web analytics

പ്ലാറ്റ്ഫോം ഫീ വീണ്ടും ഉയർത്തി സ്വിഗ്ഗി

പ്ലാറ്റ്ഫോം ഫീ വീണ്ടും ഉയർത്തി സ്വിഗ്ഗി

വീണ്ടും പ്ലാറ്റ്ഫോം ഫീസ് ഉയർത്തി ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനമായ സ്വിഗ്ഗി. മൂന്നാ‍ഴ്ചക്കിടെ ഇത് മൂന്നാം തവണ സ്വിഗ്ഗി പ്ലാറ്റ്ഫോം ഫീസ് ഉയർത്തുന്നത്.

വിവിധ ആഘോഷങ്ങളുടെ സീസണായതിനാൽ പരമാവധി ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ തീരുമാനം.

ഒരു ഓർഡറിന് 15 രൂപയാണ് പുതിയതായി ഉയർത്തിയ പ്ലാറ്റ്‌ഫോം ഫീസ്. ക‍ഴിഞ്ഞ മാസം 16 ന് ഫീസ് 12 രൂപയാക്കി ഉയർത്തിയിരുന്നു. പിന്നീടത് 14 രൂപയാക്കി വീണ്ടും വർധിപ്പിച്ചു. ഈ തുകയാണ് വീണ്ടും വർധിപ്പിച്ച് 15 ആക്കിയത്.

2023 ഏപ്രിലിൽ പ്ലാറ്റ്‌ഫോം ഫീസ് ആദ്യമായി ഒരു ഓർഡറിന് 2 രൂപ എന്ന നിരക്കിൽ അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കുതിച്ചുചാട്ടമാണിത്. പ്രതിദിനം 20 ലക്ഷത്തിലധികം ഓർഡറുകളാണ് സ്വിഗ്ഗി പ്രോസസ് ചെയ്യുന്നത്.

അതായത്, പ്രതിദിനം ഏകദേശം 3 കോടി രൂപയും വർഷാവാവസാനം 216 കോടിയും ഇതിലൂടെ കമ്പനി വരുമാനം നേടും.

അതേസമയം സീസണൽ ഡിമാൻഡ് വർദ്ധനവിന് അനുസരിച്ച് മറ്റൊരു പ്രമുഖ ഡെലിവറി സ്ഥാപനമായ സൊമാറ്റോയും ഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ഓർഡറിന് 10 ൽ നിന്ന് 12 രൂപ ആയിട്ടാണ് പ്ലാറ്റ്ഫോം ഫീസ് ഉയർത്തിയത്.

എന്നാൽ വർദ്ധിച്ചുവരുന്ന സാമ്പത്തിക നഷ്ടം നികത്താനാണ് ഈ ഫീസുയർത്തൽ എന്നാണ് വിദഗ്ധർ പറയുന്നത്. 2026 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ സ്വിഗ്ഗിയുടെ അറ്റനഷ്ടം ഏകദേശം 1,197 കോടിയാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.

സപ്ലൈകോയില്‍ ഇന്ന് ഉത്രാടദിന വിലക്കുറവ്

തിരുവനന്തപുരം: സപ്ലൈകോയിൽ ഉത്രാടദിനമായ സെപ്റ്റംബർ നാലിന് സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാകും. തെരഞ്ഞെടുത്ത സബ്സിഡി ഇതര സാധനങ്ങൾക്ക്, സെപ്റ്റംബർ നാലിന് 10% വരെയാണ് വിലക്കുറവ് ലഭിക്കുക.

ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമെയാണ് വിലക്കുറവ് ലഭ്യമാക്കുക. അരി, എണ്ണ, സോപ്പ്, നെയ്യ്, ഡിറ്റർജെന്റുകൾ, ശബരി ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ലഭിക്കും.

സപ്ലൈകോ ഓണച്ചന്തകൾക്ക് പുറമെ മാവേലി സ്റ്റോർ, മാവേലി സൂപ്പർ സ്റ്റോർ, സൂപ്പർ മാർക്കറ്റുകൾ എന്നിങ്ങനെയുള്ള എല്ലാ വില്പനശാലകളിലും ഉത്രാടദിന വിലക്കുറവ് ഉണ്ടാകും.

13 ഇന സബ്സിഡി സാധനങ്ങളും പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഓണച്ചന്തകളിലും ലഭ്യമാണ്.

തെരഞ്ഞെടുത്ത നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് 50% വരെ വിലക്കുറവ് സെപ്റ്റംബർ നാലു വരെ നൽകും.

Summary: Swiggy hikes platform fee again, marking the third increase in three weeks. The food delivery giant raised charges during the festive season to maximize profits.

spot_imgspot_img
spot_imgspot_img

Latest news

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

Other news

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ ന്യൂഡൽഹി: രാജ്യം ഇന്ന്...

തിരുവനന്തപുരത്തെ നടുക്കി ദാരുണ കൊലപാതകം:യുവതിയെ മര്‍ദിച്ചുകൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് വീണ്ടും ഒരു സ്ത്രീഹത്യ കൂടി.യുവതിയെ...

ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനെച്ചൊല്ലി തർക്കം; കോളജ് പ്രഫസറെ കുത്തിക്കൊലപ്പെടുത്തി സഹയാത്രികൻ

ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനെച്ചൊല്ലി തർക്കം; കോളജ് പ്രഫസറെ കുത്തിക്കൊലപ്പെടുത്തി സഹയാത്രികൻ മുംബൈ: ട്രെയിനിൽ...

ടാംപൂൺ ഉപയോഗിച്ചത് വിനയായി; ‘ടോക്സിക് ഷോക്ക് സിൻഡ്രോം’ ബാധിച്ച് 16 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

'ടോക്സിക് ഷോക്ക് സിൻഡ്രോം' ബാധിച്ച് 16 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ഡ്രോഗെഡ ∙...

ഏറ്റുമാനൂരിന് സന്തോഷ വാർത്ത! എറണാകുളം–കായംകുളം എക്സ്പ്രസ് മെമുവിന് ഇനി സ്റ്റോപ്പ് ; യാത്രക്കാർക്ക് വലിയ ആശ്വാസം

കോട്ടയം: കോട്ടയം ജില്ലയിലെ റെയിൽവേ യാത്രക്കാർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയുമായി...

നംബിയോ റിപ്പോർട്ട്: ഗൾഫിൽ ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്ക് മസ്‌കത്തിൽ; ദോഹ രണ്ടാം സ്ഥാനത്ത്

നംബിയോ റിപ്പോർട്ട്: ഗൾഫിൽ ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്ക് മസ്‌കത്തിൽ; ദോഹ രണ്ടാം...

Related Articles

Popular Categories

spot_imgspot_img