web analytics

രാജീവ് ചന്ദ്രശേഖറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും;

രാജീവ് ചന്ദ്രശേഖറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു

തിരുവനന്തപുരം: ബിജെപി ആദ്യമായി കോർപ്പറേഷൻ അധികാരം ഉറപ്പിച്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുമെന്ന് സൂചന. 

ഇക്കാര്യം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പ്രധാനമന്ത്രി നേരിട്ട് അറിയിച്ചതായാണ് വിവരം. 

ഫോൺ സംഭാഷണത്തിലൂടെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി, തിരുവനന്തപുരത്ത് എത്തുന്ന കാര്യവും സൂചിപ്പിച്ചെങ്കിലും തീയതി ഇതുവരെ തീരുമാനമായിട്ടില്ല.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി–എൻഡിഎ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം എക്‌സിലൂടെ പ്രതികരിച്ചിരുന്നു. 

ഈ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ സഫലമാക്കാൻ ബിജെപിക്കേ കഴിയൂവെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും, ഊർജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി പാർട്ടി പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി കുറിച്ചു. 

ജനങ്ങളുടെ ജീവിതം കൂടുതൽ സുഗമമാക്കുന്ന ഭരണമാണ് ബിജെപി ഉറപ്പുനൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തുമ്പോൾ നഗരത്തിലെ ബിജെപി മേയർ അദ്ദേഹത്തെ സ്വീകരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ  വ്യക്തമാക്കിയിരുന്നു. 

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച വിജയം വലിയ മുന്നേറ്റമാണെന്നും, തിരുവനന്തപുരത്ത് മാറ്റം കൊണ്ടുവരാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

ഇനി നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും, അതിനായി ശക്തമായ പ്രവർത്തനം തുടരുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

English Summary:

Prime Minister Narendra Modi is expected to visit Thiruvananthapuram after the BJP secured control of the city corporation for the first time. Modi reportedly congratulated state BJP president Rajeev Chandrasekhar over the phone for the electoral victory. Calling the result a landmark moment in Kerala politics, the Prime Minister said the BJP-NDA alliance is committed to the city’s development. Chandrasekhar stated that the BJP’s success marks a major shift and that the party will work towards bringing similar change in the upcoming assembly elections.

pm-modi-visit-thiruvananthapuram-bjp-corporation-victory

Thiruvananthapuram Corporation, BJP, Narendra Modi, Rajeev Chandrasekhar, Kerala local body elections, BJP NDA, Kerala politics, Mayor, Assembly elections

spot_imgspot_img
spot_imgspot_img

Latest news

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

Other news

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

ബത്തേരിയെ നടുക്കി വീണ്ടും കാട്ടാനയാക്രമണം: കൃഷിയിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൽപ്പറ്റ: പച്ചപ്പണിഞ്ഞ വയനാടൻ മണ്ണ് വീണ്ടും ചോരയണിഞ്ഞിരിക്കുന്നു. സുൽത്താൻ ബത്തേരി വടക്കനാട്...

എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ കുർബാനയ്ക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി ഉത്തരവ്

എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ കുർബാനയ്ക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി സീറോ...

കേരളത്തിൽ കുത്തനെയിടിഞ്ഞ് സ്വർണ്ണവില; സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം…!

കേരളത്തിൽ കുത്തനെയിടിഞ്ഞ് സ്വർണ്ണവില ഇറാൻ-ഇസ്രയേൽ സംഘർഷങ്ങളെത്തുടർന്ന് കുതിച്ചുയർന്ന സ്വർണ്ണവിലയിൽ സാധാരണക്കാർക്ക് ആശ്വാസകരമായ...

10-ാം വയസിൽ മകൾ നിഷ സ്വന്തമായി പണം സമ്പാദിക്കുന്നുവെന്ന് അഭിമാനത്തോടെ സണ്ണി ലിയോൺ

10-ാം വയസിൽ മകൾ നിഷ സ്വന്തമായി പണം സമ്പാദിക്കുന്നുവെന്ന് അഭിമാനത്തോടെ സണ്ണി...

Related Articles

Popular Categories

spot_imgspot_img