കുന്നംകുളം കസ്റ്റഡി മർദനം; നാലുപേർക്ക് സസ്പെൻഷൻ

കുന്നംകുളം കസ്റ്റഡി മർദനം; നാലുപേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശിധരൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ഡിഐജി ഹരി ശങ്കർ നൽകിയ ശുപാർശ പരിഗണിച്ച് നോർത്ത് സോൺ ഐജി രാജ് പാൽ മീണയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.

ഉദ്യോഗസ്ഥരെ ഉടൻ തന്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയാണെന്ന് ഐജിയുടെ ഉത്തരവിൽ വ്യക്തമാക്കി.

ഡിഐജി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, സുജിത്തിനെ മർദിച്ച പൊലീസുകാർക്കെതിരെ ഡിഐജി നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ഈ നടപടി പുനഃപരിശോധിക്കാനും ഐജി പുറത്തിറക്കിയ ഉത്തരവിലുണ്ട്.

സംഭവത്തിൽ സ്ഥലം മാറ്റിയ പൊലീസുകാരുടെ ഇൻക്രിമെന്റ് റദ്ദാക്കിയ ശിക്ഷാ നടപടിയായിരുന്നു ഡിഐജി നാലു ഉദ്യോഗസ്ഥർക്കെതിരെയും എടുത്തിരുന്നത്.

കൂടാതെ ഉദ്യോഗസ്ഥർക്കെതിരെ കുന്നംകുളം കോടതി ക്രിമനൽ കേസും എടുത്തിരുന്നു. ഈ സാഹചര്യത്തിലാണു സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ ഐജി അംഗീകരിച്ചത് ഉത്തരവിറക്കിയത്.

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായി.

യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി ശ്രാവണ്‍ റാവു കേരള നേതാക്കളെ കണ്ടു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ സംബന്ധിച്ച് ഇതുവരെ സമവായമായിട്ടില്ല.

തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ നിയമിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചു.

16 ദിവസമായി അധ്യക്ഷ സ്ഥാനത്ത് ഒഴിവ് നിലനിൽക്കുന്നതും, അടുത്തതായി നടക്കുന്ന തെരഞ്ഞെടുപ്പുകളും പാർട്ടി പ്രവർത്തനങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ചകൾക്ക് വേഗത കൂടിയത്.

യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി ശ്രാവൺ റാവു കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളുമായി ചേർന്ന് വിവിധ പേരുകൾ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തി.

എന്നാൽ അന്തിമ തീരുമാനത്തിലെത്താൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

സ്ഥാനാർത്ഥികളുടെ പേരുകൾ

നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർകി, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്, കൂടാതെ ബിനു ചുള്ളിയിൽ എന്നിവരാണ് സ്ഥാനാർത്ഥികളായി മുന്നിൽ നിൽക്കുന്നത്.

ഐ ഗ്രൂപ്പ്: രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ അബിൻ വർകിയെ മുന്നോട്ടു വെക്കുന്നു.

കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പിൽ ഒന്നര ലക്ഷത്തിലധികം വോട്ടുകൾ നേടി വലിയ വിജയം കൈവരിച്ചിട്ടും അദ്ദേഹത്തെ അധ്യക്ഷസ്ഥാനത്തേക്ക് ഉയർത്താത്തത് സ്വാഭാവിക നീതി നിഷേധമാണെന്നാണ് ഇവരുടെ വാദം.

Summary: Four police officers, including SI Nuhman, Sajeevan, Sandeep, and Sashidharan, have been suspended for brutally assaulting Youth Congress leader V.S. Sujith at Kunnamkulam Police Station.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി....

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം വാ​ഷി​ങ്ട​ൺ: ​യു.​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്റെ പേ​രു​മാ​റ്റി...

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം തിരുവനന്തപുരം:കേരളം വീണ്ടും ആരോഗ്യരംഗത്ത് അഭിമാനകരമായ നേട്ടം സ്വന്തമാക്കി. ശിശുമരണ...

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ്

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ് വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ...

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍ കാസര്‍കോട്: പനത്തടി പാറക്കടവില്‍ മകള്‍ക്കും സഹോദരന്റെ...

ബസ് യാത്രയ്ക്കിടെ യുവതിയുടെ 5 പവന്റെ മാല കാണാനില്ല; അന്വേഷണത്തിൽ അറസ്റ്റിലായത് വനിതാ പഞ്ചായത്ത് പ്രസിഡന്റ്

5 പവന്റെ മാല മോഷ്ടിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ ചെന്നൈ കോയമ്പേട്...

Related Articles

Popular Categories

spot_imgspot_img