web analytics

മാങ്കൂട്ടത്തിലിന് ഇത് ഊരാക്കുടുക്ക്

അധികാരം ഉപയോഗിച്ച് ബലാത്സംഗം,തുടർച്ചയായ ബലാത്സംഗം,സ്ത്രീ ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം,നിർബന്ധിത ഭ്രൂണഹത്യ;

മാങ്കൂട്ടത്തിലിന് ഇത് ഊരാക്കുടുക്ക്

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ കർശനമായ വകുപ്പുകൾ പൊലീസ് ചുമത്തി.

ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബിഎൻഎസ് 64-എഫ് (അധികാരം ഉപയോഗിച്ച് ബലാത്സംഗം), 64-എം (തുടർച്ചയായ ബലാത്സംഗം), 64-എച്ച് (സ്ത്രീ ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം), 89 (നിർബന്ധിത ഭ്രൂണഹത്യ) എന്നിവയാണ് പ്രധാന വകുപ്പുകൾ.

കൂടാതെ ബിഎൻഎസ് 315 (അതിക്രമം), 115 (കഠിനമായ ദേഹോപദ്രവം), ഐടി ആക്ട് 63-ഇ (അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കൽ) എന്നിവയും ചേർത്തിട്ടുണ്ട്.

വിശ്വാസ വഞ്ചന, വിവാഹവാഗ്ദാനം നൽകി പീഡനം, അനധികൃത ഗർഭഛിദ്രത്തിന് പ്രേരണ, ഭീഷണി, അസഭ്യം തുടങ്ങിവയും ചുമത്തിയിട്ടുണ്ട്.

10 വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ആണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പരാതിക്കാരിയുടെ ഫ്ലാറ്റിൽ 2024 മാർച്ച് 4-ന് ബലാൽസംഗവും ദേഹോപദ്രവവും നടത്തിയെന്നും, 2025 ഏപ്രിലിൽ തൃക്കണ്ണാപുരത്തെ ഫ്ലാറ്റിലും, 2025 മെയ് അവസാനം പാലക്കാട് ഫ്ലാറ്റിലും രണ്ടുതവണയും പീഡിപ്പിച്ചതായും യുവതി മൊഴിയിൽ വ്യക്തമാക്കി.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വലിയമല പൊലീസ് ഇന്ന് രാവിലെ 6 மணിക്ക് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഗർഭനിരോധന ഗുളിക നൽകിയ സുഹൃത്ത് ജോബി ജോസഫിനെയും പ്രതിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ് ഉടൻ കോടതിയിൽ അപേക്ഷ സമർപ്പിക്കും.

രഹസ്യ മൊഴി ലഭിച്ച ഉടൻ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ്. ഇതോടെ രാഹുലിനെയും സുഹൃത്ത് ജോബിയെയും കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

English Summary

Kerala MLA Rahul Mankootathil has been booked under several non-bailable and severe charges related to sexual assault, including provisions that can lead to life imprisonment. The FIR lists BNS sections for rape using authority, repeated rape, rape despite knowing pregnancy, and forced abortion. Additional charges include causing grievous hurt, illegal recording, breach of trust, coercing for abortion, and issuing threats.

According to the FIR, the assaults allegedly took place in March 2024 in the survivor’s flat, in April 2025 at a Thrikkanapuram flat, and twice in May 2025 at a Palakkad flat. Police have also decided to add Rahul’s friend Joby Joseph—accused of supplying abortion pills—as a co-accused. FIR was registered early this morning, and police will now record the survivor’s confidential statement before moving to arrest Rahul and Joby.

rahul-mankootathil-non-bailable-charges-filed

Rahul Mankootathil, Kerala Police, sexual assault case, non-bailable charges, BNS, forced abortion, Kerala politics, FIR, Congress MLA, Joby Joseph

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

Related Articles

Popular Categories

spot_imgspot_img