web analytics

എന്റെ സഹോദരന്‍ ഒരു വ്യക്തിയാണ്, ഞാന്‍ വേറൊരു വ്യക്തിയാണ്; തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം

എന്റെ സഹോദരന്‍ ഒരു വ്യക്തിയാണ്, ഞാന്‍ വേറൊരു വ്യക്തിയാണ്; തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം

കോഴിക്കോട്: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സഹോദരന്‍ പി കെ ജുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. തെറ്റു ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം. സഹോദരന് വേണ്ടി താനോ തന്റെ കുടുംബമോ ഇടപെടില്ലെന്നും പി കെ ഫിറോസ് പറഞ്ഞു.

പി കെ ഫിറോസിൻ്റെ വാക്കുകൾ:

‘എന്റെ സഹോദരന്‍ ഒരു വ്യക്തിയാണ്. ഞാന്‍ വേറൊരു വ്യക്തിയാണ്. അദ്ദേഹത്തിന് തന്റെ രാഷ്ട്രീയത്തോട് യാതൊരു യോജിപ്പും ഇല്ല. എന്റെ രാഷ്ട്രീയത്തെ എപ്പോഴും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ട് പരിശോധിച്ചാല്‍ അത് ബോധ്യമാകും. എന്റെ രാഷ്ട്രീയ വേറെയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയം വേറെയാണ്. അങ്ങനെയൊക്കയാവാല്ലോ കുടുംബത്തില്‍. അദ്ദേഹത്തിനെതിരെ വന്നിട്ടുള്ള മറ്റൊരു ആരോപണം. മയക്കുമരുന്ന് കേസില്‍ പിടിയിലായ റിയാസ് തൊടുകയിലിന്റെ മൊബൈലിലേക്ക് സഹോദരന്റെ മെസേജ് വന്നു എന്നാണ് പൊലീസ് പറയുന്നത്. റിയാസ് തൊടുകയിലാണ് ലഹരി ഇടപാട് നടത്തുന്നത് എന്നും പൊലീസ് പറയുന്നു. അങ്ങനെയാണെങ്കില്‍ എന്തിനാണ് ഇന്നലെ റിയാസ് തൊടുകയിലിനെ പൊലീസ് വിട്ടയച്ചത്? റിയാസ് തൊടുകയില്‍ ഏത് പാര്‍ട്ടിക്കാരനാണ്? അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും അദ്ദേഹം സിപിഎം പ്രവര്‍ത്തകനാണ് എന്ന്. സിപിഎം പ്രവര്‍ത്തകനായ റിയാസ് തൊടുകയില്‍ ആണ് ലഹരി ഇടപാട് നടത്തിയത് എന്ന് പൊലീസ് പറയുന്നു. ഇന്നലെ തന്നെ അദ്ദേഹത്തെ വിട്ടയക്കുന്നു. അദ്ദേഹത്തെ വിട്ടയക്കാന്‍ സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ അടക്കമാണ് അദ്ദേഹത്തെ സ്‌റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടുപോകുന്നത്. അദ്ദേഹവുമായി എന്റെ സഹോദരന്‍ വാട്‌സ്ആപ്പ് ചാറ്റ് നടത്തി എന്നതാണ് പൊലീസിന്റെ ആക്ഷേപം. എന്നാല്‍ എന്റെ സഹോദരനെ കാണാന്‍ വേണ്ടിയോ അദ്ദേഹത്തെ സ്‌റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടുവരാനോ ഒരു ലീഗ് പ്രവര്‍ത്തകനും പോയിട്ടില്ല. നിങ്ങള്‍ക്ക് അന്വേഷിക്കാം. ഞാനും കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ പരിസരത്തേയ്ക്ക് പോയിട്ടില്ല. അദ്ദേഹം ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ കിട്ടണം. അതിനകത്ത് ഒരു വിധത്തിലുള്ള ഇടപെടലും നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’

‘പൊലീസ് പറയുന്ന രീതിയില്‍ സമൂഹത്തിന് വിപത്തായ ലഹരി ഇടപാടില്‍ എന്റെ സഹോദരന് ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നതാണ് എന്റെ നിലപാട്. കാരണം ഇതിനെതിരെ പോരാട്ടം നടത്തി കൊണ്ടിരിക്കുന്ന സംഘടനയിലെ അംഗമാണ് ഞാന്‍. കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ ഈ വിഷയത്തില്‍ രംഗത്തുവന്നതിന്റെ താത്പര്യം മലയാളികള്‍ക്ക് മനസിലാവും. അധികാരത്തിന്റെ കൂട്ടുപിടിച്ച് അത്തരം ആളുകള്‍ നടത്തുന്ന നെറികേടുകള്‍ക്കെതിരെ വീണ്ടും സംസാരിക്കും. സഹോദരനുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് നിഷ്പക്ഷമായി അന്വേഷണം നടത്തട്ടെ. സഹോദരന്‍ കുറ്റകാരനാണെങ്കില്‍ മാതൃകാപരമായ ശിക്ഷ നല്‍കണം. അതില്‍ രാഷ്ട്രീയപരമായോ വ്യക്തിപരമായോ യാതൊരുവിധ ഇടപെടലും നടത്തില്ല’

ലഹരി മരുന്ന് ഇടപാട് അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലാണ് ഇന്നലെ പി.കെ ജുബൈര്‍ അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത് ജുബൈര്‍ അറസ്റ്റിലായതിനു പിന്നാലെ സഹോദരന്‍ പി കെ ഫിറോസ് യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനം രാജിവച്ച് മാതൃക കാണിക്കുമോ എന്ന് ബിനീഷ് കോടിയേരി ചോദിച്ചിരുന്നു. പി കെ ഫിറോസിന്റെ പങ്കും അന്വേഷിക്കണം. പി കെ ജുബൈറിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. മുന്‍പ് പല കേസുകളിലും പി കെ ഫിറോസും യൂത്ത് ലീഗും എടുത്ത നിലപാട് ഇവിടെയും ആവര്‍ത്തിക്കുമോ എന്നും ധാര്‍മികത തന്നെയാണ് ഇവിടെയും ചര്‍ച്ചയാവുന്നതെന്നും ബിനീഷ് കോടിയേരി പറഞ്ഞിരുന്നു.

English Summary :

Following the arrest of his brother P K Jubair in a drug‑related case, Youth League state general secretary P K Firos has issued a public clarification. The arrest has triggered political debate, with Firos distancing himself from the incident.

PK Firos, PK Jubair arrest, Youth League Kerala, drug case Kerala, Muslim Youth League, Kerala politics, political controversy

pk-firos-clarification-after-brother-drug-case-arrest

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത്

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത് സോഷ്യൽ മീഡിയയിൽ...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

ഗുരുവായൂരപ്പന് വിഷുക്കൈനീട്ടമായി ഗജവീരൻ! ഭക്തിനിർഭരമായ ചടങ്ങുകൾ ഇങ്ങനെ…

തൃശൂർ: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും വിഷുപ്പുലരിയിൽ ഗുരുവായൂർ കണ്ണന് പ്രിയപ്പെട്ട ഗജവീരനെ സമർപ്പിച്ച്...

ബസ് സ്റ്റാൻഡിൽ വയോധികയെ ഉപേക്ഷിച്ചു; മണിക്കൂറുകൾ ഒറ്റയ്ക്ക്, പൊലീസ് രക്ഷപ്പെടുത്തി

ബസ് സ്റ്റാൻഡിൽ വയോധികയെ ഉപേക്ഷിച്ചു; മണിക്കൂറുകൾ ഒറ്റയ്ക്ക്, പൊലീസ് രക്ഷപ്പെടുത്തി എറണാകുളം: കെഎസ്ആർടിസി...

Related Articles

Popular Categories

spot_imgspot_img