web analytics

ബേബി സീറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം

ബേബി സീറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം

യുകെയിൽ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനു ജീവൻ നഷ്ടമായ സംഭവത്തിൽ അമ്മ മനപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. 2022 ജൂലായ് 13ന് ആയിരുന്നു സംഭവം.

ചെറി ട്രീ അവന്യുവിലായിരുന്നു അപകടം നടന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍, രണ്ട് സ്ത്രീകളും കാറിനുള്ളില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നതാണ് കണ്ടതെന്ന് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവര്‍ പറഞ്ഞു.

ബേബി സീറ്റില്‍ മുറുക്കി വയ്ക്കാത്തതിനെ തുടര്‍ന്നായിരുന്നു കുഞ്ഞിന് ദാരുണ മരണം സംഭവിച്ചത്. അപകടം നടക്കുമ്പോൾ 19 വയസുണ്ടായിരുന്ന മോര്‍ഗന്‍ കീലി എന്ന യുവതി, സുഹൃത്ത് സ്റ്റീവി സ്റ്റീലുമൊത്ത് എസെക്സിലെ ക്ലാക്റ്റണ്‍ ബീച്ചില്‍ വൈന്‍ കുടിക്കുകയായിരുന്നു.

UK: ആരോഗ്യമുള്ള സ്വന്തം കാലുകൾ മുറിച്ചുമാറ്റി ഡോക്ടർ

. തൊട്ടടുത്ത് കുഞ്ഞ് ഹാരി കീലിയും ഉണ്ടായിരുന്നു. പിന്നീട് അവര്‍ ഓടിച്ച കാര്‍ അപകടത്തില്‍ പെടുകയും ഹാരി, സീറ്റില്‍ നിന്നും ഉയര്‍ന്ന് പൊങ്ങി തുറന്നിട്ട വിന്‍ഡോയിലൂടെ പുറത്തേക്ക് വീഴുകയുമായിരുന്നു.

ഗുരുതരമായ പരിക്കുകള്‍ പറ്റിയ കുഞ്ഞ് അന്ന് രാത്രി തന്നെ മരിച്ചു. സ്റ്റീല്‍ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഹാരി അമ്മയുടെ പുറകിലായി ബേബി സീറ്റിലായിരുന്നു ഇരുന്നിരുന്നത്.

കുഞ്ഞിനെ ശരിയാം വിധം കാര്‍ സീറ്റില്‍ ബന്ധിപ്പിച്ചിരുന്നില്ല എന്നാണ് ചെംസ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ വിചാരണയ്ക്കിടെ പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞത്.

ഇപ്പോള്‍ 22 വയസായ കീലിക്ക് മനപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റത്തിന് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരിക്കുകയാണ്.

യുകെയിൽ മലയാളി യുവാവിനു ദാരുണാന്ത്യം

യുകെയിൽ റോഡ് അപകടത്തില്‍ മലയാളി യുവാവിനു ദാരുണാന്ത്യം. ലീഡ്സില്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

ബൈക്ക് യാത്രികനായ തിരുവനന്തപുരം സ്വദേശിയായ ജെഫേഴ്‌സണ്‍ ജസ്റ്റിന്‍ എന്ന യുവാവാണ് ദാരുണമായി മരണപ്പെട്ടത്.

വൈകിട്ട് ആറുമണി കഴിഞ്ഞതോടെയാണ് നഗര പ്രദേശമായ എ 647 കനാല്‍ സ്ട്രീറ്റില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിനു താഴെ അപകടം. റോഡില്‍ സ്ഥാപിച്ച ബാരിയറില്‍ കൂട്ടിയിടിച്ചാണെന്നും അതല്ല വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നും റിപ്പോർട്ടുണ്ട്.

ദുബായില്‍ താമസിക്കുന്ന കുടുംബത്തില്‍ നിന്നാണ് ജെഫേഴ്സണ്‍ കവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായി ഏതാനും വര്‍ഷം മുന്‍പ് എത്തിയത്. തുടര്‍ന്ന് വിദ്യാഭ്യാസ ശേഷം ലീഡ്സില്‍ ജോലി ലഭിച്ചതോടെയാണ് ജെഫേഴ്സണ്‍ ഇവിടെ എത്തുന്നത്.

മണിക്കൂറുകളായി നഗര പ്രദേശം ഏറെക്കുറെ പൂര്‍ണമായി ഗതാഗത കുരുക്കിലാണെന്നു ലീഡ്സിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്തിട്ടുള്ള വിവരങ്ങളിൽ നിന്നും മനസിലാകുന്നു.

അപകടത്തെ തുടര്‍ന്ന് ജെഫേഴ്സന്റെ ലൈസന്‍സില്‍ നിന്നും അഡ്രസ് മനസിലാക്കിയ പോലീസ് താമസ സ്ഥലത്ത് എത്തി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അപകട വിവരം ദുബായില്‍ ഉള്ള കുടുംബം അറിയുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.



spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

തിരഞ്ഞെടുപ്പ് ചൂടിൽ കോൺഗ്രസ്; ഇന്ദിരാഭവനിൽ ഇന്ന് പടയൊരുക്കം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപേ പോരാട്ടവീര്യവുമായി കോൺഗ്രസ് കളത്തിലിറങ്ങുന്നു. ...

ആന്റണി രാജുവിന് നിർണ്ണായകം: തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്; എം.എൽ.എ സ്ഥാനത്തേക്ക് മടങ്ങിയെത്തുമോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട്, മുൻ മന്ത്രിയും ഐ.എൻ.എൽ നേതാവുമായ...

ഉത്സവം കാണാൻ പോയവർക്ക് നേരെ പാഞ്ഞടുത്ത് കാർ; ഇളമണ്ണൂരിൽ ദാരുണാന്ത്യം, കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി

ഉത്സവം കാണാൻ പോയവർക്ക് നേരെ പാഞ്ഞടുത്ത് കാർ; ഇളമണ്ണൂരിൽ ദാരുണാന്ത്യം, കുട്ടി...

അബുദാബിയിൽ മക്കളെ കാണാൻ പോയി, മടക്കം കോടീശ്വരനായി! മലയാളികളെ തേടി അറേബ്യൻ ഭാഗ്യദേവത

അബുദാബിയിൽ മക്കളെ കാണാൻ പോയി, മടക്കം കോടീശ്വരനായി! മലയാളികളെ തേടി അറേബ്യൻ...

Related Articles

Popular Categories

spot_imgspot_img