web analytics

ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ ദമ്പതികളെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ അലവിൽ സ്വദേശികളായ പ്രേമരാജൻ (75), ഭാര്യ എകെ ശ്രീലേഖ (69) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് മരണ വിവരം പുറത്തറിഞ്ഞത്. ഡ്രൈവർ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ദമ്പതികളുടെ മക്കൾ വിദേശത്താണ് ജോലി ചെയ്യുന്നത്. വിവരമറിഞ്ഞ് വളപട്ടണം പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുകയാണ്.

ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയിൽ

കാസര്‍കോട്: ഒരു കുടുംബത്തിലെ മൂന്നുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസര്‍കോട് അമ്പലത്തറയിലാണ് സംഭവം. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60), ഭാര്യ ഇന്ദിര (57 ) മകന്‍ രഞ്‌ജേഷ് (36) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകന്‍ രാകേഷ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആസിഡ് കുടിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്.

സാമ്പത്തിക ബാധ്യതകളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. തങ്ങൾ ആസിഡ് കുടിച്ച് കൂട്ട അത്മഹത്യ ചെയ്യുകയാണെന്ന് ഗോപി അയല്‍ക്കാരനെ വിളിച്ച് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇദ്ദേഹം ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.

തലപ്പാടി അപകടം; മരണം ആറായി

കാസര്‍കോട്: കാസര്‍കോട്- കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലുണ്ടായ അപകടത്തില്‍ മരണം ആറായി. ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹൈദര്‍ അലി, ആയിഷ, ഹസ്‌ന, ഖദീജ, നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരില്‍ നാല് പേര്‍ കര്‍ണാടക സ്വദേശികളെന്നാണ് വിവരം.

കർണാടക ആർടിസിയുടെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണം. അമിതവേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു കേന്ദ്രത്തിലേക്കു പാഞ്ഞുകയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.

കാസര്‍കോട് നിന്ന് മംഗലാപുരത്തേയ്ക്ക് പോകുകയായിരുന്നു കർണാടക ആർടിസി ബസ്. സര്‍വീസ് റോഡിലൂടെ പേകേണ്ട ബസ് ദേശീയ പാതയില്‍ കയറി അമിത വേഗതയില്‍ വരികയായിരുന്നുവെന്നാണ് വിവരം. ബസിന്റെ ടയര്‍ തേഞ്ഞ് തീര്‍ന്ന അവസ്ഥയിലാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഈ മേഖലയില്‍ ഓടുന്ന ബസുകളുടെ അമിതവേഗത വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെന്ന് മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫ് പ്രതികരിച്ചു.

അമിത വേഗത തന്റെ ശ്രദ്ധയില്‍ പലവട്ടം പെട്ടിട്ടുള്ളതാണ്. ഇത് സംബന്ധിച്ച് ജില്ലാതല ഡിഡിസിയില്‍ നേരിട്ട് പരാതിപ്പെട്ടതാണ്. എന്നാല്‍ നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല.

Summary: A tragic incident was reported in Kannur, Kerala, where an elderly couple was found dead inside their house after sustaining severe burn injuries. The victims, identified as Premarajan (75) and his wife A.K. Sreelekha (69).

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

Other news

ദീദിയുടെ കോട്ട തകരുമോ? 124 സീറ്റുകളിൽ ലീഡുമായി ബിജെപി. ബംഗാൾ ജനവിധി പ്രവചനാതീതം

ദീദിയുടെ കോട്ട തകരുമോ? 124 സീറ്റുകളിൽ ലീഡുമായി ബിജെപി. ബംഗാൾ ജനവിധി...

പുലർച്ചെ രണ്ടോടെ നഗരത്തെ ഭീതിയിലാക്കി തീപിടിത്തം; കൊല്ലത്ത് തുണിക്കടയിൽ വൻ നാശനഷ്ടം

പുലർച്ചെ രണ്ടോടെ നഗരത്തെ ഭീതിയിലാക്കി തീപിടിത്തം; കൊല്ലത്ത് തുണിക്കടയിൽ വൻ നാശനഷ്ടം കൊല്ലം:...

മന്ത്രിപ്പട നിലംപൊത്തി; 20ൽ 13 പേരും വീണു; ഇടതുകോട്ടകളിൽ വിള്ളൽ; പിണറായിക്ക് കഷ്ടിച്ചുള്ള ജയം

മന്ത്രിപ്പട നിലംപൊത്തി; 20ൽ 13 പേരും വീണു; ഇടതുകോട്ടകളിൽ വിള്ളൽ; പിണറായിക്ക്...

സിപിഎം കോട്ടകളിൽ ‘വിമത’ വിള്ളൽ; സുധാകരനും കുഞ്ഞികൃഷ്ണനും മുന്നിൽ; പി.കെ. ശ്യാമളയ്ക്കും തിരിച്ചടി!

സിപിഎം കോട്ടകളിൽ 'വിമത' വിള്ളൽ; സുധാകരനും കുഞ്ഞികൃഷ്ണനും മുന്നിൽ; പി.കെ. ശ്യാമളയ്ക്കും...

അലച്ചിലും അനാവശ്യ ചെലവുകളും വർധിക്കാം; ഇന്നത്തെ നക്ഷത്രഫലം

അലച്ചിലും അനാവശ്യ ചെലവുകളും വർധിക്കാം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. പ്രതീക്ഷിച്ച...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Related Articles

Popular Categories

spot_imgspot_img