web analytics

ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസിയ്ക്ക് 5,96,220 രൂപ പിഴ ചുമത്തി കോടതി

ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസിയ്ക്ക് 5,96,220 രൂപ പിഴ ചുമത്തി കോടതി

ദുബായ് ∙ ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിയ്ക്ക് കോടതി 25,000 ദിർഹം (5,96,220 ഇന്ത്യൻ രൂപ) പിഴ ചുമത്തി. മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസും റദ്ദാക്കി. മദ്യപിച്ച് വാഹനമോടിക്കൽ, പൊതു സ്വത്ത് നശിപ്പിക്കൽ, നിയമപരമായി അനുവദിക്കപ്പെടാത്ത സാഹചര്യങ്ങളിൽ മദ്യപിക്കൽ എന്നീ മൂന്ന് കുറ്റങ്ങളാണ് ഏഷ്യക്കാരനായ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

മദ്യപിച്ച് വാഹനമോടിച്ചതോടെ നിയന്ത്രണം നഷ്ടമാകുകയും റോഡിലെ ലോഹത്തിന്റെ കൊടിമരവും നശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കൊടിമരത്തിനും കാറിനും കാര്യമായ കേടുപാടുകളും സംഭവിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.

ദുബായിൽ കെട്ടിടങ്ങൾ വിൽക്കാൻ പാടുപെടും

ദുബൈ: സ്വപ്നന​ഗരത്തിൽ കെട്ടിടങ്ങൾ വാങ്ങിയ വിദേശികൾക്ക് അവ വിൽക്കുന്നതിന് പുതിയ നിയന്ത്രണം പ്രബല്യത്തിൽ. സ്വന്തം ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ഇനി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്താവൂ എന്നതാണ് ദുബൈയിലെ പുതിയ ചട്ടം.

കെട്ടിട ഉടമയുടെ എമിറേറ്റ്‌സ് ഐഡിയിലെ അതേ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമാണ് പണമിടപാട് നടത്തേണ്ടത്. ഇതിന്റെ രേഖകൾ സമർപ്പിക്കുമ്പോൾ മാത്രമായിരിക്കും കെട്ടിട വിൽപ്പനക്ക് സാധുത.

പവർ ഓഫ് അറ്റോർണി ഇനിമുതൽ അനുവദിക്കില്ല
ദുബൈ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ പവർ ഓഫ് അറ്റോർണി മുഖേന ഇടപാടുകൾ നടത്തുന്നത് വ്യാപകമാണ്. പ്രൊപ്പർട്ടികൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമെല്ലാം വിദേശികൾ മറ്റൊരാൾക്ക് അധികാരം നൽകാറുണ്ട്.

എന്നാൽ ഇത് കർശനമായി നിരോധിച്ചു. നേരത്തെ പവർ ഓഫ് അറ്റോർണിയുടെ പേരിലുള്ള ചെക്കുകൾ ബാങ്കുകൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇത്തരം ചെക്കുകൾ സ്വീകരിക്കരുതെന്ന് ബാങ്കുകൾക്ക് ദുബൈ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ് ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനാണ് പുതിയ ചട്ടമെന്നാണ് സർക്കാർ പറയുന്നത്. അതേസമയം, ബിനാമി ഇടപാടുകളെ നിയന്ത്രിക്കുന്നതിന് ഇത് ഇടയാക്കുമെന്നാണ് വിവരം.

കെട്ടിടം വിൽക്കുമ്പോൾ ആരുടെ പേരിലാണോ ചെക്ക് നൽകുന്നത് അവരുടെ പേരിലായിരിക്കണം പുതിയ ആധാരം തയ്യാറാക്കേണ്ടതെന്നും നിയമത്തിൽ പറയുന്നുണ്ട്.

ഇതോടെ, റിയൽ എസ്റ്റേറ്റ് ബിസിനസ് ലക്ഷ്യമിടുന്നവർക്ക് സ്വന്തം പേരിലോ ബിനാമിയുടെ പേരിലോ മാത്രമേ ചെക്കുകളും ആധാരവും കൈകാര്യം ചെയ്യാൻ കഴിയൂ.

തൊഴിലാളികൾക്കും കുടുംബമായി താമസിക്കുന്നവർക്കുമുൾപ്പടെ താമസക്കാര്യത്തിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ദുബായ് ഉൾപ്പടെയുളള എമിറേറ്റുകൾ നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തമായ ധാരണയില്ലെങ്കിൽ ചിലപ്പോൾ കുടുങ്ങിയേക്കും. (Dubai tightens ‘overcrowded’ rules)

കുറഞ്ഞ സ്ഥലത്ത് കൂടുതൽ ആളുകളെ താമസിപ്പിക്കുന്ന നിയമലംഘനങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിലാണ് നിർദ്ദേശങ്ങൾ കർശനമാക്കുന്നത്. നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്ക് പിഴയും വിലക്കുമുണ്ടാകും.

ദുബായ് മുനിസിപ്പിലാറ്റിയുടെ കണക്ക് അനുസരിച്ചു താമസത്തിനോ മുറി പങ്കുവയ്ക്കുന്നതിനോ ഒരു വ്യക്തിക്ക് ഏറ്റവും കുറഞ്ഞത് 5 ചതുരശ്രമീറ്റർ സ്ഥലം ഉണ്ടായിരിക്കണം.

ഒരു കുടുംബത്തിന് അല്ലെങ്കിൽ വ്യക്തിക്ക് വാടകയ്ക്ക് നൽകിയ ഇടങ്ങളിൽ കൂടുതൽ പേരെ താമസിപ്പിച്ചാൽ പിഴ ഉൾപ്പടെയുളള നടപടികൾ നേരിടേണ്ടി വരും.

കുടുംബങ്ങൾക്ക് താമസിക്കാൻ മാത്രമായി നൽകിയ സ്ഥലങ്ങളിൽ ബാച്ചിലേഴ്സ് അഥവാ ഒറ്റയ്ക്ക് താമസിക്കുന്നവരെ അനുവദിക്കുകയില്ല.

ദുബായ് ലാൻഡ് ഡിപാർട്മെൻറിൻറെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കൂടുതൽ പേരെ കെട്ടിടങ്ങളിൽ വാടകയ്ക്ക് താമസിപ്പിച്ചാലും നടപടിയുണ്ടാകും.

വീട്ടുടമ അറിയാതെ താമസഇടങ്ങളിൽ കൂടുതൽ ആളുകളെ പാർപ്പിക്കുന്ന താമസക്കാരുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടാൽ വാടക കരാറുകൾ അവസാനിപ്പിക്കുന്നതിന് വാടക ഉടമയ്ക്ക് അവകാശമുണ്ടായിരിക്കും.

ലേബർ ക്യാംപുകൾ ഉൾപ്പടെയുളള ജോലി സംബന്ധമായ താമസ ഇടങ്ങളിൽ ഒരാൾക്ക് 3.7 ചതുരശ്രമീറ്റർ നൽകണമെന്നാണ് നിയമം. ഇതിൽ കുറഞ്ഞ സ്ഥലത്ത് ജോലിക്കാരെ പാർപ്പിക്കരുത്.

ENGLISH SUMMARY:

A court in Dubai has fined an expatriate 25,000 dirhams (₹5,96,220) for driving under the influence of alcohol and causing an accident. His driving license has been revoked for three months. The Asian national was charged with three offences: drunk driving, damaging public property, and consuming alcohol under legally prohibited circumstances.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

ഗ്യാസ് ക്ഷാമം; പത്തിരി കിട്ടാതെ പെരുന്നാളിൽ സംഘർഷം, കയ്യാങ്കളി

ഗ്യാസ് ക്ഷാമം; പത്തിരി കിട്ടാതെ പെരുന്നാളിൽ സംഘർഷം, കയ്യാങ്കളി കായംകുളം: ചെറിയ പെരുന്നാൾ...

തിരുവനന്തപുരം പിടിക്കാൻ സുധീർ കരമന; എൽഡിഎഫ് സ്ഥാനാർത്ഥിയായി താരം വരുന്നു

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ വോട്ടർമാരെയും രാഷ്ട്രീയ നിരീക്ഷകരെയും...

കോതമംഗലത്ത് മാരക ലഹരിമരുന്നുമായി യുവതിയടക്കം രണ്ട് പേർ പിടിയിൽ

കൊച്ചി: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കോതമംഗലം കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന വൻ ലഹരി...

സർക്കാർ വിരുദ്ധ പ്രതിഷേധം: ഇറാനിൽ 19-കാരൻ ഗുസ്തി താരം ഉൾപ്പെടെ 3 പേർക്ക് വധശിക്ഷ

സർക്കാർ വിരുദ്ധ പ്രതിഷേധം: ഇറാനിൽ 19-കാരൻ ഗുസ്തി താരം ഉൾപ്പെടെ 3...

‘പാമ്പിൻ വിഷം ലഹരിയല്ല’—എൽവിഷ്  കേസിൽ സുപ്രീംകോടതി ഇടപെടൽ; എഫ്‌ഐആർ റദ്ദാക്കി

‘പാമ്പിൻ വിഷം ലഹരിയല്ല’—എൽവിഷ്  കേസിൽ സുപ്രീംകോടതി ഇടപെടൽ; എഫ്‌ഐആർ റദ്ദാക്കി ന്യൂഡൽഹി: പാമ്പിൻ...

Related Articles

Popular Categories

spot_imgspot_img