web analytics

ഭാഷ അറിയില്ലെങ്കിലും സംസ്കൃതത്തിൽ പിഎച്ച്ഡി ; എസ്എഫ്ഐ നേതാവിൻ്റെ പിഎച്ച്ഡി ശുപാര്‍ശ വിവാദം.

ഭാഷ അറിയില്ലെങ്കിലും സംസ്കൃതത്തിൽ പിഎച്ച്ഡി ; എസ്എഫ്ഐ നേതാവിൻ്റെ പിഎച്ച്ഡി ശുപാര്‍ശ വിവാദം.

തിരുവനന്തപുരം: സംസ്കൃതത്തിൽ പ്രാവീണ്യമില്ലാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്ഡി ബിരുദം നൽകാൻ ശുപാർശ നൽകിയതിനെതിരെ കേരള സർവകലാശാലയിൽ വൻ വിവാദം.

ഭാഷയറിയാത്ത വിദ്യാർഥിക്കു സംസ്കൃത്തിൽ പിഎച്ഡി നൽകാനുള്ള ശുപാർശ തടയണമെന്നു ആവശ്യപ്പെട്ട് കേരള സർവകലാശാല ഓറിയന്റൽ ഭാഷ ഡീനും സംസ്കൃത വകുപ്പ് മേധാവിയുമായ ഡോ. സിഎൻ വിജയകുമാരി വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിനു കത്തു നൽകി.

ശുപാർശ തടയണമെന്ന് വകുപ്പ് മേധാവിയുടെ ആവശ്യം

പരാതിയിലെ ആരോപണങ്ങൾ പ്രകാരം,സർവകലാശാല ക്യാമ്പസിലെ എസ്എഫ്ഐ നേതാവും ഗവേഷണ വിദ്യാർത്ഥിയുമായ വിപിൻ വിജയൻ,ഓപ്പൺ ഡിഫൻസിൽ ഒരു ഭാഷയിലും ശരിയായി മറുപടി നൽകാനാവാതെ പോയെന്നാണ് പരാതി.

അതിനാൽ ഡോക്ടറേറ്റ് അനുവദിക്കുന്നത് സർവകലാശാലയുടെ നിലവാരത്തിന് നിരക്കാത്തതു കൂടിയാണെന്ന് ഡീൻ ചൂണ്ടിക്കാട്ടി.

ഓപ്പൺ ഡിഫൻസ്: ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായില്ല?

ഈ മാസം 15ന് നടന്ന ഡിഫൻസ് സെഷനിൽ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇംഗ്ലീഷിലും സംസ്കൃതത്തിലുമല്ലാതെ മലയാളത്തിലും ഉത്തരം നൽകാനായില്ലെന്നും ഡീൻ ആരോപിക്കുന്നു

ചട്ടമ്പി സ്വാമികളെക്കുറിച്ച് ‘സദ്​ഗുരു സർവസ്വം- ഒരു പഠനം’ എന്നതായിരുന്നു പ്രബന്ധ വിഷയം. ഇം​ഗ്ലീഷ് ഭാഷയിലാണ് പ്രബന്ധം തയ്യാറാക്കിയിട്ടുള്ളത്. നേരിട്ടും ഓൺ ലൈൻ വഴിയും ഓപ്പൺ ഡിഫൻസിൽ അധ്യാപകർ പങ്കെടുത്തിരുന്നു. ഇവരുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ വിദ്യാർഥിക്കു സാധിച്ചില്ല

ദേശീയതലത്തിൽ എൻഐആർഎഫ് റാങ്കിംഗിൽ മുന്നിലെത്തിയ സർവകലാശാലയിൽ ഇത്തരം അരക്ഷിതമായ പിഎച്ച്ഡി അംഗീകാരംവലിയ അപമാനം സൃഷ്ടിക്കുമെന്ന് പരാതിയിൽ പറയുന്നു

കൊല്‍ക്കത്തയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 2012 പാര്‍ക് സ്ട്രീറ്റ് കേസിലെ പ്രതിക്കെതിരെ കേസ്

കൂടുതൽ പരിശോധന ആവശ്യപ്പെടുന്നു

കേരള സർവകലാശാലയിലെ അധ്യാപകനും സർവകലാശാലയ്ക്കു പുറത്തുള്ള രണ്ട് പ്രൊഫസർമാരുമാണ് വിദ്യാർഥിയുടെ പ്രബന്ധം മൂല്യനിർണയം നടത്തിയത്.

വിദ്യാർഥി സംഘടനാ നേതാക്കൾ രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ ബിരുദങ്ങൾ നേടുന്നതായി ആക്ഷേപം വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ സർവകലാശാലയുടെ പരമോന്നതമായ ബിരുദം അവാർഡ് ചെയ്യുന്നതിനു മുൻപ് ഡീൻ ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിശോധനയ്ക്കു വിധേയമാക്കണമെന്നു ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയ്ൻ കമ്മിറ്റി വിസിയ്ക്കു നിവേദനം നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

ബാറിലെ തർക്കം കലാശിച്ചത് ചോരക്കളിയിൽ; യുവാവ് കുത്തേറ്റു മരിച്ചു

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കാട്ടാക്കടയിൽ രാത്രിയുടെ മറവിൽ ക്രൂരമായ കൊലപാതകം. മദ്യലഹരിയിലുണ്ടായ...

ശ്വാസതടസ്സവും കാഴ്ചമങ്ങലും അനുഭവപ്പെടുന്നുണ്ടെന്ന് കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അത് ഗൗരവമായി എടുത്തില്ലെന്ന് കുടുംബം

ശ്വാസതടസ്സവും കാഴ്ചമങ്ങലും അനുഭവപ്പെടുന്നുണ്ടെന്ന് കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അത്...

ചൂട് കടുക്കുന്നു; മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തേക്ക്: കേരളത്തിൽ ഒരു കുട്ടിയുൾപ്പെടെ രണ്ടുപേർ കൂടി മരിച്ചു

ചൂട് കടുക്കുന്നു; മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തേക്ക്: കേരളത്തിൽ ഒരു കുട്ടിയുൾപ്പെടെ...

വിരമിച്ചിട്ടും കാറിൽ ഡിജിപി മുദ്ര; അന്വേഷണത്തിന് ഉത്തരവ്

കോട്ടയം: കേരള പോലീസിലെ വിവാദനായകനും മുൻ ഡിജിപിയുമായ ടോമിൻ ജെ. തച്ചങ്കരി...

സ്ത്രീക്ഷേമത്തിന് ‘പത്ത് ഗ്യാരന്റികൾ’; ബംഗാളിൽ വൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്ത്രീക്ഷേമത്തിന് 'പത്ത് ഗ്യാരന്റികൾ'; ബംഗാളിൽ വൻ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി Kolkata:...

Related Articles

Popular Categories

spot_imgspot_img