web analytics

പൂജപ്പുര ജയിൽ കഫറ്റീരിയയിലെ മോഷണം; മുൻ തടവുകാരൻ പിടിയിൽ

പൂജപ്പുര ജയിൽ കഫറ്റീരിയയിലെ മോഷണം; മുൻ തടവുകാരൻ പിടിയിൽ

തിരുവനന്തപുരം: പൂജപ്പുര ജയിലിലെ കഫറ്റീരിയയിൽ മോഷണം നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടി പോലീസ്. പൂജപ്പുര ജയിലിലെ മുൻ തടവുകാരനായ പോത്തൻകോട് സ്വദേശി അബ്‌ദുൾഖാദി ആണ് പിടിയിലായത്.

നേരത്തെ മോഷണക്കേസിൽ അബ്‌ദുൾഖാദി രണ്ട് വർഷത്തോളം തടവ് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ചയാണ് പൂജപ്പുര ജയിലിലെ കഫറ്റീരിയയിൽ നിന്ന് നാല് ലക്ഷം രൂപ മോഷണം പോയത്. സംഭവത്തിൽ ജയിൽ വകുപ്പിന് ഗുരുതര വീഴ്‌ചയുണ്ടായെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

15 ജയിൽ അന്തേവാസികളും പത്ത് താൽക്കാലിക ജീവനക്കാരുമാണ് കഫറ്റീരിയയിൽ ജോലി ചെയ്യുന്നത്. കൂടാതെ ജയിൽ ഉദ്യോഗസ്ഥർക്കും ഡ്യൂട്ടിയുണ്ടാകാറുണ്ട്.

താക്കോലും പണവും സൂക്ഷിച്ചിരുന്ന സ്ഥലം അടക്കം കൃത്യമായി അറിയുന്ന ഒരാളാണ് മോഷണം നടത്തിയതെന്ന് പൊലീസിന് തുടക്കം മുതലേ സംശയം ഉണ്ടായിരുന്നു. അതിനാൽത്തന്നെ ജീവനക്കാരെയും തടവുകാരെയും കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം നടന്നിരുന്നത്.

കഫറ്റീരിയയുടെ ഒരു വശത്തെ ചില്ല് വാതിൽ തകർത്ത് അകത്തേക്ക് പ്രവേശിച്ച മോഷ്‌ടാവ് ഓഫീസ് മുറിയിലെ മേശയിൽ നിന്ന് താക്കോൽ എടുത്താണ് പണം സൂക്ഷിച്ചിരുന്ന മുറി ഇയാൾ തുറന്നത്. ശേഷം മേശയിലുണ്ടായിരുന്ന പണമെടുത്തു. കൂടാതെ അലമാരയിലുണ്ടായിരുന്ന പണവും കവർന്നു.

നാല് ദിവസത്തെ കളക്ഷൻ തുകയാണ് സുരക്ഷിതമല്ലാത്ത സ്ഥലത്ത് വെച്ചിരുന്നത്. ഈ മാസം 14,15 തീയതികളിലെ വരുമാനം ശനിയാഴ്‌ച ട്രഷറിയിൽ അടക്കാമായിരുന്നെങ്കിലും അടച്ചില്ല. ഞായറാഴ്‌ചയും നല്ല വരുമാനം ലഭിച്ചിരുന്നത്. ഈ പണവും ഉൾപ്പെടെയുള്ള നാല് ലക്ഷം രൂപയാണ് നഷ്ടമായത്.

Summary: Police arrested Abdul Khader, a former inmate of Poojappura Jail, in connection with a theft at the jail cafeteria. The accused hails from Pothencode.

spot_imgspot_img
spot_imgspot_img

Latest news

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

‘മരുമകനെയും വിളിക്കണോ?’ ദേശീയപാത ഉദ്ഘാടന വിവാദത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ കടുത്ത പ്രതികരണം

‘മരുമകനെയും വിളിക്കണോ?’ ദേശീയപാത ഉദ്ഘാടന വിവാദത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ കടുത്ത പ്രതികരണം തിരുവനന്തപുരം:...

പോസ്റ്ററുകള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍

പോസ്റ്ററുകള്‍ക്ക് പിന്നിലെ ലക്ഷ്യം കണ്ടെത്തണമെന്ന് ടി.എന്‍ പ്രതാപന്‍ തൃശൂര്‍: തൃശൂരില്‍ തനിക്കെതിരെ പോസ്റ്ററുകള്‍...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക് ഇന്ന് അംഗീകാരം

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക്...

ഹെല്‍മറ്റിനുള്ളില്‍ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍… ഫോണ്‍ സംഭാഷണം… യുവതിയുടെ ചിത്രം പങ്കുവെച്ച് എംവിഡിയുടെ കർശന മുന്നറിയിപ്പ്

ഹെല്‍മറ്റിനുള്ളില്‍ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍… ഫോണ്‍ സംഭാഷണം… യുവതിയുടെ ചിത്രം പങ്കുവെച്ച് എംവിഡിയുടെ കർശന...

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു തുറന്നു, പുതുജീവന്‍

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു...

Related Articles

Popular Categories

spot_imgspot_img