web analytics

ഓണമുണ്ണാൻ കാണം വിൽക്കേണ്ടി വരില്ല, വെളിച്ചെണ്ണയ്ക്ക് അടക്കം വില കുറഞ്ഞു

ഓണമുണ്ണാൻ കാണം വിൽക്കേണ്ടി വരില്ല, വെളിച്ചെണ്ണയ്ക്ക് അടക്കം വില കുറഞ്ഞു

തിരുവനന്തപുരം:
അഞ്ഞൂറിലേക്ക് കുതിച്ചുയർന്ന വെളിച്ചെണ്ണവില മൊത്തവിപണിയിൽ കിലോഗ്രാമിന് 380 രൂപയിലേക്ക്. മിക്ക അരി ഇനങ്ങൾക്കും വില 50ന് താഴെ. പലവ്യഞ്ജന, പച്ചക്കറി വിലയും താഴുന്നു. പൊതുവിപണിയിൽ അവശ്യ സാധനങ്ങൾക്ക് ആശ്വാസവില. ഇക്കുറി ഓണത്തിന് സാധാരണക്കാരുടെ പോക്കറ്റ് അധികം ചോരില്ല. കഴിഞ്ഞ ഓണക്കാലത്തേക്കാൾ മിക്ക സാധനങ്ങൾക്കും വിലക്കുറവുണ്ടിപ്പോൾ.

കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് കൂടുതലായി അരി എത്തിയത്, കൂടാതെ സർക്കാർ ഓണച്ചന്തകളിലൂടെ വിലക്കുറവിൽ സാധനങ്ങൾ നൽകാൻ തീരുമാനിച്ചതുമാണ് വിപണിയിലെ വില ഇടിവിന് പ്രധാന കാരണം. മൊത്തവിപണിയിൽ അരിവില കഴിഞ്ഞ രണ്ട് മാസമായി കുറഞ്ഞുതന്നെയാണ്.

കിലോയ്ക്ക് 350 രൂപ വരെ എത്തിയിരുന്ന മുളകിന്റെ വില ഇപ്പോൾ 120 രൂപയായി. സവാള 28 രൂപ, പയർ 160 രൂപയിൽ നിന്ന് 95 രൂപയായി കുറഞ്ഞു. പച്ചക്കറികളുടെ വില പൊതുവെ താഴ്ന്നിട്ടുണ്ടെങ്കിലും തക്കാളി, വെണ്ടയ്ക്ക, പടവലം മുതലായവയ്ക്ക് ചെറിയ തോതിൽ വർധനവുണ്ട്. എന്നാൽ ഹോർട്ടികോർപ്പ് ഓണച്ചന്തകൾ തുടങ്ങുന്നതോടെ ഇവയും കുറയുമെന്ന് പ്രതീക്ഷ.

സർക്കാർ ഇടപെടൽ:

ഹാപ്പി അവേഴ്സ്: സപ്ലൈകോയിൽ ഉച്ചയ്ക്ക് 2 മുതൽ 4 വരെ ദിവസവും സബ്സിഡിയില്ലാത്ത സാധനങ്ങൾക്ക് 10% അധിക വിലക്കിഴിവ്.

ഓണച്ചന്തകൾ: ഓഗസ്റ്റ് 25 മുതൽ ആരംഭിക്കും. 13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമേ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും 50% വരെ വിലക്കിഴിവ്.

അരി: കിലോയ്ക്ക് 25 രൂപ നിരക്കിൽ 20 കിലോ വരെ വിതരണം.

വെളിച്ചെണ്ണ വില കുറയ്ക്കും:
ഇപ്പോൾ ലിറ്ററിന് 349 രൂപയ്ക്ക് സബ്സിഡി വിലയിലാണ് വെളിച്ചെണ്ണ നൽകുന്നത്. പൊതുവിപണിയിൽ വില 380–400 രൂപയായതിനെ തുടർന്ന്, സബ്സിഡി വില 300 രൂപയ്ക്ക് താഴെയാക്കുന്നതിനെക്കുറിച്ച് ഇന്ന് കൊച്ചിയിൽ നടക്കുന്ന സപ്ലൈകോ ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യും.

വിലക്കുറവ് (ചാല മാർക്കറ്റിലെ മൊത്തവില – കിലോയ്ക്ക്):

അരി: മട്ട 46–51 (കഴിഞ്ഞ വർഷം 49–56), ജയ 39–41.60 (45–51), സുരേഖ 43–47 (46–54), പച്ചരി 31–39 (35–40), പൊന്നി 42–65 (55–70).

പലവ്യഞ്ജനം: പയർ 95–118 (160), ഉഴുന്ന് 99–109 (145–150), പരിപ്പ് 82–95 (110–120), ചെറിയ ഉള്ളി 53 (56), ഉരുളക്കിഴങ്ങ് 32 (42).

പച്ചക്കറി: പച്ചമുളക് 47 (54), പച്ചമാങ്ങ 30 (37), മത്തൻ 17 (23), ചെറുനാരങ്ങ 54 (105), പാവയ്ക്ക 36 (40), ബീൻസ് 42 (44), കാരറ്റ് 42 (50), വെള്ളരിക്ക 27 (30), വെളുത്തുള്ളി 104 (169), ഇഞ്ചി 74 (105).

“വിപണിയിൽ സർക്കാർ ഇടപെടൽ ശക്തമാക്കും. സപ്ലൈകോയിൽ സാധനങ്ങളുടെ വില ഇനിയും കുറയ്ക്കാനുള്ള ആലോചനയിലാണ്.” – ജി.ആർ. അനിൽ, ഭക്ഷ്യമന്ത്രി.

English Summary :

Kerala Onam market brings relief as prices of rice, pulses, and vegetables drop in wholesale markets. Coconut oil price falls to ₹380/kg, while government Supplyco Onam fairs and subsidies ensure affordable essentials for consumers.

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

അതിക്രമം പുറത്തുകൊണ്ടുവന്നത് സോഷ്യൽ മീഡിയ; യുവതിയെ മർദ്ദിച്ച ഭർതൃപിതാവ് അറസ്റ്റിൽ

അതിക്രമം പുറത്തുകൊണ്ടുവന്നത് സോഷ്യൽ മീഡിയ; യുവതിയെ മർദ്ദിച്ച ഭർതൃപിതാവ് അറസ്റ്റിൽ ഉത്തർപ്രദേശിലെ കാൺപൂരിൽ...

ഓട്ടുരുളിയിൽ ഐശ്വര്യം നിറച്ച്, നിലവിളക്കിന്റെ പ്രഭയിൽ ശ്രീകൃഷ്ണനെ വണങ്ങി മലയാളികൾ  വിഷു ആഘോഷിക്കുമ്പോൾ

ഓട്ടുരുളിയിൽ ഐശ്വര്യം നിറച്ച്, നിലവിളക്കിന്റെ പ്രഭയിൽ ശ്രീകൃഷ്ണനെ വണങ്ങി മലയാളികൾ  വിഷു...

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്ക് അയ്യപ്പന്‍കാവ്...

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന്

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന് തിരുവനന്തപുരം: സംസ്ഥാന...

‘വാഴ 3’ പ്രഖ്യാപിച്ചു; ഇത്തവണ നായികമാർ, കഥയിൽ വലിയ ട്വിസ്റ്റ്

‘വാഴ 3’ പ്രഖ്യാപിച്ചു; ഇത്തവണ നായികമാർ, കഥയിൽ വലിയ ട്വിസ്റ്റ് മലയാള സിനിമയിലെ...

അന്വേഷണം മുക്കാനോ? ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വർണമെന്ന് സ്ഥിരീകരണം; കുറ്റപത്രം പൂഴ്ത്തുന്നതിന് പിന്നിൽ ആര്?

അന്വേഷണം മുക്കാനോ? ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വർണമെന്ന് സ്ഥിരീകരണം; കുറ്റപത്രം...

Related Articles

Popular Categories

spot_imgspot_img