ഹൈവേയിൽ മുന്നറിയിപ്പില്ലാതെ സഡൻ ബ്രേക്ക് ഇട്ടാൽ…സുപ്രിം കോടതി വിധി ഇങ്ങനെ

ഹൈവേയിൽ മുന്നറിയിപ്പില്ലാതെ സഡൻ ബ്രേക്ക് ഇട്ടാൽ…സുപ്രിം കോടതി വിധി ഇങ്ങനെ

ന്യൂഡൽഹി: ഹൈവേകളിൽ മുന്നറിയിപ്പില്ലാതെ വാഹനങ്ങൾ പെട്ടെന്നു നിർത്തുന്നത് ഗുരുതരമായ ഡ്രൈവിംഗ് അനാസ്ഥയാണെന്ന് സുപ്രീം കോടതി. ഇത്തരം സഡൻ ബ്രേക്കിങ്, വ്യക്തിപരമായ അത്യാഹിതം മൂലമാണെങ്കിലും, അത് കുറ്റകരമായ പെരുമാറ്റമാണെന്ന് ജസ്റ്റിസ് സുധാൻശു ധൂലിയയും ജസ്റ്റിസ് അരവിന്ദ് കുമാറും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഹൈവേയിലെ വാഹനങ്ങൾ വേഗതയേറിയതായിരിക്കും; ഡ്രൈവർമാർക്ക് ഉത്തരവാദിത്വമുണ്ട്

“ഹൈവേകളിൽ മറ്റ് ഡ്രൈവർമാർ വേഗതയേറിയ വാഹനങ്ങളാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ഒരു സാഹചര്യത്തിൽ, വാഹനം നിർത്താൻ തയാറാകുമ്പോൾ ഡ്രൈവർ മുന്നറിയിപ്പ് നൽകേണ്ടത് ഒരു അടിസ്ഥാന ഉത്തരവാദിത്തമാണ്,” – എന്നാണ് കോടതി നിരീക്ഷണം.

2017ലെ അപകടം: എൻജിനീയറിങ് വിദ്യാർത്ഥിക്ക് കാൽ മുറിക്കേണ്ടിവന്നു

2017 ജനുവരി 7നാണ് കേസിനാധാരമായ അപകടം നടന്നത്. എൻജിനീയറിങ് വിദ്യാർത്ഥിയായ മുഹമ്മദ് ഹക്കീം സഞ്ചരിച്ച ബൈക്ക്, മുന്നിൽ സഡൻ ബ്രേക്ക് ഇട്ട കാറിൽ ഇടിച്ചു. അപകടത്തിൽ ഹക്കീമിന്റെ കാൽ മുറിക്കേണ്ടിവന്നു. ഗർഭിണിയായ ഭാര്യക്ക് ഛർദ്ദിക്കാൻ വന്നത് കൊണ്ടാണ് ബ്രേക്ക് ഇടേണ്ടിവന്നതെന്ന് കാർ ഡ്രൈവർ വാദിച്ചു.

എന്നാൽ കോടതി വാദം തള്ളി. അപകടത്തിന് കാരണമായത് വാഹനം നേരത്തെയെങ്കിലും നിർത്താനുള്ള മുന്നറിയിപ്പ് നൽകാതെ പെട്ടെന്ന് നിർത്തിയതാണെന്നും, ഇതിന് സാദ്ധ്യതയുള്ളതോ ന്യായീകരിക്കാവുന്നതോ ആയ കാരണങ്ങൾ കർശനമായി വിലയിരുത്തേണ്ടതാണെന്നും വ്യക്തമാക്കി.

കോടതി 1.14 കോടി രൂപ നഷ്ടപരിഹാരമായി വിധിച്ചു. എന്നാൽ ഹക്കീമിന്റെ ഭാഗത്തുണ്ടായ ചെറിയ വീഴ്ചകൾ കണക്കിലെടുത്ത് തുകയിൽ 20% കുറവ് വരുത്തി. രണ്ടു വാഹനങ്ങളുടെയും ഇൻഷുറൻസ് കമ്പനികൾ നാലാഴ്ചയ്ക്കുള്ളിൽ തുക കൈമാറണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

കൂട്ടിയിടി ഒഴിവാക്കാൻ ‘സഡൻ ബ്രേക്ക്’ ഇട്ടു: സൗരവ് ഗാംഗുലിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു

ബംഗാളിലെ പുർബ ബർധമാൻ ജില്ലയിൽവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ വാഹനവ്യൂഹം അപകടത്തിൽ പെട്ടു. ഗാംഗുലിക്കൊപ്പം അകമ്പടിയായി പോയ വാഹനം അപകടത്തിൽപെട്ടത്.

ഗാംഗുലി സഞ്ചരിച്ച കാറിന്റെ ഡ്രൈവർ ലോറിയുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ‘സഡൻ ബ്രേക്ക്’ ഇട്ടതോടെ പിന്നിലുണ്ടായിരുന്ന വാഹനങ്ങൾ ഗാംഗുലിയുടെ കാറിൽ ഇടിക്കുകയായിരുന്നു.

വ്യാഴാഴ്ച ദുർഗാപൂർ എക്സ്പ്രസ് വേയിലെ യാത്രയ്ക്കിടെയാണ് സംഭവം. ഗാംഗുലിയുടെ കാറിനെ ലോറി മറികടക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പ്രതികരിച്ചു.

സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ബർധ്‍വാൻ സർവകലാശാലയിൽ ഒരു പരിപാടിക്കു പോകുന്നതിനിടെയാണ് അപകടമെന്നു പൊലീസ് അറിയിച്ചു. രണ്ടു കാറുകൾക്കു തകരാറുകൾ സംഭവിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; ബ്രേക്ക് കൈ കൊണ്ടമർത്തിപ്പിടിച്ച് കണ്ടക്ടർ, സംഭവം കണ്ണൂരിൽ

കണ്ണൂർ: ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ടക്ടറുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. കണ്ണൂർ ഇരിട്ടി ടൗണിൽ രാവിലെ പത്തിനായിരുന്നു സംഭവം.

രക്ത സമ്മർദം കുറഞ്ഞ ഡ്രൈവർ അബോധാവസ്ഥയിലായതോടെ നിയന്ത്രണം നഷ്ടമായ ബസ് പിന്നോട്ട് നീങ്ങി. ഉടൻ തന്നെ ഓടിയെത്തിയ കണ്ടക്ടർ കൈ കൊണ്ട് ബ്രേക്ക് അമർത്തി ബസ് നിർത്തിയതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്.

മാട്ടറ – തലശ്ശേറി റൂട്ടിൽ ഓടുന്ന മുൻഷ ബസിലാണ് സംഭവം. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ‌ നിന്നു പഴയ സ്റ്റാൻഡിലേക്കു പോകുന്നതിനിടെയാണ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ബസ് പിന്നോട്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട ക്ലീനർ പ്രവീൺ കണ്ടക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ ഡ്രൈവറുടെ സീറ്റിലേക്ക് ഓടിയെത്തിയ കണ്ടക്ടർ ബ്രേക്ക് അമർത്തി പിടിച്ച് ദുരന്തം ഒഴിവാക്കി.

English Summary:

Sudden braking on highways without prior warning is a serious offense, even in emergencies, rules the Supreme Court. The court emphasized driver responsibility and accountability in a landmark judgment.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം...

യൂണിഫോം ധരിച്ചെത്തി; ആയുധങ്ങളുമായി കടന്നു

യൂണിഫോം ധരിച്ചെത്തി; ആയുധങ്ങളുമായി കടന്നു മുംബൈ: നാവികസേനാ ഉദ്യോഗസ്ഥനായി വേഷംമാറിയ ആൾ നേവൽ...

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി

ഇവിടങ്ങളിൽ ഇന്ന് പ്രാദേശിക അവധി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ പ്രാദേശിക അവധി...

ഏഷ്യാ കപ്പ് ടി-20 ടൂർണമെന്റിന് ഇന്ന് തുടക്കം

ഏഷ്യാ കപ്പ് ടി-20 ടൂർണമെന്റിന് ഇന്ന് തുടക്കം ദുബായ്: ദുബായ്: ടി-20 ക്രിക്കറ്റിലെ...

Related Articles

Popular Categories

spot_imgspot_img