web analytics

വീട് നിർമാണത്തിനായി വർഷങ്ങളായി സ്വരൂപിച്ച പണം; ബസ് യാത്രയ്ക്കിടെ ഒരു ലക്ഷം രൂപയുള്ള ബാഗ് നഷ്ടപ്പെട്ടു; ടിക്കറ്റിലൂടെ ബാഗ് കണ്ടെത്തി മാതൃകയായി കണ്ടക്ടർ

വീട് നിർമാണത്തിനായി വർഷങ്ങളായി സ്വരൂപിച്ച പണം; ബസ് യാത്രയ്ക്കിടെ ഒരു ലക്ഷം രൂപയുള്ള ബാഗ് നഷ്ടപ്പെട്ടു; ടിക്കറ്റിലൂടെ ബാഗ് കണ്ടെത്തി മാതൃകയായി കണ്ടക്ടർ

കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യാത്രക്കാരന് നഷ്ടപ്പെട്ട ഒരു ലക്ഷം രൂപ കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി കണ്ടക്ടർ.

തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശിയായ ഹമീദ്കുട്ടി വീട് നിർമാണത്തിനായി വർഷങ്ങളായി സ്വരൂപിച്ച പണമാണ് ബസ് യാത്രയ്ക്കിടെ അശ്രദ്ധയാൽ നഷ്ടമായത്.

ബാഗ് നഷ്ടപ്പെട്ട വിവരം മനസ്സിലായതോടെ ഹമീദ്കുട്ടി കിഴക്കേകോട്ട സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ പരാതിയുമായി എത്തി.

ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ അദ്ദേഹത്തെ സമാധാനിപ്പിക്കുകയും, ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന യാത്രാ ടിക്കറ്റിൽ നിന്ന് ബസ് നമ്പരും ഷെഡ്യൂളും കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട കണ്ടക്ടറെ ഉടൻ ഫോണിൽ ബന്ധപ്പെട്ടു.

കിഴക്കേകോട്ട–വെട്ടുകാട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന നെയ്യാറ്റിൻകര ഡിപ്പോയിലെ ബസിലായിരുന്നു ഹമീദ്കുട്ടി യാത്ര ചെയ്തത്. കണ്ടക്ടർ അജയ് കിരൺ ബസിൽ നടത്തിയ പരിശോധനയിൽ സീറ്റിന് താഴെയായി ഒരു പ്ലാസ്റ്റിക് കവർ കണ്ടെത്തി.

കവറിനുള്ളിൽ ഒരു ലക്ഷം രൂപ മുഴുവൻ സുരക്ഷിതമായി ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം അദ്ദേഹം സ്റ്റേഷൻ അധികൃതരെ വിവരമറിയിച്ചു.

തുടർന്ന് വൈകിട്ട് സിറ്റി യൂണിറ്റിൽ വച്ച് എടിഒ സിപി പ്രസാദിന്റെ സാന്നിധ്യത്തിൽ കണ്ടക്ടർ അജയ് കിരൺ തന്നെ ഒരു ലക്ഷം രൂപ ഹമീദ്കുട്ടിക്ക് കൈമാറി.

ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ ബിവൈ രാജേഷ്, സ്റ്റേഷൻ മാസ്റ്റർ എൻകെ രഞ്ജിത്ത്, വെഹിക്കിൾ സൂപ്പർവൈസർ രാജേന്ദ്രൻ, ബിടിസി കോഓർഡിനേറ്റർ കെ ബിനുകുമാർ, ജനേഷ്, സിറാജ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

യാത്രക്കാരന്റെ വിശ്വാസം കാത്തുസൂക്ഷിച്ച ഈ സത്യസന്ധതയ്ക്ക് കെഎസ്ആർടിസി സിഎംഡി പി എസ് പ്രമോജ് ശങ്കർ കണ്ടക്ടർ അജയ് കിരണിനെ ഔദ്യോഗികമായി അനുമോദിച്ചു.

English Summary

A KSRTC conductor set an example by returning ₹1 lakh lost by a passenger during a bus journey. The money, saved by Thiruvananthapuram native Hameedkutty for house construction, was misplaced on a bus. Using the travel ticket details, officials traced the bus, and conductor Ajay Kiran found the cash safely under a seat and returned it to the owner. KSRTC officials later honored the conductor for his honesty.

ksrtc-conductor-returns-lost-one-lakh-hameedkutty

KSRTC, bus journey, lost cash, honest conductor, public transport, good news, Thiruvananthapuram

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

Other news

അറബികൾ എന്തിനാ മലയാളികളെ റഫീഖ് എന്ന് വിളിക്കുന്നത്

അറബികൾ എന്തിനാ മലയാളികളെ റഫീഖ് എന്ന് വിളിക്കുന്നത് ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തേടി...

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം കോഴിക്കോട്:...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാലും ഇവർക്ക് ജോലി പോകില്ല; ഈ 219 പേർക്ക് ജോലിയിൽ തുടരാം

ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാലും ഇവർക്ക് ജോലി പോകില്ല; ഈ 219 പേർക്ക് ജോലിയിൽ...

Related Articles

Popular Categories

spot_imgspot_img