web analytics

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

കൊച്ചി: സംസ്ഥാനത്ത് വിദേശമദ്യ ഗോഡൗണുകളിൽ നിന്ന് ബാറുകളിലേക്കും ബിവറേജസ് ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളുടെ വിൽപ്പനശാലകളിലേക്കുമുള്ള മദ്യവിതരണം ഗുരുതരമായി തടസപ്പെട്ടു.

സർവർ തകരാറാണ് പ്രതിസന്ധിക്ക് കാരണം. ഇന്നലെ വൈകീട്ട് അഞ്ചുമണി വരെയും മദ്യവിതരണം പുനരാരംഭിക്കാനായില്ല.

ഇതുമൂലം ഒരുദിവസം മാത്രം ഏകദേശം 50 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
സർവർ തകരാറിനെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി ബില്ലടിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.

ഇതോടെ ഗോഡൗണുകൾക്ക് മുന്നിൽ ലോഡ് കയറ്റിയ വാഹനങ്ങൾ നിരനിരയായി കാത്തുകിടക്കുകയാണ്.

കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപറേഷൻ നിയന്ത്രിക്കുന്ന കൊച്ചിയിലെ ഗോഡൗണിൽ നിന്നാണ് 8 ബിവറേജസ് ഔട്ട്ലറ്റുകളിലേക്കും നൂറിലധികം ബാറുകളിലേക്കും മദ്യം വിതരണം ചെയ്യുന്നത്.

ബില്ലടിക്കാൻ സാധിക്കാത്തതിനാൽ ഈ ഗോഡൗണിൽ നിന്ന് മാത്രം 10 കോടി രൂപയിലധികം വിലവരുന്ന മദ്യം വിൽപ്പനയ്ക്കെത്തിക്കാൻ കഴിയാതെ പ്രതിസന്ധിയിലായിട്ടുണ്ട്.

മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിയാണ് മദ്യവിതരണവുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ സംവിധാനം നിയന്ത്രിക്കുന്നത്.

ക്രിസ്മസും പുതുവത്സരവും അടുത്തതോടെ ബാറുകളിലും ബിവറേജസ് ഉൾപ്പെടെയുള്ള സർക്കാർ മദ്യ ഔട്ട്ലറ്റുകളിലും നിന്ന് വലിയ തോതിൽ ഓർഡറുകളുണ്ട്.

എന്നാൽ സർവർ തകരാർ പരിഹരിക്കപ്പെടാത്തതിനാൽ ബില്ലടിക്കൽ പോലും സാധിക്കാത്ത അവസ്ഥയാണ് തുടരുന്നത്.

English Summary

Liquor distribution across Kerala has been disrupted due to a server failure, affecting supply from foreign liquor warehouses to bars and government-run outlets including Beverages Corporation stores. Billing has been stalled for three days, leading to an estimated loss of ₹50 crore in a single day, even as demand surges ahead of Christmas and New Year.

kerala-liquor-distribution-hit-server-failure-loss

Kerala Liquor Supply, Server Failure, Beverages Corporation, Bars, Warehouse Disruption, Christmas Demand, Kochi

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല; നിസ്കരിക്കാൻ പോയ കുട്ടിക്കായി തിരച്ചിൽ തുടരുന്നു

കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല കൊല്ലം കൊട്ടാരക്കരയിൽ പള്ളിയിൽ നിസ്കരിക്കാൻ...

കോണ്ടം കിട്ടാനില്ല; 3 ദിവസം കൊണ്ട് തീർന്നത് പതിനായിരം ഉറകൾ; ഒളിംപിക് വില്ലേജിൽ വിവാദം പുകയുന്നു

കോണ്ടം കിട്ടാനില്ല; 3 ദിവസം കൊണ്ട് തീർന്നത് പതിനായിരം ഉറകൾ ഇറ്റലിയിലെ...

ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം; പൊങ്കാല മഹോത്സവത്തിന് കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ പ്ലാൻ! റൂട്ടുകളും പാർക്കിംഗും ഇങ്ങനെ…

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3-ന് നടക്കും. ലക്ഷക്കണക്കിന്...

പണ്ടത്തെ ‘പുണ്യാഹം’ ഇപ്പോഴും റെഡി; ദേവസ്വം ബോർഡിൽ പൂജാരിയാകാൻ ജാതി സർട്ടിഫിക്കറ്റ് പോരാ, തൊലിക്കട്ടിയും വേണം!

പണ്ടത്തെ ‘പുണ്യാഹം’ ഇപ്പോഴും റെഡി; ദേവസ്വം ബോർഡിൽ പൂജാരിയാകാൻ ജാതി സർട്ടിഫിക്കറ്റ്...

​സി.എ കോട്ടിട്ട ‘മൂസത്’; ജിഎസ്ടി പേടിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ!

​സി.എ കോട്ടിട്ട 'മൂസത്'; ജിഎസ്ടി പേടിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ! ഗുരുവായൂർ:...

ബൈക്കിൽ നിന്ന് വീണെന്നു പറഞ്ഞ് ചികിത്സ തേടിയ യുവാവ് മരിച്ചു; കേസിൽ വൻ ട്വിസ്റ്റ്…!

ബൈക്കിൽ നിന്ന് വീണെന്നു പറഞ്ഞ് ചികിത്സ തേടിയ യുവാവ് മരിച്ചു ;...

Related Articles

Popular Categories

spot_imgspot_img