web analytics

വമ്പൻ ഓഫറുമായി ബിഎസ്എന്‍എല്‍

വമ്പൻ ഓഫറുമായി ബിഎസ്എന്‍എല്‍

ന്യൂഡൽഹി: രാജ്യത്ത് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വെറും ഒരു രൂപയ്ക്ക് പരിധിയില്ലാത്ത വോയ്‌സ് കോളും 4ജി ഡാറ്റയും നൽകാനൊരുങ്ങി ബിഎസ്എന്‍എല്‍.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ഉപഭോക്താക്കള്‍ക്കായി ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 വരെയാണ് ഈ ഓഫര്‍ ലഭിക്കുക.

പുതിയ സിം കണക്ഷന്‍ എടുക്കുന്നവര്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/നാഷണല്‍ വോയ്‌സ് കോളുകള്‍, ദിവസേന 100 എസ്എംഎസ്, ദിവസേന 2ജിബി 4ജി ഡാറ്റ എന്നിവയാണ് ലഭിക്കുക. പ്രതിധിന ഡാറ്റാപരിധി കഴിഞ്ഞാല്‍ ഡാറ്റാ വേഗം 40 കെബിപിഎസിലേക്ക് ചുരുങ്ങും.

എന്നാൽ നിലവിലുള്ള ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകില്ല. പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക എന്നും ബിഎസ്എന്‍എല്‍ വ്യക്തമാക്കി.

ബിഎസ്എന്‍എലിന്റെ ഈ പുതിയ പ്ലാന്‍ സ്വന്തമാക്കാനായി സമീപത്തുള്ള ബിഎസ്എന്‍എല്‍ റീട്ടെയില്‍ സ്ഥാപനമോ സേവന കേന്ദ്രങ്ങളോ സന്ദര്‍ശിച്ചാല്‍ മതി.

അതേസമയം രാജ്യവ്യാപകമായി 4ജി സേവനങ്ങള്‍ വിന്യസിക്കാനുള്ള ബിഎസ്എന്‍എലിന്റെ ദൗത്യം ഈ മാസത്തോടെ പൂര്‍ത്തിയാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എന്‍എല്‍ രാജ്യത്തുടനീളം സ്ഥാപിച്ചിരിക്കുന്നത്.

തദ്ദേശീയമായ സാങ്കേതിക വിദ്യയില്‍ ബിഎസ്എന്‍എല്‍ ഒരുക്കിയ 4ജി സേവനങ്ങള്‍ അനുഭവിച്ചറിയാന്‍ ഈ പുതിയ ഫ്രീഡം പ്ലാനിലൂടെ പുതിയ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

ഫ്രീഡം പ്ലാനില്‍ ബിഎസ്എന്‍എല്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ കമ്പനികളായ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ നല്‍കുന്നത് യഥാക്രമം 349 രൂപ, 379 രൂപ, 399 രൂപ പ്ലാനുകള്‍ക്കൊപ്പമാണ്.

വാട്സ്ആപ്പിൽ പുതിയ കിടിലൻ ഫീച്ചർ എത്തി

പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഇനി ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ നേരിട്ട് വാട്‌സ്ആപ്പ് ഡിപിയായി ഉപയോഗിക്കാൻ കഴിയും.

പുതിയ ഫീച്ചർ വരുന്നതോടെ പ്രൊഫൈൽ ഫോട്ടോ മാറ്റാനുള്ള ഓപ്ഷനിൽ, ഗാലറിയിൽനിന്നുള്ള ചിത്രങ്ങൾ, ക്യാമറയിൽ എടുക്കുന്ന ചിത്രങ്ങൾ തുടങ്ങിയവ മാത്രമാവില്ല ലഭ്യമാകുന്നത്.

അവതാറുകൾ, അല്ലെങ്കിൽ എഐ ജനറേറ്റഡ് ചിത്രങ്ങൾ എന്നിവ കൂടാതെ ഫേസ്ബുക്കിൽനിന്നും ഇൻസ്റ്റഗ്രാമിൽനിന്നും നേരിട്ട് ചിത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമാകും.

ഈ ഫീച്ചർ ഉപയോഗിക്കാൻ വാട്‌സ്ആപ്പ് അക്കൗണ്ട് മെറ്റാ അക്കൗണ്ട്സ് സെന്ററുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെയുള്ള മെറ്റായുടെ എല്ലാ അക്കൗണ്ടുകളും ഒരൊറ്റ സ്ഥലത്ത് നിയന്ത്രിക്കാനുള്ള സംവിധാനമാണ് മെറ്റാ അക്കൗണ്ട്സ് സെന്റർ.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ തമ്മിൽ കൂടുതൽ ബന്ധിപ്പിക്കാൻ മെറ്റാ ശ്രമിക്കുന്നുണ്ട്.

ഇൻസ്റ്റഗ്രാം സ്റ്റാറ്റസുകൾ വാട്‌സ്ആപ്പിൽ ഷെയർ ചെയ്യാനുള്ള സൗകര്യം, ബിസിനസ് അക്കൗണ്ടുകൾക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ വാട്‌സ്ആപ്പ് ബട്ടൺ ചേർക്കാനുള്ള ഓപ്ഷൻ എന്നിവ ഇതിന്റെ ഭാഗമാണ്.

വാബീറ്റഇൻഫോയുടെ (WABetaInfo) റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയ്ഡ് ബീറ്റ പതിപ്പായ 2.25.21.23-ൽ ഈ ഫീച്ചർ ചില ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി.

വൈകാതെ തന്നെ ഇത് എല്ലാ ഉപയോക്താക്കളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പുതിയ ഫീച്ചറോടെ മെറ്റായുടെ പ്ലാറ്റ്‌ഫോമുകൾ തമ്മിലുള്ള സംയോജനം കൂടുതൽ മെച്ചപ്പെടും.

Summary: As part of its Independence Day offers, BSNL is launching a special plan providing unlimited voice calls and 4G data for just ₹1. The offer aims to attract more users and will be available until August 31.

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

മണിപ്പൂരിൽ വീണ്ടും സംഘർഷം; നാഗാ–കുക്കി വിഭാഗങ്ങൾ ഏറ്റുമുട്ടി, 20 യുവാക്കളെ തട്ടിക്കൊണ്ടുപോയി

മണിപ്പൂരിൽ വീണ്ടും സംഘർഷം; നാഗാ–കുക്കി വിഭാഗങ്ങൾ ഏറ്റുമുട്ടി, 20 യുവാക്കളെ തട്ടിക്കൊണ്ടുപോയി മാസങ്ങളോളം...

എൽപിജി ക്ഷാമം; സ്‌കൂളുകളിൽ വീണ്ടും വിറക് അടുപ്പ്, ഉച്ചഭക്ഷണം മുടങ്ങില്ല

എൽപിജി ക്ഷാമം; സ്‌കൂളുകളിൽ വീണ്ടും വിറക് അടുപ്പ്, ഉച്ചഭക്ഷണം മുടങ്ങില്ല തിരുവനന്തപുരം: സംസ്ഥാനത്ത്...

കേരളത്തിൽ 20% ഹോട്ടലുകൾ ഇതിനകം പൂട്ടി, മുന്നറിയിപ്പുമായി അസോസിയേഷൻ

കേരളത്തിൽ 20% ഹോട്ടലുകൾ ഇതിനകം പൂട്ടി, മുന്നറിയിപ്പുമായി അസോസിയേഷൻ കൊച്ചി: എൽപിജി സിലിണ്ടറുകളുടെ...

സൈബർനെറ്റ് വഴി ഇനി ഇപിഎഫ് പേയ്മെന്റ്; സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ സേവനം

സൈബർനെറ്റ് വഴി ഇനി ഇപിഎഫ് പേയ്മെന്റ്; സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ...

“ഇന്ന് എന്റെ കുടുംബത്തിൽ ഞാൻ മാത്രം ബാക്കി”; പഴയ കാര്യങ്ങൾ ഓർത്തെടുത്ത് മോഹൻലാൽ

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും സിനിമാ പ്രവേശനത്തെക്കുറിച്ചും നടത്തിയ...

Related Articles

Popular Categories

spot_imgspot_img