web analytics

ഒരിക്കൽ പോലും ജോലി ചെയ്തിട്ടില്ലാത്ത സ്ഥാപനത്തിൽ നിന്നു പിരിച്ചുവിടൽ നോട്ടീസ് ലഭിച്ച് യുവതി…! കാരണമറിഞ്ഞപ്പോൾ അന്തംവിട്ട് സോഷ്യൽ മീഡിയ

ഒരിക്കൽ പോലും ജോലി ചെയ്തിട്ടില്ലാത്ത സ്ഥാപനത്തിൽ നിന്നു പിരിച്ചുവിടൽ നോട്ടീസ് ലഭിച്ച് യുവതി

ഒരിക്കൽ പോലും ജോലി ചെയ്തിട്ടില്ലാത്ത ഒരു സ്ഥാപനത്തിൽ നിന്നു പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചാൽ എന്തായിരിക്കും അവസ്ഥ?

അത്തരത്തിലൊരു വിചിത്രവും ആശങ്കാജനകവുമായ അനുഭവമാണ് കരിയർ കൗൺസിലറായ സൈമൺ ഇംഗാരി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

തന്റെ ഭാര്യയ്ക്കുണ്ടായ അനുഭവമാണ് അദ്ദേഹം എക്‌സ് (മുൻ ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. സംഭവം വായിച്ചവരെ ഒരുപോലെ അമ്പരപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

ഒരു ദിവസം പതിവുപോലെ ഇമെയിൽ പരിശോധിക്കുന്നതിനിടെയാണ് തന്റെ ഭാര്യയ്ക്ക് ഒരു അപ്രതീക്ഷിത സന്ദേശം ലഭിച്ചത്. ഒരു കമ്പനിയിൽ നിന്നുള്ള ഔദ്യോഗിക ഇമെയിലായിരുന്നു അത്.

ഇമെയിൽ തുറന്നതോടെ അവരെ ഞെട്ടിച്ചത്, ജോലിയിൽ നിന്നു പിരിച്ചുവിട്ടതായി അറിയിക്കുന്ന നോട്ടീസായിരുന്നു. ഇതു കണ്ട നിമിഷം തന്നെ അവർ പരിഭ്രാന്തിയിലായി.

“എന്താണ് തെറ്റ് ചെയ്തത്?”, “ഡെഡ്‌ലൈനുകൾ തെറ്റിയോ?”, “ജോലിയിൽ എന്തെങ്കിലും വലിയ വീഴ്ച സംഭവിച്ചോ?” എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ മനസ്സിലൂടെ കടന്നുപോയതായി സൈമൺ ഇംഗാരി കുറിക്കുന്നു.

എന്നാൽ, ഇമെയിൽ കൂടുതൽ ശ്രദ്ധയോടെ വായിച്ചപ്പോഴാണ് സത്യം വ്യക്തമായത്. അവർക്ക് ആ സ്ഥാപനത്തിൽ ഒരിക്കൽ പോലും ജോലി ചെയ്തിട്ടേയില്ല.

ഒരിക്കലും അപേക്ഷ നൽകിയിട്ടില്ലാത്ത, അഭിമുഖത്തിൽ പോലും പങ്കെടുത്തിട്ടില്ലാത്ത ഒരു കമ്പനിയിൽ നിന്നാണ് പിരിച്ചുവിടൽ നോട്ടീസ് എത്തിയിരിക്കുന്നത്. ഇതോടെയാണ് സംഭവം മറ്റൊരു തലത്തിലേക്ക് മാറിയത്.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇമെയിൽ അയച്ചത് എച്ച്ആർ വിഭാഗത്തിലെ ഒരു പിഴവാണെന്ന് വ്യക്തമായത്.

മറ്റൊരു ജീവനക്കാരന് അയക്കേണ്ട പിരിച്ചുവിടൽ ഇമെയിൽ അബദ്ധത്തിൽ തെറ്റായ വിലാസത്തിലേക്കാണ് അയച്ചതെന്ന് കണ്ടെത്തി.

ഒരിക്കൽ പോലും ജോലി ചെയ്തിട്ടില്ലാത്ത സ്ഥാപനത്തിൽ നിന്നു പിരിച്ചുവിടൽ നോട്ടീസ് ലഭിച്ച് യുവതി

ഈ അശ്രദ്ധയെയാണ് സൈമൺ ഇംഗാരി രൂക്ഷമായി വിമർശിക്കുന്നത്. എച്ച്ആർ വിഭാഗങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിലുള്ള അശ്രദ്ധമായ ഇമെയിലുകൾ ആളുകളിൽ വലിയ മാനസിക സമ്മർദ്ദം സൃഷ്ടിക്കുമെന്നും, ചിലപ്പോൾ ഹൃദയാഘാതം വരെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സൈമൺ മുന്നറിയിപ്പ് നൽകുന്നു.

ഒരു നിമിഷം കൊണ്ട് ഒരാളുടെ മാനസികാവസ്ഥ തകർക്കാൻ ഇത്തരം തെറ്റായ ആശയവിനിമയങ്ങൾക്കാവുമെന്ന് അദ്ദേഹം പറയുന്നു.

പോസ്റ്റ് വൈറലായതോടെ നിരവധി രസകരവും ഗൗരവമുള്ളതുമായ പ്രതികരണങ്ങളാണ് കമന്റുകളായി എത്തുന്നത്.

“കമ്പനിയിൽ നിന്ന് സെറ്റിൽമെന്റ് തുക ആവശ്യപ്പെട്ട് തിരിച്ച് മെയിൽ അയയ്ക്കൂ” എന്നാണ് ഒരാൾ തമാശയായി കുറിച്ചത്.

മറ്റുചിലർ, ഇത്തരം പിഴവുകൾ ഒരാളുടെ ആത്മവിശ്വാസത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നും, കോർപ്പറേറ്റ് ലോകത്ത് ആശയവിനിമയത്തിൽ കൂടുതൽ സൂക്ഷ്മത അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ് പോര് മുറുകുന്നു

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ്...

ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക്; പിണറായി വിജയൻ സഭയെ നയിക്കുമോ? സോഷ്യൽ മീഡിയയിലെ ‘നെയിം ചേഞ്ച്’ നൽകുന്ന സൂചനകൾ

ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക്; പിണറായി വിജയൻ സഭയെ നയിക്കുമോ? സോഷ്യൽ മീഡിയയിലെ...

നിയമസഭയിൽ ഇനി ‘പടുകൂറ്റൻ’ ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ

നിയമസഭയിൽ ഇനി 'പടുകൂറ്റൻ' ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രവിജയം...

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ വൈറൽ

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ...

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി; വോട്ടർമാർക്ക് നന്ദി പറഞ്ഞ് താരം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റ് വൈറൽ

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്...

Related Articles

Popular Categories

spot_imgspot_img