web analytics

ബില്ല് അടയ്ക്കാതെ രക്ഷപ്പെടാൻ വെജിറ്റബിൾ ബിരിയാണിയിൽ ഇട്ടത് എല്ലിൻ കഷ്ണം

ബില്ല് അടയ്ക്കാതെ രക്ഷപ്പെടാൻ വെജിറ്റബിൾ ബിരിയാണിയിൽ ഇട്ടത് എല്ലിൻ കഷ്ണം

റെസ്റ്റോറന്റിൽ വെജ് ബിരിയാണിയിൽ എല്ല് കണ്ടെത്തിയതായി ആരോപിച്ച് ഒരു സംഘം യുവാക്കൾ പ്രശ്‌നം സൃഷ്ടിച്ച സംഭവത്തിന്റെ സത്യം പുറത്തുവന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ.

യുപിയിലെ ശാസ്ത്രി ചൗക്കിൽ സ്ഥിതിചെയ്യുന്ന ‘ബിരിയാണി ബേ’ എന്ന റെസ്റ്റോറന്ററിൽ ജൂലൈ 31നാണ് സംഭവം നടന്നത്.

പത്തുപേരോളം യുവാക്കളാണ് റെസ്റ്റോറന്റിൽ എത്തിയത്. ഇവർ വെജ് ബിരിയാണിയും നോൺ വെജ് ബിരിയാണിയും ഓർഡർ ചെയ്തു. അറായിരം രൂപയോളം വില വരുന്ന ഭക്ഷണത്തിനാണ് അവർ ഓർഡർ നൽകിയിരുന്നത്.

ഭക്ഷണം ലഭിച്ചതിന് ശേഷം സംഘത്തിലെ ഒരാൾ വെജ് ബിരിയാണിയിൽ എല്ല് കണ്ടതായി ആരോപിച്ച് ഷോറൂമിൽ കലാപമുണ്ടാക്കി. റെസ്റ്റോറന്റ് മാനേജർ ഉടനെ പൊലീസിനെ വിളിച്ചു.

പിന്നീട് പരിശോധനക്കിടെ സിസിടിവി ദൃശ്യങ്ങളിൽ സംഘത്തിലെ മറ്റൊരു യുവാവ് നോൺ വെജ് ബിരിയാണിയിൽ നിന്നെടുത്ത എല്ല് കഷണം യുവാവിന് കൈമാറുന്നതും, അത് വെജ് ബിരിയാണിയുടെ പാത്രത്തിലേക്ക് ഇടുന്നതും വ്യക്തമായി ദൃശ്യമായതോടെ യുവാക്കൾ കുടുങ്ങി.

ഇതോടെ സംശയം തീർന്നതായും യുവാക്കളുടെ നീക്കം വ്യാജമാണെന്നതായും റെസ്റ്റോറന്റ് ഉടമ രവികർ സിങ് വ്യക്തമാക്കി.

തന്റെ ഹോട്ടലിന്റെ അടുക്കളയിൽ പച്ചക്കറിയും മാംസവും വ്യത്യസ്തമായ ഇടങ്ങളിൽ വേർതിരിച്ച് പാകം ചെയ്യുന്നുവെന്നും, ഇത്തരത്തിലൊരു പിഴവിന് സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിരുന്നാലും, റെസ്റ്റോറന്റ് ഉടമയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പരാതി ലഭിച്ചില്ലെന്ന കാരണത്താലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തത്.

ആകാശത്തിന്റെ ഫോട്ടോ എടുക്കുന്നതിനിടെ യുവതിയുടെ വായിൽ കയറി വവ്വാൽ

രാത്രിയില്‍ ആകാശത്തിന്റെ ഫോട്ടോ എടുക്കുന്നതിനിടെ യുവതിയുടെ വായിൽ കയറിപ്പറ്റി വവ്വാൽ. ഒടുവിൽ പുറത്തെത്തിക്കാൻ ചെലവായത് ലക്ഷങ്ങൾ.

അരിസോണയിലെ ഒരു മലയിടുക്കില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടയില്‍ 33 കാരിയായ എറിക്ക കാനിന്റെ ജീവിതത്തില്‍ തികച്ചും പ്രതീക്ഷിതമായ സംഭവമാണ് നേരിടേണ്ടി വന്നത്.

രാത്രിയില്‍ ആകാശത്തിന്റെ ഫോട്ടോ എടുക്കുമ്പോഴായിരുന്നു ഈ അപ്രതീക്ഷിത സംഭവം.
ഫോട്ടോ എടുക്കുന്നതിനിടെ എറിക്കയെ വവ്വാലുകള്‍ ആക്രമിച്ചു.

ഒരു വവ്വാല്‍ പറന്നെത്തി അവളുടെ തലക്കും ക്യാമറയ്ക്കും മദ്ധ്യേ കുടുങ്ങി. ഭയന്നു നിലവിളിച്ചപ്പോള്‍ ആ വവ്വാല്‍ നേരെ എറിക്കയുടെ വായിലേക്ക് കയറുകയായിരുന്നു.

കറുത്ത പിള്ളേരെ ഇഷ്ടമല്ല, ജാതിയിൽ താഴ്ന്ന നീയൊന്നും പഠിച്ചിട്ടു കാര്യമില്ല…പ്രഥമാധ്യാപികയ്ക്കെതിരെ കേസ് എടുത്ത് പോലീസ്

വവ്വാലുകള്‍ പലതരത്തിലുള്ള വൈറസുകളുടെ വാഹകരാണെന്ന് അറിയാമായതിനാല്‍, ഡോക്ടറായ എറിക്കയുടെ അച്ഛന്‍ ഉടന്‍ തന്നെ റാബീസ് വാക്‌സിന്‍ എടുക്കാന്‍ നിര്‍ദേശിച്ചു. അടുത്ത ദിനം തന്നെ എറിക്ക ചികിത്സ തേടി.

ബയോമെഡിക്കല്‍ എഞ്ചിനിയറായ എറിക്ക ജോലി ഉപേക്ഷിച്ചിരുന്നതുകൊണ്ട് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു.

അതിനാലാണ് ചികിത്സാചെലവ് കുറയ്ക്കാനായി ഓണ്‍ലൈനായി ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ തീരുമാനിച്ചത്.

പിന്നീട് അവള്‍ അരിസോണ, മസാച്യുസെറ്റ്‌സ്, കൊളറാഡോ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

എങ്കിലും ചികിത്സയുടെ മൊത്തച്ചെലവ് എറിക്കയെ ഞെട്ടിച്ചു — ഏകദേശം 20,000 ഡോളര്‍ (ഏകദേശം 17 ലക്ഷം രൂപ). ഇതിന്റെ മുഴുവന്‍ തുകയും ഇന്‍ഷുറന്‍സ് വഴി ലഭിച്ചില്ല.

മുന്‍ തൊഴിലുടമ ഇന്‍ഷുറന്‍സ് സഹായം നല്‍കാന്‍ വിസമ്മതിച്ചതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ഇന്‍ഷുറന്‍സ് കമ്പനി ആദ്യത്തില്‍ ഒരു മാസം കഴിഞ്ഞ് തുക നല്‍കാമെന്ന് പറഞ്ഞുവെങ്കിലും പിന്നീട് ആ വാഗ്ദാനം പാലിച്ചില്ല.

നിരസിക്കപ്പെട്ട പെയ്മെന്റുകള്‍ക്കെതിരെ ഇപ്പോള്‍ എറിക്ക അപ്പീല്‍ നല്‍കാനാണ് യുവതി തീരുമാനിച്ചിരിക്കുന്നത്.



spot_imgspot_img
spot_imgspot_img

Latest news

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

Other news

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത് ലക്ഷങ്ങൾ നഷ്ടപരിഹാരം

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത്...

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ Shangumugham Beach: ബീച്ചിൽ...

പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണു; അഞ്ചലിൽ യുവാവിന് ദാരുണാന്ത്യം

പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണു; അഞ്ചലിൽ യുവാവിന് ദാരുണാന്ത്യം Anchal: വീട്ടുമുറ്റത്തെ...

ദിവസത്തിന്റെ ആദ്യഭാഗം അനുകൂലം; ഉച്ചയ്ക്ക് ശേഷം മാറ്റങ്ങൾ—ഇന്നത്തെ നക്ഷത്രഫലം

ദിവസത്തിന്റെ ആദ്യഭാഗം അനുകൂലം; ഉച്ചയ്ക്ക് ശേഷം മാറ്റങ്ങൾ—ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ ആദ്യ...

Related Articles

Popular Categories

spot_imgspot_img