web analytics

രണ്ടു വർഷത്തിനിടെ ഇടുക്കിയിൽ ആനക്കലിയിൽ പൊലിഞ്ഞവരുടെ എണ്ണം ഞെട്ടിക്കുന്നത്…..

ഇടുക്കി ജില്ലയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ 11 പേരെ കൊലപ്പെടുത്തി കാട്ടാന

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇടുക്കിയിൽ കാട്ടാനക്കലിയിൽ പൊലിഞ്ഞത് വിരലിൽ എണ്ണാൻ പറ്റുന്ന ജീവനുകളാണെന്ന് കരുതിയോ..? എന്നാൽ തെറ്റി.

ഇടുക്കി ജില്ലയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ 11 പേരുടെ ജീവനാണ് കാട്ടാനയെടുത്തത്. ഇതിൽ ആദ്യത്തെ ആറുപേരും കൊല്ലപ്പെട്ടത് രണ്ടു മസത്തെ ഇടവേളകൾക്ക് ഉള്ളിലാണെന്നതും ഞെട്ടിപ്പിക്കുന്നു.

2024 വർഷം ജനുവരി എട്ടിന് ജോലിക്കുപോകുംവഴി തോട്ടം തൊഴിലാളി പന്നിയാർ സ്വദേശി പരിമളയെ (44) കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തി ചവിട്ടിക്കൊല്ലു കയായിരുന്നു.

ഗവർണറുടെ ഡ്യൂട്ടിക്ക് പൊലീസുകാരൻ എത്തിയത് മദ്യപിച്ച് ലക്ക് കെട്ട്

ജനുവരി 22-ന് ചിന്നക്കനാൽ ബി.എൽ. -റാവിൽ കൊച്ചുമകനൊപ്പം കൃഷിയിടത്തിൽ ജോലിചെയ്യുകയായിരുന്ന വെള്ളക്കല്ലിൽ സൗന്ദർ രാജിനെ (68) ചക്ക ക്കൊമ്പൻ ആക്രമിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹം നാലാംദിവസം മരിച്ചു.

മൂന്നാർ തെൻമല എസ്റ്റേറ്റിൽ ബന്ധുവിന്റെ കല്യാണ ത്തിനെത്തിയ കോയമ്പത്തൂർ സ്വദേശി കെ. പാൽരാജി നെയും കൊന്നത് കാട്ടാനയാണ്. ജനുവരി 28-നായിരു ന്നു സംഭവം. പിന്നെ ഒരുമാസം കഴിഞ്ഞ് ഫെബ്രുവരി 26-നാണ് അടുത്ത സംഭവം.

കന്നിമല ടോപ്പ് ഡിവിഷനിൽ ഓട്ടോറിക്ഷ കുത്തി മറിച്ചിട്ട കാട്ടാന ഡ്രൈവർ സുരേഷ് കു മാറിനെ (മണി-45) ചവിട്ടിക്കൊന്നു.

മാർച്ച് നാലിന് അടി മാലി കാഞ്ഞിരവേലി മുണ്ടോൻകണ്ടത്തിൽ ഇന്ദിര രാമകൃ ഷ്ണനെ കാട്ടാന കൃഷിയിടത്തിൽനിന്ന് തിരികെ വരുംവഴി ആക്രമിച്ചുകൊന്നു. ചിന്നക്കനാൽ ടാങ്കുകുടിയിലെ കണ്ണനും കൊല്ലപ്പെട്ടു.

അതേവർഷം ഡിസംബറിൽ മുള്ളരി ങ്ങാട് പശുവിനെ അഴിക്കാൻ പോയ യുവാവ് ആനയുടെ ആക്രമണത്തിൽ മരിച്ചു. അമയത്തൊട്ടി പള്ളിക്കവല പാലിയത്ത് അമർ ഇലാഹി (28) ആണ് മരിച്ചത്. കൂടെയുണ്ടാ യിരുന്ന അയൽവാസി ബി.എം മൻസൂറിന് സാരമായി പരി ക്കേറ്റു.

ഫെബ്രുവരി ആറിന് ചിന്നാർ വന്യജീവി സങ്കേതത്തിൽ ഫയർ ലൈൻ തെളിക്കാൻ പോയ ആളെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി.

ചമ്പക്കാട് ആദിവാസി കോളനിയിലെ വിമൽ (57) ആണ് മരിച്ചത്. വിരിക്കൊമ്പൻ എന്ന് പേരുള്ള ആനയാണ് അന്ന് തുമ്പിക്കെകൊണ്ട് വിമലിനെ അടിച്ചുവീഴ്ത്തി ചവുട്ടിക്കൊന്നത്.

പീരുമേട് താലൂക്കിൽ മാത്രം ഈ വർഷം കാട്ടാനയുടെ അക്രമണത്തിൽ ജീവൻ പൊലിഞ്ഞത് മൂന്ന് തവണയാണ്. ഫെബ്രുവരി പത്താം തീയതി വൈകീട്ട് വീട്ടമ്മയായ സോഫിയ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു.

പെരുവന്താനം കൊമ്പൻ പാറ നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മായിലിന്റെ ഭാര്യ സോഫിയ വീടിനടുത്തുള്ള അരുവിയിൽ കുളിക്കാൻപോയ സമയത്താണ് ആക്രമണമുണ്ടായത്.

നാലുമാസം പിന്നിട്ട് ജൂൺ പതിമൂന്നിന് സീതയെന്ന ആദിവാസി സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കാടി നുള്ളിൽ മരിച്ചു.

വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സീതയെ പീരുമേട് തോട്ടാപ്പുര മീൻമുട്ടി ഭാഗത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. ഒപ്പം ഭർത്താവും രണ്ടു മക്കളും ഉണ്ടാ യിരുന്നു. ഇവർക്കും പരിക്കേറ്റു.

ജൂലായ് 29-ന് കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ട് വീട്ടിൽ പുരുഷോത്തമനും മരിച്ചു. പെരുവന്താനം പഞ്ചാ യത്തിലെ മതമ്പയിലുള്ള കൊണ്ടോടി എസ്റ്റേറ്റിൽ റബ്ബർ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിങ് നടത്തുന്നയാളാണ് പുരുഷോത്തമൻ.

മകനൊപ്പം ടാപ്പിങ് ചെയ്യുന്നതിനിടെയാ ണ് കാട്ടാന ആക്രമിച്ചത്. ആദ്യം മകന് നേരെ കാട്ടാന പാ ഞ്ഞെത്തിയെങ്കിലും ഓടി രക്ഷപ്പെട്ടു.

പിന്നാലെ പുരുഷോ ത്തമനെ ആക്രമിക്കുകയായിരുന്നു. ആനക്കലി നാൾക്കുനാൾ ഉയരുമ്പോൾ ജനങ്ങൾക്കിടയിൽ വനം വകുപ്പിനെതിരെയും രോഷം ഉയരുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

Related Articles

Popular Categories

spot_imgspot_img