web analytics

ഉത്സവം കണ്ട് മടങ്ങുമ്പോൾ ദാരുണാന്ത്യം; ചേർപ്പിൽ കാറിടിച്ച് ആറുവയസുകാരൻ മരിച്ചു

ഉത്സവം കണ്ട് മടങ്ങുമ്പോൾ ദാരുണാന്ത്യം; ചേർപ്പിൽ കാറിടിച്ച് ആറുവയസുകാരൻ മരിച്ചു

തൃശൂർ: ക്ഷേത്രോത്സവം കണ്ട് അച്ഛനൊപ്പം സ്‌കൂട്ടറിൽ മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ ആറുവയസുകാരൻ മരിച്ചു.

ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി മണാത്തിക്കുളം സമീപം ചക്കാലക്കൽ അരുൺ കുമാറിന്റെയും കൃഷ്ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് (6) ആണ് മരിച്ചത്.

തൃപ്പൂണിത്തുറ ഭവൻസ് സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയായിരുന്നു.

ക്രിസ്മസ് ആഘോഷത്തിൽ റെക്കോർഡ്; ബെവ്കോയിൽ 332.62 കോടിയുടെ മദ്യവിൽപ്പന

അപകട സംഭവം

ഇന്ന് ഉച്ചയോടെ ചൊവ്വൂർ മോഴിപറമ്പിലെ ഒരു ഫർണീച്ചർ ഷോറൂമിന് മുന്നിലായിരുന്നു അപകടം.

ചെറുവത്തേരി കീഴ്തൃക്കോവിൽ ക്ഷേത്രത്തിലെ പത്താമുദയം മഹോത്സവം കണ്ട് മടങ്ങുന്നതിനിടെയാണ് സ്‌കൂട്ടർ എതിർദിശയിൽ എത്തിയ കാറുമായി കൂട്ടിയിടിച്ചത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ഗുരുതരമായി പരിക്കേറ്റ കൃഷ്ണസ്വരൂപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ പരിക്കേറ്റ അച്ഛൻ അരുൺ കുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

നടപടികൾ

കൃഷ്ണസ്വരൂപിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്

English Summary
A six-year-old boy, Krishnaswaroop, lost his life in a tragic road accident at Cherpu in Thrissur while returning on a scooter with his father after attending a temple festival. Their scooter collided with an oncoming car near Chovvur Mozhiparambu. The child succumbed to injuries despite being rushed to the hospital, while his father is undergoing treatment.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക് പിന്നാലെ 3 പാർട്ടികൾ

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

Related Articles

Popular Categories

spot_imgspot_img