web analytics

അയർലണ്ടിൽ മലയാളിയായ ആറു വയസ്സുകാരിക്ക് നേരെ വംശീയാക്രമണം…! മകൾക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവത്തില്‍ തകർന്ന് മലയാളി നഴ്‌സ്

അയർലണ്ടിൽ മലയാളിയായ ആറു വയസ്സുകാരിക്ക് നേരെ വംശീയാക്രമണം

അയർലണ്ടിൽ മലയാളിയായ ആറു വയസ്സുകാരിക്ക് നേരെ വംശീയാക്രമണം. വീടിന് പുറത്ത് കുട്ടി കളിക്കുമ്പോഴാണ് സംഭവമെന്ന് അനുപ ഐറിഷ് ടൈംസിനോട് പറഞ്ഞു. വാട്ടര്‍ഫോര്‍ഡ് നഗരത്തില്‍, കില്‍ബാരിയില്‍, തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

മലയാളി നഴ്‌സ് അനുപ അച്യുതന്റെ മകളായ നിയ നവീനുണ്ടായ ഞെട്ടിക്കുന്ന അനുഭവത്തില്‍ ആകെ തകര്‍ന്നിരിക്കുകയാണ് ഇവരും കുടുംബാംഗങ്ങളും.

എട്ടുവയസുളള പെണ്‍കുട്ടിയും 12 നും 14 വയസിനു ഇടയില്‍ പ്രായമുള്ള നിരവധി ആണ്‍കുട്ടികളും ചേര്‍ന്നാണ് വംശീയ ആക്രമണം നടത്തിയത്.

വീണ്ടും അപകടകരമായ ബാക്ടീരിയ; അയർലണ്ടിൽ രണ്ട് ഭക്ഷ്യോൽപ്പന്നങ്ങൾക്ക് വിലക്ക്

എനിക്ക് അവളെ ഓര്‍ത്ത് വല്ലാത്ത വിഷമം തോന്നുന്നു. എനിക്ക് അവളെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെയൊരു സംഭവം ഉണ്ടാകുമെന്ന് ഞാന്‍ കരുതിയതേയില്ല. അവളിവിടെ സുരക്ഷിതയാണെന്ന് ഞാന്‍ കരുതി’.-അവർ പറയുന്നു.

മകള്‍ നിയ കുട്ടികള്‍ക്കൊപ്പം വീടിന് പുറത്ത് കളിക്കുന്നത് നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു അനുപ. കുറച്ചുസമയത്തേക്ക് 10 മാസം പ്രായമുള്ള മകന്‍ നിഹാന് പാല്‍ കൊടുക്കാന്‍ വേണ്ടി വീടിനുള്ളിലേക്ക് പോയി.
സംഭവം അവർ വിവരിക്കുന്നത് ഇങ്ങനെ:

‘ സമയം 7.30 ആയിക്കാണും. അവള്‍ വീടിനുളളില്‍ കളിക്കുകയായിരുന്നു. പുറത്തുപോയി കളിക്കണമെന്നും സൈക്കിള്‍ ഓടിക്കണമെന്നും അവള്‍ പറഞ്ഞപ്പോള്‍, കുറച്ചുസമയത്തേക്ക് ഞാന്‍ അതനുവദിച്ചു. ഭര്‍ത്താവ് കെ എസ് നവീന് അന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു.

ഞാനും 10 മാസം പ്രായമുള്ള മകനും ആറുവയസുകാരി മകളും മാത്രമായിരുന്നു വീട്ടില്‍. അവള്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പുറത്തേക്ക് പോയി. വീടിന് മുന്നില്‍ നിന്ന് ഞാന്‍ അവളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

അവര്‍ ഒന്നിച്ചുകളിക്കുകയായിരുന്നത് കൊണ്ട് സുരക്ഷിതയാണെന്ന് അറിയാമായിരുന്നു. ആ സമയത്ത് ഇളയ കുട്ടി വിശന്നിട്ട് കരയാന്‍ തുടങ്ങി. ഞാന്‍ നിയയോട് കുഞ്ഞിന് പാല് കൊടുത്തിട്ട് ഉടന്‍ വരാമെന്ന് പറഞ്ഞ് ഉള്ളിലേക്ക് പോയി.

കുറച്ചുസമയം കഴിഞ്ഞപ്പോള്‍ നിയ കരഞ്ഞുകൊണ്ട് ഓടി വീട്ടിലെത്തി. സംസാരിക്കാന്‍ പോലും കഴിയാത്ത വിധം അവള്‍ പേടിച്ചിരുന്നു. ‘ എന്റെ മകളെ അതിനുമുമ്പ് ഞാന്‍ അങ്ങനെ കണ്ടിട്ടില്ല.

അവളുടെ കൂട്ടുകാരോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്കും ആദ്യം ഒന്നു സംസാരിക്കാനായില്ല.

നിയയേക്കാള്‍ മുതിര്‍ന്ന ഒരു ആണ്‍കുട്ടി സൈക്കിളിന്റെ വീല്‍ കൊണ്ട് അവളുടെ സ്വകാര്യഭാഗത്ത് ഇടിച്ചെന്നും സംഘത്തിലെ അഞ്ചുപേര്‍ അവളുടെ മുഖത്ത് ഇടിച്ചെന്നും കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.

ഫക്ക് യു എന്ന് പറഞ്ഞ ശേഷം, വൃത്തികെട്ട ഇന്ത്യാക്കാരി, ഇന്ത്യയിലേക്ക് മടങ്ങിപ്പോ എന്ന് ആക്രോശിച്ചു. അവളുടെ കഴുത്തില്‍ ഇടിച്ചെന്നും മുടി പിടിച്ച് തിരിച്ചെന്നും അവള്‍ ഇന്ന് എന്നോടുപറഞ്ഞു.

ജനുവരിയിലാണ് പുതിയ വീട്ടിലേക്ക് മാറിയത്. . തിങ്കളാഴ്ചത്തെ സംഭവം എല്ലാ സന്തോഷവും തകര്‍ത്തുകളഞ്ഞതായി അനുപ അച്യുതന്‍ പറഞ്ഞു. ഇപ്പോള്‍ വീടിന് മുന്നില്‍ പോലും അവള്‍ക്ക് കളിക്കാന്‍ സുരക്ഷിതമല്ലെന്ന് അവർ പറഞ്ഞു.

8 വര്‍ഷമായി അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന അനുപ സ്വന്തം നാടുപോലെയാണ് ഇവിടം കണക്കാക്കുന്നത് എന്ന് പറയുന്നു. അടുത്തിടെയാണ് ഐറിഷ് പൗരത്വം കിട്ടിയത്. ഇവിടെ സമീപകാലത്താണ് കുടുംബം താമസം തുടങ്ങിയത്.

Summary:
A six-year-old Malayali girl in Ireland was subjected to a racist attack while playing outside her house. The incident occurred on Monday evening in Kilbarry, Waterford city, according to Anup who spoke to the Irish Times.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ഇഎംഐ കുറയുമോ

ഇഎംഐ കുറയുമോ ന്യൂഡൽഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന...

വിമാനം ദേശീയപാതയിൽ ഇറക്കി; മുൻഭാഗം തകർന്നു

വിമാനം ദേശീയപാതയിൽ ഇറക്കി; മുൻഭാഗം തകർന്നു ചെന്നൈ: സാങ്കേതിക തകരാറിനെ തുടർന്ന് തമിഴ്നാട്ടിലെ...

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ ഓരോ തവണ...

സിസിടിവി വരെ അടിച്ചുമാറ്റി എന്നിട്ടും പഞ്ചലോഹ വിഗ്രഹ മോഷ്ടാക്കൾ കുടുങ്ങി

സിസിടിവി വരെ അടിച്ചുമാറ്റി എന്നിട്ടും പഞ്ചലോഹ വിഗ്രഹ മോഷ്ടാക്കൾ കുടുങ്ങി മൂന്നാർ: വാഗുവരൈ...

ഖത്തറിൽ ‘അൽ-ഗഫർ’ നക്ഷത്രം ഉദിച്ചു, രാത്രികാലങ്ങളിൽ തണുപ്പേറും

ഖത്തറിൽ ‘അൽ-ഗഫർ’ നക്ഷത്രം ഉദിച്ചു, രാത്രികാലങ്ങളിൽ തണുപ്പേറും ദോഹ: ഖത്തറിൽ ശൈത്യകാലം...

Related Articles

Popular Categories

spot_imgspot_img