web analytics

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ വർധനവ്. ചരിത്രത്തിൽ ആദ്യമായി പവൻ വില 80,000 കടന്നു. 1000 രൂപ വർധിച്ച് 80,880 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.

ഒരു ഗ്രാമിന്റെ വില 10,000 പിന്നിട്ട് 10,110 രൂപയായി. 125 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കൂടിയത്. യുഎസിൽ തൊഴില്‍ സാധ്യത കുറയുന്ന സാഹചര്യത്തില്‍ ഫെഡ് റിസര്‍വ് വീണ്ടും പലിശ നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തല്‍ വീണ്ടും സ്വര്‍ണത്തിന് നേട്ടമാകുകയായിരുന്നു.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ സര്‍വകാല റെക്കോഡിലാണ് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില തുടരുന്നത്. 10 ഗ്രാമിന് 1,09,000 രൂപയായി.

അതേസമയം ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വിലയും റെക്കോഡ് നിലവാരത്തിലാണ്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണം 3,634.25 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതിനാൽ തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

എന്നാൽ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകങ്ങളാണ്.

നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വില നിശ്ചയിക്കുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും.

വീട്ടിലേക്കുവന്ന കൊറിയർ കണ്ട് വീട്ടമ്മ ഞെട്ടി; പാഴ്‌സലിൽ 21 വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട ആ അമൂല്യനിധി…! കൂടെ ഒരു കുറിപ്പും

പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്തിലെ പൈലിപ്പുറത്ത് താമസിക്കുന്ന ഖദീജ, പതിറ്റാണ്ടുകൾക്കു മുമ്പ് നഷ്ടമായ ആഭരണം അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ സന്തോഷത്തിലാണ്.

പരേതനായ അബുവിന്റെ ഭാര്യയായ ഖദീജയുടെ മൂന്നരപ്പവൻറെ മാല, 21 വർഷങ്ങൾക്ക് മുമ്പ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നഷ്ടമായത്. ഏറെ തിരച്ചിലും നടത്തിയെങ്കിലും അന്ന് മാല കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

കാലം കഴിഞ്ഞപ്പോൾ, ഖദീജയുടെ മകൻ ഇബ്രാഹിമിന്റെ ഫോൺ നമ്പറിലേക്കു ഒരു കോൾ എത്തി. സമീപത്തെ കടയിൽ കൊറിയർ വന്നിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കുടുംബം അത് വീട്ടിലെത്തിച്ചു.

ആരെങ്കിലും ഓർഡർ ചെയ്തതാണെന്ന കരുതലിൽ തുറന്നപ്പോൾ, നഷ്ടമായ മാലയോടു സാമ്യമുള്ള ആഭരണം പുറത്തുവന്നു. “വർഷങ്ങൾക്ക് മുമ്പ് താങ്കളുടെ പക്കൽ നിന്നും കളഞ്ഞുപോയ ആഭരണം അന്നെനിക്ക് ലഭിച്ചിരുന്നു. അന്നത്തെ സാഹചര്യത്തിൽ അത് ഉപയോഗിക്കേണ്ടി വന്നു.

ഇപ്പോൾ അതിന്റെ പേരിൽ വല്ലാതെ ദുഃഖിതനാണ്. അതിനാൽ അതുപോലുള്ള ആഭരണം അയക്കുകയാണ്. സന്തോഷത്തോടെ സ്വീകരിക്കണം. ദുആയിൽ എന്നെയും ഉൾപ്പെടുത്തണം.”

Summary: Gold prices in Kerala hit a historic high as the rate of one sovereign crossed ₹80,000 for the first time. Today, the price surged by ₹1,000, reaching ₹80,880 per sovereign, while one gram crossed ₹10,000, trading at ₹10,110.

spot_imgspot_img
spot_imgspot_img

Latest news

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

Other news

തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി

തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി തിരുവനന്തപുരം: പൊലീസിനുള്ള 49 പുതിയ...

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി വീഡിയോയിലൂടെ സ്ഫോടനം സ്ഥിരീകരിച്ചതിന്...

ദീപാവലിക്ക് ഹരിത പടക്കങ്ങൾ മാത്രം

ദീപാവലിക്ക് ഹരിത പടക്കങ്ങൾ മാത്രം തിരുവനന്തപുരം: പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി, ഹരിത...

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന്...

ദീപാവലിക്കായി വീട് വൃത്തിയാക്കി, സെറ്റ് ടോപ് ബോക്സിനുള്ളില്‍ നിന്ന് കുടുംബത്തിന് കിട്ടിയത് അപ്രതീക്ഷിത സമ്മാനം

ദീപാവലിക്കായി വീട് വൃത്തിയാക്കി, സെറ്റ് ടോപ് ബോക്സിനുള്ളില്‍ നിന്ന് കുടുംബത്തിന് കിട്ടിയത്...

വൃത്തിഹീനമായ പരിസരം; ഇടുക്കിയിൽ മത്സ്യ വ്യാപാര സ്ഥാപനത്തിനെതിരെ കേസെടുത്തു

ഇടുക്കിയിൽ മത്സ്യ വ്യാപാര സ്ഥാപനത്തിനെതിരെ കേസെടുത്തു. ഇടുക്കി ചേറ്റുകുഴിയിൽ മത്സ്യവും ,...

Related Articles

Popular Categories

spot_imgspot_img