web analytics

കരൂർ ദുരന്തം; മരണ സംഖ്യ 41 ആയി

കരൂർ ദുരന്തം; മരണ സംഖ്യ 41 ആയി

ചെന്നൈ: കരൂരിൽ തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ മരിച്ചവരുടെ എണ്ണം 41 ആയി.

തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരിയാണ് മരിച്ചത്. 28-ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.

റാലിയിൽ പ്രതീക്ഷിച്ചതിലധികം ആളുകൾ എത്തിയതോടെയായിരുന്നു അപകടം സംഭവിച്ചത്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്.

സ്ഥലത്ത് കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചിരുന്നു. ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.

തുടർന്ന് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ഉടൻ തന്നെ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നാൽപത് പേരുടെ മരണം സ്ഥിരീകരിച്ചത്. ഇതിൽ പത്ത് കുട്ടികളും പതിനാറ് സ്ത്രീകളും 12 പുരുഷന്മാരും പൊലീസുകാരും ഉൾപ്പെടുന്നു.

വിജയ്‌യുടെ വീടിന് നേരെ‌ ബോംബ് ഭീഷണി

ചെന്നൈ: കരൂരിൽ 40 പേരുടെ മരണത്തിനിരയായ സംഭവത്തിന് പിന്നാലെ തമിഴക വെട്രി കഴകം പ്രസിഡന്റായ സൂപ്പർതാരം വിജയ്‌യുടെ വീടിനുനേരെ ബോംബ് ഭീഷണി.

ചെന്നൈ നീലാങ്കരയിലെ വീട്ടിൽ ബോംബ് വച്ചെന്ന ഭീഷണി കഴിഞ്ഞദിവസം രാത്രിയാണ് ചെന്നൈ പൊലീസിന് ഫോൺ സന്ദേശമായി ലഭിച്ചത്.

തുടർന്ന് പൊലീസ് സംഘം ഡോഗ് സ്‌ക്വാഡടക്കമെത്തി സ്ഥലത്ത് വിശദപരിശോധന നടത്തി.വീടിനകത്തും പുറത്തും പൊലീസ് വിശദപരിശോധന നടത്തിയെങ്കിലും കാര്യമായൊന്നും കണ്ടെത്തിയില്ല.

നിലവിൽ ലോക്കൽ പൊലീസിന് പുറമേ വീട്ടിൽ സിആർ‌പിഎഫിനെയും നിയോഗിച്ചിട്ടുണ്ട്.പൊലീസ് പരിശോധനയും സുരക്ഷാ നടപടികളും ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഉടൻ ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തി.

വീട്ടിനകത്തും പുറത്തുമായി നടന്ന ദീർഘനേരത്തെ പരിശോധനയിൽ യാതൊരു സ്ഫോടകവസ്തുവും കണ്ടെത്താനായില്ല.

എങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിജയ്‌യുടെ വസതിക്ക് ചുറ്റും പൊലീസ് സാന്നിധ്യം ശക്തമാക്കി.

കൂടാതെ ലോക്കൽ പൊലീസിനൊപ്പം സിആർപിഎഫ് സേനയെയും നിയോഗിച്ചു.

Summary: Death toll in Vijay’s Tamilaga Vettri Kazhagam rally stampede in Karur rises to 41 after 65-year-old Suguna passes away from injuries.

spot_imgspot_img
spot_imgspot_img

Latest news

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

Other news

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ വൈറൽ

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ...

ആറന്മുളയിൽ കുമ്മനം, കുണ്ടറയിൽ റോബിൻ; പിണറായി വിജയനെതിരെ കെ രഞ്ജിത്ത്; ബിജെപിയുടെ രണ്ടാംഘട്ട പട്ടിക പുറത്ത്

ആറന്മുളയിൽ കുമ്മനം, കുണ്ടറയിൽ റോബിൻ; പിണറായി വിജയനെതിരെ കെ രഞ്ജിത്ത്; ബിജെപിയുടെ...

ഭീതിയുടെ നിമിഷങ്ങൾ! ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണശ്രമം; നടി നിമിഷ നായരുടെ വെളിപ്പെടുത്തൽ

ഭീതിയുടെ നിമിഷങ്ങൾ! ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണശ്രമം; നടി നിമിഷ നായരുടെ വെളിപ്പെടുത്തൽ മുംബൈ:...

ദുബായിൽ അഞ്ചാം നിലയിൽ നിന്ന് വീണ് മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു

ദുബായിൽ അഞ്ചാം നിലയിൽ നിന്ന് വീണ് മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു ഇരിങ്ങാലക്കുട:...

പെരുമ്പാവൂരിൽ ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർഥി

പെരുമ്പാവൂരിൽ ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർഥി കൊച്ചി: പെരുമ്പാവൂർ മണ്ഡലത്തിൽ ട്വന്റി 20...

Related Articles

Popular Categories

spot_imgspot_img