web analytics

സിപിഐഎമ്മിന്റെ രാഷ്ട്രീയ കെണി; അതിജീവിതയെ അവഹേളിച്ച് അടൂർ പ്രകാശ്

സിപിഐഎമ്മിന്റെ രാഷ്ട്രീയ കെണി; അതിജീവിതയെ അവഹേളിച്ച് അടൂർ പ്രകാശ്

തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനപരാതി സിപിഐഎമ്മിന്റെ രാഷ്ട്രീയ കെണിയാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ആരോപിച്ചു.

ശബരിമല സ്വർണക്കൊള്ള കേസിലെ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ തിരഞ്ഞെടുപ്പിനും മുമ്പും ഇത്തരത്തിലുള്ള കേസുകൾ സൃഷ്ടിക്കുന്നത് സിപിഐഎമ്മിന്റെ പതിവാണെന്നും അടൂർ പ്രകാശ് ആരോപിച്ചു.

രാഹുലിനെതിരായ കേസിൽ പൊലീസ് അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും, രാഷ്ട്രീയ പുകമറ സൃഷ്ടിക്കരുതെന്നും അദ്ദേഹം അറിയിച്ചു.

പാർട്ടി ഇതിനകം രാഹുലിനെതിരെ നടപടി എടുത്തതിനാൽ ഇപ്പോൾ കൂടുതല്‍ നടപടികൾ ഉണ്ടാകില്ല. കേസിന്റെ പുരോഗതി പരിശോധിച്ചശേഷം മാത്രമേ തുടർനടപടികൾ ഉണ്ടാവൂ.

നിലവിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടാനില്ലെങ്കിലും, അടുത്ത പൊതുതെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.

ഇതിനിടെ, രാഹുലിനെതിരായ പരാതിയിൽ കോൺഗ്രസിൽ തന്നെ വൈരുദ്ധ്യമാർന്ന നിലപാടുകൾ ഉയർന്നിട്ടുണ്ട്. പൊലീസിന് നിയമനടപടി സ്വീകരിക്കാനാകുമെന്ന് എം.എം. ഹസ്സൻ പ്രതികരിച്ചു.

മൂന്ന് മാസത്തെ താമസത്തിനു ശേഷം പരാതിയിൽ എത്തിയത് സംശയകരമാണെന്നും, സിപിഐഎം ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റാനാണ് ശ്രമമെന്നും ഹസ്സൻ ആരോപിച്ചു.

പരാതി നേരിട്ട് മുഖ്യമന്ത്രിക്കാണ് നൽകിയത് എന്നത് വിചിത്രമാണെന്നും, സാധാരണ പൊലീസ് സ്റ്റേഷനിൽ നൽകേണ്ട പരാതിയെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത് ആസൂത്രിത നീക്കമാണെന്നും ഹസ്സൻ ചൂണ്ടിക്കാട്ടി.

രാഹുൽ തന്റെ ഭാഗം തെളിയിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും, പാർട്ടി നൽകിയ സസ്പെൻഷൻ ഇതിനോടകം കടുത്ത നടപടി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറ്റം തെളിഞ്ഞാൽ പുറത്താക്കുക മാത്രമേ വഴിയുള്ളുവെന്നും എം.എം. ഹസ്സൻ വ്യക്തമാക്കി.

English Summary

UDF convenor Adoor Prakash alleged that the sexual harassment case against MLA Rahul Mankootathil is a political trap set by the CPI(M). According to him, the Left is attempting to divert attention from the Sabarimala gold smuggling case by creating controversies ahead of elections. He stated that Congress would not seek Rahul’s resignation for now, though he may be sidelined from the next general elections.

Meanwhile, senior Congress leader M.M. Hassan called the complaint suspicious due to a three-month delay and claimed that the CPI(M) orchestrated the timing to distract from controversies involving its leaders. He criticized the complainant approaching the Chief Minister directly instead of the police, calling it an unusual and planned move. Hassan reaffirmed that the party has already taken action by suspending Rahul and will take further steps if the charges are proven.

rahul-mankootathil-case-udf-alleges-cpm-conspiracy

Rahul Mankootathil, UDF, CPI(M), Adoor Prakash, MM Hassan, Kerala politics, sexual harassment case, Congress, Sabarimala gold case, political controversy

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ പീറ്റർ മഗ്യാർ തരംഗം

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ...

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ...

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

Related Articles

Popular Categories

spot_imgspot_img