web analytics

മലയാളി യുവാവ് കൊല്ലപ്പെട്ടു

മലയാളി യുവാവ് കൊല്ലപ്പെട്ടു

ദമ്മാം: സൗദി അറേബ്യയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് മലയാളി യുവാവ് കൊല്ലപ്പെട്ടു. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിലാണ് സംഭവം.

തിരുവനന്തപുരം ബാലരാമപുരം സ്വദേശി അഖില്‍ അശോക് കുമാർ(28) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ദമ്മാമിലെ ബാദിയയിലാണ് സംഭവം.

സൗദി പൗരനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് അഖില്‍ കൊല്ലപ്പെട്ടത്.
സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.

എന്നാൽ സംഭവത്തിന് സാക്ഷിയായ സുഡാനി പൗരൻ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ദമ്മാമിനു സമീപം ഖത്തീഫിലാണ് അഖില്‍ ജോലി ചെയ്തിരുന്നത്.

അഖിലിന്റെ ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം അഖിലിനോടൊപ്പം ഉണ്ടായിരുന്നുവെങ്കിലും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.

റിയാദിലുള്ള അഖിലിന്റെ സഹോദരന്‍ ആദര്‍ശും ബന്ധുക്കളും ദമ്മാമില്‍ എത്തി സഹോദരന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

മലയാളി യുവതിയെ ഷാർജയിൽ കാണാനില്ലെന്ന് പരാതി

ഷാർജ: മലയാളി യുവതിയെ ഷാർജയിൽ നിന്നും കാണാതായെന്ന് പരാതി. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകൾ റിതികയെ (പൊന്നു -22) ആണ് കാണാതായത്. ഷാർജ അബു ഷഗാറയിലാണ് ഇവർ താമസിക്കുന്നത്.

ഇന്നലെ രാവിലെ എട്ട് മണി മുതലാണ് യുവതിയെ കാണാതായത്. സംഭവത്തിൽ കുടുംബം അൽഗർബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

സഹോദരന് രക്തപരിശോധന നടത്താൻ വേണ്ടി അബു ഷഗാറിലെ സബ അൽ നൂർ ക്ലിനിക്കിലേക്ക് കൂടെ പോയതാണ് റിതിക എന്നാണ് കുടുംബം പറയുന്നത്.

സഹോദരൻ ലാബിലേക്ക് കയറിയ സമയം റിതിക ക്ലിനിക്കിൽ ഇരിക്കുകയായിരുന്നു.

എന്നാൽ അഞ്ച് മിനിട്ടിനകം സഹോദരൻ ലാബിൽ നിന്നിറങ്ങി നോക്കിയപ്പോഴേക്കും റിതികയെ കാണാനില്ലായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ യുവതി ക്ലിനിക്കിന്റെ പിൻവശത്തെ വാതിലിലൂടെ പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ പരിസരപ്രദേശങ്ങളിൽ ബന്ധുക്കൾ അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വെളുപ്പിൽ കറുത്ത വരകളുള്ള ടോപ്പും പാന്റ്സുമായിരുന്നു കാണാതാകുമ്പോൾ റിതിക ധരിച്ചിരുന്നത്.

കഴിഞ്ഞ 27 വർഷമായി തിരുവനന്തപുരം സ്വദേശികൾ യുഎഇയിൽ താമസിച്ചു വരികയാണ്.

Summary: A 28-year-old Malayali youth was killed following an argument in Saudi Arabia. The incident took place in Dammam, Eastern Province. The deceased has been identified as Akhil Ashok Kumar from Balaramapuram, Thiruvananthapuram.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ...

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ ‘പുരുഷ’ കേസരികളുടെ ചങ്കിടിപ്പ്!

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ 'പുരുഷ' കേസരികളുടെ ചങ്കിടിപ്പ്! തിരുവനന്തപുരം: ലോകത്തെ...

Other news

കേരളത്തിൽ മഴ വരുന്നു: വെന്തുരുകുന്ന ചൂടിന് ശമനമുണ്ടാകുമോ? ജാഗ്രതാ നിർദ്ദേശം ഇതാ

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

കാത് കുത്തണ്ട, ചോര ചിന്തണ്ട; ‘ഇയർ കഫ്’ ഉണ്ടെങ്കിൽ നിങ്ങളും ഒരു ഫാഷൻ റാണി

കാത് കുത്തണ്ട, ചോര ചിന്തണ്ട; 'ഇയർ കഫ്' ഉണ്ടെങ്കിൽ നിങ്ങളും ഒരു...

ഭീകരരുടെ വെടിയുണ്ടകൾക്കും തടയാനായില്ല ഈ കരുത്തിനെ; സൈഫുള്ള ബലൂചിനെ വധിച്ച ഓപ്പറേഷനിലെ യഥാർത്ഥ ഹീറോ! ടൈസൺ – ഇന്ത്യയുടെ അഭിമാനം

ഭീകരരുടെ വെടിയുണ്ടകൾക്കും തടയാനായില്ല ഈ കരുത്തിനെ; സൈഫുള്ള ബലൂചിനെ വധിച്ച ഓപ്പറേഷനിലെ...

ഓപ്പറേഷൻ ‘പടക്കം’: ജോലി സ്ഥിരപ്പെടുത്താൻ റെയിൽവേ ട്രാക്കിൽ ബോംബിട്ട ‘കരാർ ഹീറോ’!

ഓപ്പറേഷൻ 'പടക്കം': ജോലി സ്ഥിരപ്പെടുത്താൻ റെയിൽവേ ട്രാക്കിൽ ബോംബിട്ട 'കരാർ ഹീറോ'! വഡോദര:...

സ്‌ട്രോക്ക് ബാധിക്കുന്ന ഏഴിലൊരാൾ 45 വയസ്സിന് താഴെയുള്ളവർ

സ്‌ട്രോക്ക് ബാധിക്കുന്ന ഏഴിലൊരാൾ 45 വയസ്സിന് താഴെയുള്ളവർ കണ്ണൂർ: മസ്തിഷ്കാഘാതം (സ്‌ട്രോക്ക്) പ്രായമായവരെ...

Related Articles

Popular Categories

spot_imgspot_img