web analytics

മരം മുറിക്കാൻ കയറിയ ആൾ മരത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

പാലക്കാട്: പാലക്കാട് മരം മുറിക്കാൻ കയറിയ ആൾ മരത്തിൽ കുടുങ്ങി. എടക്കുറിശ്ശി സ്വദേശി രാജുവാണ് മരത്തിൽ കുടുങ്ങിപ്പോയത്. തച്ചമ്പാറ തെക്കുംപുറത്താണ് ഇയാൾ മരം മുറിക്കുന്നതിനായി കയറിയത്. തുടർന്ന് മണിക്കൂറുകളോളം മരത്തിൽ കുടുങ്ങിയ ഇയാളെ ഫയർഫോഴ്‌സ് എത്തിയാണ് താഴെ ഇറക്കിയത്. സംഭവമറിഞ്ഞെത്തിയ പ്രദേശവാസികൾ ഇയാളെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപെട്ടു. തുടർന്ന് മണ്ണാർക്കാട് ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

കുളിക്കുന്നതിനിടെ വിദ്യാർത്ഥിയുടെ സ്വർണമാല ആറ്റിൽ പോയി; ഒരു മണിക്കൂറിനുള്ളിൽ മുങ്ങിയെടുത്ത് ഫയർഫോഴ്‌സ്

തിരുവനന്തപുരം: കരമനയാറ്റിൽ‌ നഷ്ടപ്പെട്ട സ്വർണമാല വിദ്യാർത്ഥിയ്ക്ക് മുങ്ങിയെടുത്തു നൽകി ഫയർ ഫോഴ്സ്. അരുവിക്കര ഡാമിന് താഴെ തടയണയിൽ കുളിക്കാനിറങ്ങിയ ഐടിഐ വിദ്യാർഥി സുബിന്റെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

സുബിനും സുഹൃത്തുക്കളും ചേർന്ന് കുളിക്കുന്നതിനിടെയാണ് സംഭവം. ഒരു പവനോളം വരുന്ന മാലയാണ് ആറ്റിൽ കാണാതായത്. തുടർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും മാല കിട്ടിയില്ല. ഒഴുക്കുണ്ടായിരുന്നതിനാൽ തിരച്ചിൽ കൂടുതൽ ദുഷ്കരമായി. പിന്നാലെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

തിരുവനന്തപുരം യൂണിറ്റിൽ നിന്നും സ്കൂബാ ടീം എത്തിയാണ് തിരച്ചിൽ നടത്തിയത്. മുക്കാൽ മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് മാല കണ്ടെടുക്കാനായത്. എങ്ങനെ വിവരം വീട്ടിൽ പറയും എന്ന് കരുതി ആശങ്കയിലായിരുന്നു സുബിൻ.

തിരുവനന്തപുരം സ്കൂബാ ടീം അംഗങ്ങൾ സുഭാഷിൻറെ നേതൃത്വത്തിൽ ഡ്രൈവർമാരായ സുജയൻ, സന്തോഷ്‌, പ്രതോഷ്, വിഷ്ണുനാരായണൻ, രാഹുൽ എന്നിവർ ചേർന്നാണ് ഒഴുക്കുള്ള സ്ഥലത്തെ പരിശോധനയ്ക്കൊടുവിൽ മാല മുങ്ങിയെടുത്തു നൽകിയത്.

കളിച്ചുകൊണ്ടിരിക്കെ ഒന്നര വയസുകാരിയുടെ തലയിൽ കലം കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്, സംഭവം വയനാട് സുൽത്താൻ ബത്തേരിയിൽ

വയനാട്: കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തലയിൽ കുടുങ്ങിയ കലം പുറത്തെടുത്തു. വയനാട് സുൽത്താൻ ബത്തേരിയിലാണ് സംഭവം. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സ് ആണ് കുട്ടിയെ രക്ഷിച്ചത്.

സുൽത്താൻ ബത്തേരി മാടക്കര കുളിപ്പുര ഉന്നതയിലെ സുധീഷിൻറെ ഒന്നര വയസുള്ള മകൾ സൗഗന്ധികയുടെ തലയിലാണ് കലം കുടുങ്ങിയത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കലം കുട്ടിയുടെ തലയ്ക്കുള്ളിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് കലം ഊരാൻ പറ്റാതെ വന്നതോടെയാണ് വീട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്.

പിന്നാലെ സുൽത്താൻ ബത്തേരിയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. കലം കുടുങ്ങിയതിനെ തുടർന്ന് പേടിച്ച് കരഞ്ഞ കുഞ്ഞിനെ ആശ്വസിപ്പിച്ചുകൊണ്ട് കലത്തിൻറെ ഒരു ഭാഗം പതുക്കെ മുറിച്ചു മാറ്റുകയായിരുന്നു. ഇതിനുശേഷമാണ് കലം പുറത്തെടുത്തത്. കുട്ടിയ്ക്ക് മറ്റു ആരോഗ്യപ്രശ്ങ്ങളൊന്നും ഇല്ല.

അതിവേഗം, അതിസാഹസിക രക്ഷപ്പെടുത്തൽ; പുഴയിൽ കുടുങ്ങിയ നാലുപേരെയും രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

പാലക്കാട്: ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലു പേരെയും രക്ഷപ്പെടുത്തി. പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പുരുഷൻമാരും ഒരു സ്ത്രീയുമാണ് പുഴയുടെ നടുവിൽ കുടുങ്ങിയത്. നാലുപേരേയും അഗ്നിരക്ഷാസേന കരയ്‌ക്കെത്തിച്ചു.

മൂലത്തറ റെഗുലേറ്റർ തുറന്നതോടെ ചിറ്റൂർ പുഴയിൽ വെള്ളം ഉയരുകയായിരുന്നു. ഇതോടെയാണ് നാലുപേരും പുഴയുടെ നടുക്കുള്ള പാറയിൽ കുടുങ്ങിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ലൈഫ് ജാക്കറ്റ് ധരിപ്പിച്ച ശേഷം കയറിൽ കെട്ടിയാണ് നാല് പേരെയും കരയ്‌ക്കെത്തിച്ചത്.

പുഴയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നതിന് മുൻപ് തന്നെ നാലുപേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാലാണ് വലിയ അപകടം ഒഴിവായത്. ശക്തമായ നീരൊഴുക്കിനിടെയും നാലുപേരും ധൈര്യത്തോടെ അവിടെ നിലയുറപ്പിച്ചതും ഫയർഫോഴ്സ് സംഘത്തിനൊപ്പം നീരൊഴുക്കിനെ അതിജീവിച്ച് പുറത്തേക്ക് വന്നതും രക്ഷാപ്രവർത്തനത്തിൽ നിർണായകമായെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

English Summary:

A man from Edakkurissi, Palakkad, got stuck on a tree while attempting to cut it down. The incident occurred in Thachampara Thekkumpuram. After hours of being stranded, he was rescued by the Mannarkkad Fire Force.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

അവശിഷ്ടങ്ങൾ തേടി മായയും മർഫിയും എയ്ഞ്ചലും; ഇരുപതടി താഴ്ചയിൽ നിന്നുപോലും മനുഷ്യഗന്ധം തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് പൊലീസ്

Thrissur: വെടിക്കെട്ട് ദുരന്തത്തിൽ ചിതറിപ്പോയ മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തുന്നതിൽ കേരള പൊലീസിന്റെ...

ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു

ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു Kottayam: കടുത്ത...

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം ചിലർക്കു മികച്ച...

കെഎസ്ഇബിക്ക് ഇനി ‘സോളാർ’ കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം

കെഎസ്ഇബിക്ക് ഇനി 'സോളാർ' കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം Thiruvananthapuram:...

കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണം ഹാജർ കുറവ് സംബന്ധിച്ച രേഖകൾ സമർപ്പിക്കാനിരിക്കെ

കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണം ഹാജർ കുറവ്...

അമേരിക്കയുടെ 2000 കോടിയുടെ അത്യാധുനിക ഡ്രോൺ തകർന്നു; ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ

അമേരിക്കയുടെ 2000 കോടിയുടെ അത്യാധുനിക ഡ്രോൺ തകർന്നു; ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾ...

Related Articles

Popular Categories

spot_imgspot_img