web analytics

15 മുതൽ 24 വയസ്സ് വരെയുള്ള യുവാക്കൾക്കിടയിൽ എച്ച്.ഐ.വി രോഗബാധ കൂടുന്നു

15 മുതൽ 24 വയസ്സ് വരെയുള്ള യുവാക്കൾക്കിടയിൽ എച്ച്.ഐ.വി രോഗബാധ കൂടുന്നു

കൊച്ചി: 15 മുതൽ 24 വയസ്സ് വരെയുള്ള യുവാക്കൾക്കിടയിൽ എച്ച്.ഐ.വി രോഗബാധ വർദ്ധിക്കുന്നതായി സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പഠനം.

ഈ വർഷം ഏപ്രിൽ–ഒക്ടോബർ മാസങ്ങളിൽ പുതുതായി കണ്ടെത്തിയ രോഗബാധിതരിൽ 15.4% പേരും ഈ പ്രായകൂട്ടത്തിലാണ്.

2022ൽ 9% ആയിരുന്ന ഈ പ്രായത്തിലുള്ള രോഗബാധിതരുടെ എണ്ണം 2023ൽ 12% ആയും 2024ൽ 14.2% ആയും ഉയർന്നിരുന്നു.

ആഗോളതലത്തിൽ ‘സേഫ് സോൺ’ ആയിരുന്നാലും വർദ്ധനവ് ആശങ്കയുണർത്തുന്നതാണെന്ന് പഠനത്തിൽ പറയുന്നു.

അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ഈ വിഭാഗത്തിലെ രോഗബാധിതരുടെ എണ്ണത്തിൽ വ്യക്തമായ പങ്ക് വഹിക്കുന്നു.

രാജ്യത്ത് എച്ച്.ഐ.വി സാന്ദ്രത 0.20 ആയിക്കെ കേരളത്തിലേത് 0.07 മാത്രമാണ് — രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

അശ്രദ്ധമായ ജീവിതശൈലി, സിറിഞ്ച് ഉപയോഗിച്ച് ലഹരി ഉപയോഗം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.

രാജ്യത്ത് 25 ലക്ഷം എച്ച്.ഐ.വി രോഗബാധിതരുണ്ട്. കഴിഞ്ഞ വർഷം 63,000 പേരെയാണ് പുതുതായി കണ്ടെത്തിയത്. 32,000 പേർ എയ്ഡ്സ് മൂലം മരിച്ചു.

കേരളത്തിൽ നിലവിൽ 23,608 പേർ ചികിത്സയിലാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 4,477 പേർക്കാണ് സംസ്ഥാനത്ത് എച്ച്.ഐ.വി സ്ഥിരീകരിച്ചത് — 3,393 പുരുഷന്മാർ, 1,065 സ്ത്രീകൾ, 19 ട്രാൻസ്ജെൻഡർ വ്യക്തികൾ.

ഗർഭിണികൾക്കിടയിൽ രോഗം കണ്ടെത്തുന്നത് കൂടുതലും പ്രസവപരിചരണത്തിനിടെ നടത്തിയ പരിശോധനയിലാണ്.

ജില്ലകളിലെ രോഗബാധിതരുടെ എണ്ണം:
എറണാകുളം (850), തിരുവനന്തപുരം (555), തൃശൂർ (518), കോഴിക്കോട് (441), പാലക്കാട് (371), കോട്ടയം (350), കണ്ണൂർ (243), കൊല്ലം (223), മലപ്പുറം (215), ആലപ്പുഴ (188), പത്തനംതിട്ട (162), ഇടുക്കി (155), കാസർകോട് (139), വയനാട് (67).

മേൽവിലാസമോ ഫോൺനമ്പറോ വിശ്വാസയോഗ്യമല്ലാത്ത അന്യസംസ്ഥാന രോഗബാധിതരുടെ തുടർചികിത്സ, പങ്കാളികളെ പരിശോധനയ്ക്കു കൊണ്ടുവരിക്കൽ, ചികിത്സ ഉറപ്പാക്കൽ എന്നിവ വലിയ വെല്ലുവിളികളാണെന്ന് സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ജോ. ഡയറക്ടർ രശ്മി മാധവൻ പറഞ്ഞു.

English Summary

A study by the Kerala State AIDS Control Society shows a rise in HIV cases among people aged 15–24. From April to October 2024, 15.4% of new HIV detections were in this age group. The proportion has steadily increased from 9% in 2022 to 14.2% in 2024.
Despite Kerala having the lowest HIV prevalence in India (0.07 compared to the national 0.20), the trend among youth is concerning. Unsafe sex, drug use with shared syringes, and lifestyle issues are the main reasons.
Kerala currently has 23,608 HIV patients; 4,477 cases were detected in the last three years. Ernakulam has the highest number of patients (850).
Tracking and ensuring treatment among migrant workers with incomplete contact information remains a major challenge, officials said.

Kerala-HIV-rise-youth-study

Kerala, HIV, Health, AIDS Control Society, Public Health, Youth Health, Migrant Workers

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ കുഴഞ്ഞുവീണതിനെത്തുടർന്ന്

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ...

ലെബനനിൽ ഇസ്രായേൽ ആക്രമണം: മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു; വെടിനിർത്തലിന് ശേഷം രക്തരൂക്ഷിതമായ പോരാട്ടം

Beirut: തെക്കൻ ലെബനനിൽ Israel നടത്തിയ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. അൽ-തൈരി...

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം ചിലർക്കു മികച്ച...

കെഎസ്ഇബിക്ക് ഇനി ‘സോളാർ’ കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം

കെഎസ്ഇബിക്ക് ഇനി 'സോളാർ' കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം Thiruvananthapuram:...

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന്

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന് Thiruvananthapuram: മേട മാസത്തിലെ പത്താം...

Related Articles

Popular Categories

spot_imgspot_img