മലയാളികളുടെ പ്രിയ നടി സലീമയ്ക്ക് കാൻസർ; സഹായം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ
ചുരുക്കം സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് സലീമ. ആ നിഷ്കളങ്കം തുളുമ്പുന്ന മുഖം ആരുടേയും മനസ്സിൽ നിന്ന് അത്രപെട്ടെന്നൊന്നും പോകില്ല.
എന്നാൽ ഇപ്പോൾ സലീമ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.
നടിക്ക് മൗത്ത് കാൻസർ സ്ഥിരീകരിച്ചു. എന്നാൽ താരത്തിന് ചികിത്സിക്കാൻ ആവശ്യത്തിന് പണമില്ല എന്നും റിപോർട്ടുകൾ പറയുന്നു.
പല്ലുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകളും വേദനകളും കാരണമാണ് സലീമ ആദ്യം ദന്തഡോക്ടറെ സമീപിച്ചത്.
അണപ്പല്ലുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളും മോണയിൽ വേദനയും വലത് കവിളിലെ മുറിവുമൊക്കെ സലീമയ്ക്കുണ്ടായിരുന്നു.
മുറിവ് പരിശോധിച്ച ഡോക്ടർ ബയോപ്സിക്ക് കുറിച്ചു. പിന്നീട് നിരവധി പരിശോധനകൾ നടത്തിയപ്പോൾ കഴുത്തിലെ ലിംഫ് നോഡുകളിലും പ്രശ്നം കണ്ടു.
പിന്നാലെ ബയോപ്സിയുടെ റിസൾട്ട് വന്നു. അത് പരിശോധിച്ചപ്പോഴാണ് നടി കാർസിനോമ എന്ന ഓറൽ കാൻസറാണെന്ന് കണ്ടെത്തിയത്.
ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടി സലീമയ്ക്ക് മൗത്ത് കാൻസർ സ്ഥിരീകരിച്ചു.
വായിലെ മുറിവിനും വേദനയ്ക്കുമായി ഡോക്ടറെ സമീപിച്ച താരത്തിന് ബയോപ്സി പരിശോധനകൾക്കൊടുവിലാണ് ഓറൽ കാർസിനോമയെന്ന് സ്ഥിരീകരിച്ചത്.
രോഗം കഴുത്തിലെ ലിംഫ് നോഡുകളിലേക്കും പടർന്നിട്ടുണ്ട്.
വിദഗ്ധ ചികിത്സയ്ക്കായി സലീമയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉടൻ ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമുണ്ട്. തുടർചികിത്സയ്ക്കായി 20 ലക്ഷത്തോളം രൂപ ആവശ്യമായിരിക്കുന്നു.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള നടിയെ സഹായിക്കാൻ സുഹൃത്തുക്കൾ മുന്നോട്ട് വന്നു.
നടിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ്. നടി ചാർമിള അടക്കമുള്ളവർ സലീമയുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.
സലീമ മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ ‘നഖക്ഷതങ്ങൾ’, ‘ആരണ്യകം’, ‘വന്ദനം’ എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
അവസാനമായി താരം പ്രത്യക്ഷപ്പെട്ടത് ‘രേഖാചിത്രം’ എന്ന ആസിഫ് അലി ചിത്രത്തിലായിരുന്നു.
English Summary :
Actress Saleema diagnosed with mouth cancer; friends launch fundraising campaign for treatment at Apollo Hospital, Chennai.









