച രാവിലെ അബുദാബി–ദുബായ് റോഡിൽ ഷഹാമയ്ക്ക് സമീപമാണ് അപകടം നടന്നത്. ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുഎഇയിൽ തന്നെ കബറടക്കം നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
English Summary
Five people, including three children from a Malayali family, were killed in a road accident in Abu Dhabi. The victims include three minor children and their housemaid. The parents and two other children sustained serious injuries and are undergoing treatment at Sheikh Shakhbout Hospital. The accident occurred near Shahama on the Abu Dhabi–Dubai road while the family was returning after visiting the Liwa Festival. Burial procedures are being arranged in the UAE.
abu-dhabi-road-accident-malayali-family-children-killed
Abu Dhabi Accident, Malayali Family, UAE News, Road Accident, Gulf News, Kerala News, Tragic Accident









