web analytics

ആനക്കറിയില്ലാലോ തഹസിൽദാരാണെന്ന്; വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം

ആനക്കറിയില്ലാലോ തഹസിൽദാരാണെന്ന്; വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം

തൃശൂര്‍: ചാലക്കുടി മലക്കപ്പാറയില്‍ തഹസില്‍ദാരുടെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. മലക്കപ്പാറയില്‍ വീരാന്‍കുടി ഉന്നതി സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് ചാലക്കുടി തഹസില്‍ദാരുടെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

വീരാന്‍കുടി ഉന്നതിയില്‍ പുലിയുടെ ആക്രമണത്തിന് ഇരയായ രാഹുല്‍ എന്ന കുട്ടിയുടെ കുടുംബം ഉള്‍പ്പെടെ ഏഴു കുടുംബങ്ങളെ അടിയന്തിരമായി പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികളുടെ ഭാഗമായിട്ടായിരുന്നു ഉദ്യോഗസ്ഥരുടെ മലക്കപ്പാറയിലേക്ക് പോയത്.

ഇവിടെ നിന്നും മടങ്ങി വരും വഴിയാണ് രാത്രി പതിനൊന്ന് മണിയോടെ തഹസില്‍ദാരുടെ വാഹനത്തിനു നേരെ കാട്ടാനയുടെ ആക്രമണം നടന്നത്. വാഹനം പിന്നില്‍ നിന്ന് എടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുകയും ശരീരം കൊണ്ട് തള്ളാന്‍ ശ്രമിക്കുകയും ചെയ്ത ശേഷം കാട്ടാന ഓടി മറിയുകയായിരുന്നു. തഹസീല്‍ദാര്‍ ജേക്കബ് കെ എ, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി തഹസീല്‍ദാര്‍ ശ്രീജേഷ് എം എ, ക്ലാര്‍ക്ക് അന്‍വര്‍ സാദത്ത്, ആതിരപ്പിള്ളി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഷിബു പൗലോസ് എന്നിവര്‍ അടങ്ങുന്ന റവന്യു സംഘത്തിന് നേരെ ആണ് ആക്രമണം ഉണ്ടായത്. ഇവരുടെ ജീപ്പിന് മുന്നില്‍ എസ്‌കോര്‍ട്ട് ആയി പോയിരുന്ന വനം വകുപ്പ് വാഹനവും ഉണ്ടായിരുന്നു.

വീരാന്‍കുടി ഉന്നതിയിലെ കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് നടപടികള്‍ക്കായി മലക്കപ്പാറയില്‍ പോയ തഹസില്‍ദാര്‍ അടങ്ങുന്ന ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിക്കൊടിരിക്കുമ്പോള്‍ തന്നെ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായതും ആശങ്ക പടര്‍ത്തിയിരുന്നു. അടുത്തയിടെയായി പ്രദേശത്ത് നിരന്തരം പുലി സാന്നിധ്യം ഉള്ളതിനാല്‍ ജനങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ മുന്‍നിര്‍ത്തി പുലിയെ കൂട് വെച്ച് പിടിക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

A wild elephant attacked the vehicle of the Chalakudy Tahsildar at Malakkappara. The incident occurred while returning from an inspection at Veerankudi Unnathi in the forest region. No casualties were reported, though the vehicle sustained damage.”

Chalakudy news, Malakkappara elephant attack, Tahsildar vehicle attack, Kerala forest incident, wild elephant Kerala, Veerankudi Unnathi inspection

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ

വിദേശികൾ ഇല്ലാതെ ആഡംബര യാത്രകള്‍ക്ക് മന്ദഗതി; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ ജയ്പൂർ:...

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നിൽ കാപ്പ പ്രതിയടങ്ങുന്ന ഗുണ്ടാസംഘം

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രൂരമായ...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

സഭയിൽ തീപാറും പോരാട്ടം! വനിതാ സംവരണ ബില്ലിന് പച്ചക്കൊടി; പ്രതിപക്ഷ പ്രതിഷേധം മറികടന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഏറെ...

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം കൊല്ലം: അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ...

കല്യാണി–പ്രണവ് വിവാഹം? അഭ്യൂഹങ്ങൾക്ക് ‘വ്യാജ വാർത്ത’ എന്ന് ലിസിയുടെ മറുപടി

കല്യാണി–പ്രണവ് വിവാഹം? അഭ്യൂഹങ്ങൾക്ക് ‘വ്യാജ വാർത്ത’ എന്ന് ലിസിയുടെ മറുപടി സോഷ്യൽ മീഡിയയിൽ...

Related Articles

Popular Categories

spot_imgspot_img