web analytics

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നിലുള്ള അടുത്ത വലിയ വെല്ലുവിളി ഐസിസി ടി20 ലോകകപ്പാണ്. ഫെബ്രുവരി–മാർച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന ടൂർണമെന്റിൽ കിരീടം നിലനിർത്തുകയെന്ന കടുത്ത പരീക്ഷണമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

കഴിഞ്ഞ വർഷം സ്വന്തമാക്കിയ ടി20 ലോകകപ്പ് സ്വന്തം മണ്ണിൽ വീണ്ടും ഉയർത്താനാകുമോയെന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയാലും ഇല്ലെങ്കിലും, ടൂർണമെന്റിന് ശേഷം ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നത് ഏറെക്കുറെ ഉറപ്പാണ്.

നിലവിൽ ടീമിൽ ഇടംപിടിക്കാത്ത ചില താരങ്ങൾക്ക് വീണ്ടും അവസരം ലഭിക്കാനും സാധ്യതയുണ്ട്. ടി20 ടീമിന്റെ ഭാവി മുഖങ്ങളാകാൻ സാധ്യതയുള്ള താരങ്ങൾ ആരൊക്കെയാണെന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ടി20യിൽ ഇനി ഇവരുടെ ഊഴം

ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടി20 ടീമിൽ ഇടംപിടിക്കാമെന്ന് കരുതുന്നവരിൽ മധ്യനിരയിലെ സ്റ്റാർ ബാറ്റർ ശ്രേയസ് അയ്യർ,

ആക്രമണ ശൈലിയിലുള്ള ഓപ്പണർ യശസ്വി ജയ്സ്വാൾ, കൗമാര ബാറ്റിംഗ് സെൻസേഷനും ഓപ്പണറുമായ വൈഭവ് സൂര്യവംശി, വിക്കറ്റ് കീപ്പർമാരായ ഇഷാൻ കിഷൻ, ധ്രുവ് ജുറേൽ എന്നിവർ ഉൾപ്പെടുന്നു.

നിലവിലെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ കരിയർ അവസാന ഘട്ടത്തിലേക്കെത്തിയെന്നാണ് പൊതുവായ വിലയിരുത്തൽ.

ക്യാപ്റ്റൻ സ്ഥാനമില്ലായിരുന്നെങ്കിൽ അദ്ദേഹം ഇതിനകം തന്നെ ടീമിൽ നിന്ന് പുറത്തായേനെ എന്ന അഭിപ്രായവും ശക്തമാണ്.

36-ാം വയസ്സിലേക്കു കടക്കുന്ന സൂര്യയെ അടുത്ത ലോകകപ്പിന് ശേഷം ടീമിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.

ഈ സാഹചര്യത്തിൽ, നായക സ്ഥാനത്തേക്ക് ശ്രേയസ് അയ്യർ ഉയർന്നു വരാനാണ് സാധ്യത. നിലവിൽ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്ലിൽ മികച്ച ഫോമിലാണ് ശ്രേയസ്.

അതുകൊണ്ടുതന്നെ ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാനുള്ള അർഹത അദ്ദേഹം നേടിയെടുക്കുന്നുണ്ട്. നായക സ്ഥാനം ലഭിച്ചാൽ അതിൽ അത്ഭുതപ്പെടാനില്ല.

അതേസമയം, നിലവിലെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മൻ ഗില്ലിന് നായകസ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. ടി20 ഫോർമാറ്റിൽ ഗില്ലിന്റെ പ്രകടനം ആശങ്കാജനകമാണ്.

ഈ വർഷം ടി20യിൽ ഒരു അർധസെഞ്ച്വറി പോലും ഗില്ലിന്റെ പേരിലില്ല എന്നതും അദ്ദേഹത്തിന് തിരിച്ചടിയാകുന്നു.

English Summary

India faces its next major challenge in the ICC T20 World Cup scheduled for February–March, where the team aims to defend its title at home. Regardless of the outcome, changes in the Indian T20 squad after the tournament appear inevitable. Players like Shreyas Iyer, Yashasvi Jaiswal, Vaibhav Suryavanshi, Ishan Kishan and Dhruv Jurel are expected to be strong contenders for future roles. Meanwhile, Suryakumar Yadav’s T20 career is believed to be nearing its end, with Shreyas Iyer emerging as a potential captaincy candidate. Shubman Gill’s chances of leadership promotion remain slim due to poor T20 form.

india-t20-world-cup-challenge-post-tournament-team-changes-expected

India cricket team, T20 World Cup, Indian T20 squad, Shreyas Iyer, Suryakumar Yadav, Shubman Gill, future India players, ICC T20 World Cup

spot_imgspot_img
spot_imgspot_img

Latest news

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

Other news

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ഒരു തരി മതി കിട്ടും പതിനായിരം; ജാഗ്രത! സ്വർണവിലയ്‌ക്കൊപ്പമുണ്ട് കള്ളന്മാരും

ഒരു തരി മതി കിട്ടും പതിനായിരം; ജാഗ്രത! സ്വർണവിലയ്‌ക്കൊപ്പമുണ്ട് കള്ളന്മാരും സ്വർണവില കുതിച്ചുയരുന്ന...

ആമസോണിൽ ഓർഡർ ചെയ്തത് 56,000 രൂപയുടെ ലാപ്ടോപ്പ്; പാഴ്സൽ തുറന്ന പ്രവാസി ഞെട്ടിപ്പോയി! ഈ ചതി ആർക്കും സംഭവിക്കാം

കോട്ടയം: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്ന് വിലകൂടിയ സാധനങ്ങൾ വാങ്ങുന്നവർ ജാഗ്രതൈ. വമ്പൻ...

ഭാഗ്യം തുണച്ചിട്ടും ലളിതം ഈ ജീവിതം; 80 ലക്ഷത്തിന്റെ ഭാഗ്യവാൻ ഇന്നും വഴിയോരത്ത് ലോട്ടറി കച്ചവടക്കാരൻ!

ഭാഗ്യം തുണച്ചിട്ടും ലളിതം ഈ ജീവിതം; 80 ലക്ഷത്തിന്റെ ഭാഗ്യവാൻ ഇന്നും...

ആഗ്രഹങ്ങൾ സഫലമാകുന്ന ദിവസം; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹങ്ങൾ സഫലമാകുന്ന ദിവസം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം അനുസരിച്ച് പലർക്കും നേട്ടങ്ങളും...

മരിച്ച അമ്മയെ വീട്ടിൽ ഒളിപ്പിച്ചു; ‘അമ്മയായി’ വേഷം കെട്ടി മകൻ തട്ടിയത് ലക്ഷങ്ങൾ !

'അമ്മയായി' വേഷം കെട്ടി മകൻ തട്ടിയത് ലക്ഷങ്ങൾ ! ഇറ്റലിയിലെ ബോർഗോ...

Related Articles

Popular Categories

spot_imgspot_img