web analytics

അടിമുതൽ മുടി വരെ കാണാം; 540 ഡിഗ്രി ക്യാമറ മുതൽ Bring Your Own Device ഫീച്ചർ വരെ; മഹീന്ദ്രയുടെ XUV 7XO ജനുവരി 5ന്

അടിമുതൽ മുടി വരെ കാണാം; 540 ഡിഗ്രി ക്യാമറ കാമറ മുതൽ Bring Your Own Device ഫീച്ചർ വരെ; മഹീന്ദ്രയുടെ XUV 7XO ജനുവരി 5ന്

മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവിയായ XUV700ന് പൂർണമായ രൂപമാറ്റം നൽകി ‘XUV 7XO’ എന്ന പുതിയ പേരിൽ വാഹനം ജനുവരി 5ന് ഔദ്യോഗികമായി പുറത്തിറക്കും.

ഡിസൈനിലും സാങ്കേതിക സവിശേഷതകളിലും വലിയ മാറ്റങ്ങളോടെയാണ് XUV 7XOയുടെ വരവ്.

ഇലക്ട്രിക് എസ്‌യുവിയായ XEV 9Sനോട് ഏറെ സാമ്യമുള്ള ഡിസൈൻ ഭാഷയാണ് പുതിയ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്.

മഹീന്ദ്ര പുറത്തിറക്കിയ പുതിയ ടീസർ വീഡിയോയിൽ ശ്രദ്ധേയമായ ഫീച്ചറാണ് 540 ഡിഗ്രി ക്യാമറ. ഡിസംബർ 15 മുതൽ XUV 7XOയുടെ ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.

540 ഡിഗ്രി ക്യാമറ എന്താണ്?

വാഹനത്തിന്റെ മുന്നിലും പിന്നിലും വശങ്ങളിലും ഘടിപ്പിച്ച ക്യാമറകൾ വഴി ചുറ്റുമുള്ള കാഴ്ചകൾ നൽകുന്നതാണ് 360 ഡിഗ്രി ക്യാമറ.

ഇതിന് പുറമെ വാഹനത്തിന്റെ അടിഭാഗം വരെ ദൃശ്യവൽക്കരിക്കുന്ന സംവിധാനമാണ് 540 ഡിഗ്രി ക്യാമറ.

ഓഫ്-റോഡിംഗ് സമയത്തും കല്ലുകളും കുഴികളും നിറഞ്ഞ വഴികളിലും വാഹനം നിയന്ത്രിക്കാൻ ഇത് ഏറെ സഹായകമാണ്. ഇന്ത്യൻ വിപണിയിൽ ഈ ഫീച്ചർ ആദ്യം അവതരിപ്പിച്ചത് 2025ൽ പുറത്തിറങ്ങിയ ടാറ്റ ഹാരിയർ ഇവിയിലൂടെയാണ്.

ലാൻഡ് റോവർ പോലുള്ള പ്രീമിയം വാഹനങ്ങളിലാണ് സാധാരണയായി ഈ സംവിധാനം ലഭ്യമാകുന്നത്.

മറ്റ് പ്രധാന ഫീച്ചറുകൾ

XEV 9Sൽ കണ്ട ‘Bring Your Own Device’ (BYOD) ഫീച്ചർ XUV 7XOയിലും ഉണ്ടാകും. യാത്രികർക്ക് അവരുടെ ഡിജിറ്റൽ ഉപകരണങ്ങൾ കോ-ഡ്രൈവർ ഡിസ്‌പ്ലേയുമായി കണക്ട് ചെയ്യാൻ ഇതിലൂടെ സാധിക്കും.

രണ്ടാം നിരയിലെ യാത്രികർക്കായി സീറ്റ് ബാക്ക് ടാബ് ഹോൾഡറുകളും 65W ടൈപ്പ്-സി USB ചാർജറുകളും ലഭിക്കും.

ഇൻഫോടെയ്ൻമെന്റിനായി പുതിയ Adrenox Plus AI ഒഎസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർക്ക് 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും രണ്ട് 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനുകളും ലഭിക്കും. സുരക്ഷയ്ക്കായി ലെവൽ 2 ADAS സംവിധാനങ്ങളും പ്രതീക്ഷിക്കാം.

ഇലക്ട്രിക് ബോസ് മോഡ് വഴി പിന്നിലെ യാത്രികർക്ക് കൂടുതൽ ലെഗ് റൂം നൽകാനും കഴിയും. എൻജിൻ ഓപ്ഷനുകളിൽ മാറ്റമില്ല;

2.0 ലീറ്റർ ടർബോ പെട്രോൾ, 2.0 ലീറ്റർ ഡീസൽ എൻജിനുകൾ 6 സ്പീഡ് മാനുവൽ, ഓട്ടമാറ്റിക് ഗിയർബോക്സുകളോടെയായിരിക്കും തുടരുമെന്ന് സൂചന.

English Summary

Mahindra will launch the revamped XUV 7XO on January 5, featuring major design updates and advanced technology including a 540-degree camera system. The SUV will offer enhanced safety, premium infotainment features, and retain existing engine options, positioning it as a tech-forward upgrade to the XUV700.

mahindra-xuv-7xo-launch-540-degree-camera-features

Mahindra, XUV 7XO, XUV700 facelift, SUV launch, 540 degree camera, Indian automobiles, car features, auto news

spot_imgspot_img
spot_imgspot_img

Latest news

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Other news

3 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ കണ്ണീർ!  പ്രസവത്തിന് മാസങ്ങൾ ബാക്കി നിൽക്കെ സോനയ്ക്ക് വിട

3 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ കണ്ണീർ!  പ്രസവത്തിന് മാസങ്ങൾ ബാക്കി നിൽക്കെ...

ഉത്തർപ്രദേശിൽ പ്രകൃതിക്ഷോഭം; ഇടിമിന്നലിലും കനത്ത മഴയിലും 117 മരണം, 200 ലധികം പേർക്ക് പരിക്ക്

ഉത്തർപ്രദേശിൽ പ്രകൃതിക്ഷോഭം; ഇടിമിന്നലിലും കനത്ത മഴയിലും 117 മരണം, 200 ലധികം...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും കുടുംബം

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും സ്ത്രീധന പീഡനമെന്നും...

വഴക്ക് തീർക്കാനെത്തി, ഒടുവിൽ കുത്തേറ്റു! മ്യൂസിയം സ്റ്റേഷനിലെ സിപിഒയ്ക്ക് പരിക്ക്; എ.ആർ ക്യാമ്പിലെ പൊലീസുകാരൻ പിടിയിൽ

വഴക്ക് തീർക്കാനെത്തി, ഒടുവിൽ കുത്തേറ്റു! മ്യൂസിയം സ്റ്റേഷനിലെ സിപിഒയ്ക്ക് പരിക്ക്; എ.ആർ ക്യാമ്പിലെ...

ലോക്കപ്പിലെ ആ ‘ആചാരം’ ഇനി വേണ്ട; നിയമം ലംഘിച്ചാൽ പൊലീസുകാർക്കെതിരെ നടപടി!

ലോക്കപ്പിലെ ആ 'ആചാരം' ഇനി വേണ്ട; നിയമം ലംഘിച്ചാൽ പൊലീസുകാർക്കെതിരെ നടപടി! തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img