web analytics

ഇന്ത്യയിൽ ‘ലാ നിന’ ഉടനെത്തും

ഇന്ത്യയിൽ ‘ലാ നിന’ ഉടനെത്തും

ന്യൂഡൽഹി: രാജ്യത്ത് ഈ വർഷമവസാനം ലാ നിന പ്രതിഭാസമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ ഗവേഷകർ.

ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന ഉണ്ടാകാൻ 71 ശതമാനം സാധ്യതയുണ്ടെന്ന് അമേരിക്കൻ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ റിപ്പോർട്ട്.

ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ ലാ നിന ഉണ്ടാകാനുള്ള സാധ്യത 54 ശതമാനമാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്. ലാ നിന വരുന്നതോടെ രാജ്യത്ത് കൊടുംതണുപ്പാകും.

മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാൾ തണുക്കുമ്പോൾ ആണ് ലാ നിന പ്രതിഭാസം അനുഭവപ്പെടുന്നത്. ഇത് മൂലം ലോകമെമ്പാടുമുള്ള കാലാവസ്ഥയിൽ മാറ്റങ്ങൾ വരും.

ലാ നിന പ്രതിഭാസം മൂലം വടക്കേ ഇന്ത്യയിലും ഹിമാലയൻ പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും അനുഭവപ്പെടും.

അതേസമയം സമുദ്രോപരിതല താപനില -0.5°C താഴെയായി കുറയുകയും തുടർച്ചയായി കുറഞ്ഞത് മൂന്ന് പാദങ്ങളെങ്കിലും നിലനിൽക്കുകയും ചെയ്താൽ ലാ നിനയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സ്കൈമെറ്റ് വെതറിന്റെ ചെയർമാൻ ജി പി ശർമ അറിയിച്ചു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അടുത്തിടെ പുറത്തിറക്കിയ എന്‍സോ ബുള്ളറ്റിൻ പ്രകാരം ഭൂമധ്യരേഖാ പസഫിക്കിൽ നിലവിൽ സമ്മിശ്ര സാഹചര്യമാണുള്ളത്.

എന്നാൽ ഒക്ടോബർ മുതൽ ലാ നിന ഉണ്ടായേക്കുമെന്ന സൂചനയും കാലാവസ്ഥാ കേന്ദ്രം നൽകുന്നുണ്ട്.

അതിനാൽ ഈ വർഷം മൊത്തത്തിൽ ചൂടേറിയ വർഷങ്ങളിൽ ഒന്നായിരിക്കില്ല എന്നാണ് വിവരം.

അതേസമയം തെക്കുപടിഞ്ഞാറൻ മൺസൂൺ സെപ്റ്റംബർ 15 ഓടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് പിൻവാങ്ങാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

സാധാരണഗതിയിൽ പിൻവലിയുന്ന തീയതിക്ക് രണ്ട് ദിവസം മുമ്പാണ് ഇക്കുറി മണ്‍സൂണ്‍ പിൻവാങ്ങുന്നത്.

സാധാരണയായി സെപ്റ്റംബർ 17 ഓടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് നിന്ന് മൺസൂൺ പിൻവാങ്ങാൻ തുടങ്ങുകയും ഒക്ടോബർ 15 ഓടെ പൂർണമായും പിൻവാങ്ങുകയും ചെയ്യും.

കേരളത്തിൽ ഈ വർഷം മേയ് 24നാണ് കാലവർഷം എത്തിയത്. കഴിഞ്ഞയാഴ്ച വരെ രാജ്യത്ത് സാധാരണ ലഭിക്കുന്നതിനേക്കാൾ 7.4 ശതമാനം കൂടുതൽ മഴ ലഭിച്ചതായാണ് റിപ്പോർട്ട്.

Summary: Climate researchers warn of a possible La Niña phenomenon in India by the end of 2025, with a 71% chance between October and December, according to the U.S. Weather Prediction Center.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img