web analytics

സുപ്രീം കോടതി ജാമ്യം റദ്ദാക്കി; കന്നഡ സിനിമാ താരം ദർശൻ‌ അറസ്റ്റിൽ

സുപ്രീം കോടതി ജാമ്യം റദ്ദാക്കി; കന്നഡ സിനിമാ താരം ദർശൻ‌ അറസ്റ്റിൽ

ബെംഗളൂരു: കന്നഡ സിനിമാ താരം ദർശനെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്. രേണുകാ സ്വാമി വധക്കേസിൽ സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് നടപടി.

ബെം​ഗളൂരു പൊലീസാണ് ദർശനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൂടാതെ നടി പവിത്ര ഗൗഡ ഉൾപ്പെടെയുള്ള കേസിലെ മറ്റ് പ്രതികളും അറസ്റ്റിലായിട്ടുണ്ട്.

ദർശന് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവ് ഇന്ന് രാവിലെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കർണാടക ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്.

ദർശൻ അടക്കമുള്ള അഞ്ച് പ്രതികളുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്. നടന് ജാമ്യം അനുവദിച്ചതിന് പിന്നാലെ കർണാടക സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

കേസിൽ ജാമ്യം അനുവദിക്കുന്നത് വിചാരണയെ ബാധിക്കുമെന്നും പ്രതികൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ജസ്റ്റിസ് മഹാദേവൻ ചൂണ്ടിക്കാണിച്ചു.

‘എന്നെ രക്ഷിക്കൂ’ എന്ന സന്ദേശം ഇന്‍സ്റ്റഗ്രാമിലൂടെ കാമുകന് സന്ദേശം; പിന്നാലെ 18 കാരിയെ കൊലപ്പെടുത്തി അച്ഛനും അമ്മാവനും..!

ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയില്‍ 18 കാരിയായ ചന്ദ്രിക ചൗധരിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവം പൊലീസ് ദുരഭിമാനക്കൊലയായി സ്ഥിരീകരിച്ചു.

‘എന്നെ രക്ഷിക്കൂ’ എന്ന സന്ദേശം ഇന്‍സ്റ്റഗ്രാമിലൂടെ കാമുകന് അയച്ചതിന് മണിക്കൂറുകള്‍ക്കകം കൊലപാതകം നടന്നു.

ചന്ദ്രികയും ഹരീഷ് ചൗധരിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാല്‍ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിര്‍ത്ത്, മറ്റൊരു വിവാഹാലോചന മുന്നോട്ട് വെച്ചു.

വിവാഹം സംബന്ധിച്ച വിവരം ചന്ദ്രിക ഹരീഷിനെ അറിയിക്കുകയും, ജീവന് അപകടമാണെന്ന് മനസ്സിലാക്കിയ അവള്‍ തന്നെ കൂട്ടിക്കൊണ്ട് പോകണമെന്ന് ഹരീഷിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഈ സന്ദേശത്തിന് പിന്നാലെ ചന്ദ്രികയെ വീട്ടില്‍വച്ച് അച്ഛനും അമ്മാവനും ചേര്‍ന്ന് മയക്കുമരുന്ന് നല്‍കി ഉറക്കിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

തുടക്കത്തില്‍ കുടുംബം ഇത് ആത്മഹത്യയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. സംഭവത്തിന് മുമ്പ് ചന്ദ്രിക ഹരീഷിനൊപ്പം വീട്ടില്‍ നിന്ന് പോയിരുന്നെങ്കിലും, കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് അവളെ കണ്ടെത്തി വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു.

ഹരീഷ് കോടതിയില്‍ ഹേബിയസ് കോർപ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു, പക്ഷേ വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ ചന്ദ്രിക കൊല്ലപ്പെട്ടു.

മരണത്തിന് ശേഷം ആശുപത്രിയില്‍ കൊണ്ടുപോകാതെയും സഹോദരന് മരണം അറിയിക്കാതെയും കുടുംബം വേഗത്തില്‍ ദഹനച്ചടങ്ങ് പൂര്‍ത്തിയാക്കിയതായി പൊലീസ് കണ്ടെത്തി.

ഹരീഷിന്റെ പരാതിയെ തുടര്‍ന്നാണ് കൊലപാതകത്തില്‍ അച്ഛന്റെയും അമ്മാവന്റെയും പങ്ക് വെളിവായത്.

Summary: Kannada film actor Darshan has been arrested again by the police. The action comes after the Supreme Court rejected his bail plea in the Renuka Swamy murder case. Bengaluru police arrested Darshan from his residence.

spot_imgspot_img
spot_imgspot_img

Latest news

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

Other news

ബാങ്കിൽ അക്കൗണ്ട് ഉടമ നേരിട്ട് എത്തണം; മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി വയോധികന്റെ പ്രതിഷേധം

ബാങ്കിൽ അക്കൗണ്ട് ഉടമ നേരിട്ട് എത്തണം; മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പോസ്റ്റ്‌മോർട്ടവും ഡിഎൻഎ പരിശോധനയും ഇന്ന്; പിതാവിന്റെ തിരോധാനവും വീണ്ടും അന്വേഷിക്കും

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പോസ്റ്റ്‌മോർട്ടവും ഡിഎൻഎ പരിശോധനയും ഇന്ന്; പിതാവിന്റെ തിരോധാനവും വീണ്ടും...

കേരളത്തിൽ പാമ്പുകടി കേസുകൾ വർദ്ധിക്കുന്നു; നാലര വയസ്സുകാരിയുൾപ്പെടെ എട്ടുപേർക്ക് പരിക്ക്, കുട്ടികളുടെ കിടപ്പുമുറിയിൽ ശംഖുവരയൻ

കേരളത്തിൽ പാമ്പുകടി കേസുകൾ വർദ്ധിക്കുന്നു; നാലര വയസ്സുകാരിയുൾപ്പെടെ എട്ടുപേർക്ക് പരിക്ക്, കുട്ടികളുടെ...

നിതിൻ രാജിന്റെ മരണം: നീതി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് ദലിത് സംഘടനകളുടെ ഹർത്താൽ

നിതിൻ രാജിന്റെ മരണം: നീതി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് ദലിത് സംഘടനകളുടെ...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Related Articles

Popular Categories

spot_imgspot_img