web analytics

തൊടുപുഴയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ

തൊടുപുഴയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ

തൊടുപുഴ: യുവാവിനെയും യുവതിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം.

ഉടുമ്പന്നൂർ സ്വദേശി ശിവഘോഷ്, പാറത്തോട് സ്വദേശി മീനാക്ഷി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവാവ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് ശിവഘോഷിന്റെ മൃതദേഹം കണ്ടെത്തിയത്.

യുവതി മുറിയിൽ മരിച്ച നിലയിലായിരുന്നു. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

അച്ഛനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മകന്‍ കസ്റ്റഡിയില്‍

പാലക്കാട്: അന്‍പത്തിയെട്ടുകാരനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. നല്ലേപ്പിള്ളി, വാളറ തോട്ടത്തുകളം സി രാമന്‍കുട്ടി(58) ആണ് മരിച്ചത്.

സംഭവത്തില്‍ രാമന്‍കുട്ടിയുടെ മകന്‍ ആദര്‍ശിനെ(26) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച്ച രാത്രി 10 മണിയോടെ ആദർശ് ആണ് രാമന്‍കുട്ടി മുറ്റത്ത് വീണുകിടക്കുന്ന വിവരം സമീപവാസികളെ അറിയിച്ചത്. പിന്നാലെ ഇവരുടെ സഹായത്തോടെ രാമന്‍കുട്ടിയെ അകത്ത് കട്ടിലില്‍ കിടത്തി.

പിന്നീട് അച്ഛന്‍ മരിച്ചു എന്ന വിവരം ആദര്‍ശ് തന്നെ ബന്ധുക്കളെയടക്കം വിളിച്ചറിയിക്കുകയായിരുന്നു.

വീട്ടിലെത്തി മൃതദേഹം കണ്ട ആളുകള്‍ക്ക് രാമന്‍കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയതോടെയാണ് കൊഴിഞ്ഞാമ്പാറ പൊലീസില്‍ വിവരമറിയിച്ചത്.

അച്ഛന്റേത് സ്വാഭാവിക മരണമായി ചിത്രീകരിക്കാനുള്ള ആദര്‍ശിന്റെ ശ്രമമായിരുന്നുവെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ രാമന്‍കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് ടീമും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

രാമന്‍കുട്ടിയുടെ ഭാര്യ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ആണ് മരിച്ചത്. ഇതിന് ശേഷം അച്ഛനും മകനുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രാമന്‍കുട്ടി വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന ആളായിരുന്നു എന്നാണ് വിവരം.

സംഭവ ദിവസം ഇരുവരും മദ്യപിച്ചിരുന്നതായി ആദര്‍ശ് പൊലീസിനോട് പറഞ്ഞു. രാമന്‍കുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമെ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നും നിലവില്‍ ആദര്‍ശിനെ ചോദ്യം ചെയ്ത് വരികയാണെന്നും കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു.

Summary: A young man and woman were found dead inside a house at Udumbannoor, Thodupuzha in Idukki. The deceased have been identified as Shivaghosh from Udumbannoor and Meenakshi from Parathode.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ട്രെയിൻ യാത്രയ്ക്കിടെ 19-കാരിയെ തള്ളിയ കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും; പ്രധാന സാക്ഷികളിലൊരാൾ ഇപ്പോഴും കാണാനില്ല

ട്രെയിൻ യാത്രയ്ക്കിടെ 19-കാരിയെ തള്ളിയ കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും; പ്രധാന...

ചുമടുതാങ്ങിയിലെ ശ്രീനിധി ഇപ്പോൾ തിരക്കുള്ള ടൂർ ഓപ്പറേറ്ററാണ്

ചുമടുതാങ്ങിയിലെ ശ്രീനിധി ഇപ്പോൾ തിരക്കുള്ള ടൂർ ഓപ്പറേറ്ററാണ് കണ്ണൂർ: വീൽചെയറിലാണെങ്കിലും മനസിന് ചിറകുണ്ട്....

ജയിൽ ഉദ്യോഗസ്ഥന് പരുക്ക്

ജയിൽ ഉദ്യോഗസ്ഥന് പരുക്ക് തൃശൂർ: അതീവ സുരക്ഷാ ജയിലിൽ പ്രതിഷേധം ശക്തമാക്കി രണ്ടുതടവുകാർ...

എൽ.പി. സ്കൂളിലെ കുട്ടികളുടെ യൂട്യൂബ് വാർത്താ ചാനൽ സൂപ്പർ ഹിറ്റാണ്

എൽ.പി. സ്കൂളിലെ കുട്ടികളുടെ യൂട്യൂബ് വാർത്താ ചാനൽ സൂപ്പർ ഹിറ്റാണ് കോട്ടയം: കാർട്ടൂണുകളും...

മാസവരുമാനം 5,000 രൂപ വരെ; എട്ടാം വയസിൽ സ്വന്തം ബിസിനസ്

മാസവരുമാനം 5,000 രൂപ വരെ; എട്ടാം വയസിൽ സ്വന്തം ബിസിനസ് ആലപ്പുഴ: എട്ടാം...

ഇന്ത്യക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൊണ്ടുവന്ന ചരക്കുവിമാനത്തിന് വ്യോമപാത നിഷേധിച്ച് തുർക്കി

ഇന്ത്യക്കായി അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൊണ്ടുവന്ന ചരക്കുവിമാനത്തിന് വ്യോമപാത നിഷേധിച്ച് തുർക്കി ഇന്ത്യക്കായി അപ്പാച്ചെ...

Related Articles

Popular Categories

spot_imgspot_img