web analytics

പല്ല് കൊഴിഞ്ഞു പോയോ? ; വീണ്ടും മുളപ്പിക്കാം

പല്ല് കൊഴിഞ്ഞു പോയോ? ; വീണ്ടും മുളപ്പിക്കാം

പ്രായമാകുന്നതിന് മുൻപ് തന്നെ പല്ലുകൾ കൊഴിഞ്ഞു പോയവർ നിരവധിയാണ്. ഇതുമൂലം ഭക്ഷണം കഴിക്കാനും ആളുകൾക്ക് മുന്നിൽ വായ തുറന്ന് ചിരിക്കാനും സംസാരിക്കുന്നതിനുമൊക്കെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട്.

എന്നാൽ ദന്ത ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് ഗവേഷകര്‍.

പൊഴിഞ്ഞുപോയ പല്ലുകൾ വീണ്ടും മുളപ്പിക്കാൻ കഴിയുന്ന മരുന്നിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ജപ്പാനിലെ ഗവേഷകര്‍.

ജപ്പാനിലെ ക്യോട്ടോ, ഫുകുയി സർവകലാശാലകളിലെയും കിറ്റാനോ ആശുപത്രിയിലെയും സംഘമാണ് പുത്തൻ പരീക്ഷണം നടത്തുന്നത്.

ജപ്പാനിലെ കിറ്റാനോ ആശുപത്രിയിലെ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ദന്തചികിത്സാവിഭാഗം മേധാവി കട്‌സു തകഹാഷിയുടെ നേതൃത്വത്തിൽ 2021-ലാണ് പല്ലുകൾ മുളപ്പിക്കുന്നതിനുള്ള മരുന്ന് വികസിപ്പിച്ചത്.

2030-ഓടെ ഈ മരുന്ന് വിപണിയിലെത്തിക്കാനാണ് ഇവരുടെ ശ്രമം. ഇതുസംബന്ധിച്ച പഠനം ‘സയൻസ് അഡ്വാൻസസ്’ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.

കൊഴിഞ്ഞു പോയ പല്ലുകള്‍ മുളക്കാത്തതിന് കാരണമായ ജീൻ 1 അല്ലെങ്കിൽ യുഎസ്എജി 1 എന്ന ജീനിനെ നിർവീര്യമാക്കാനായി പ്രത്യേക മോണോക്ലോണൽ ആന്റിബോഡി വികസിപ്പിക്കുകയാണ് ഗവേഷകര്‍ ആദ്യം ചെയ്തത്. എലികളിലും വെള്ളക്കീരികളിലും ആണ് ഈ പരീക്ഷണം ആദ്യം നടത്തിയത്.

ഇവയില്‍ ആന്റിബോഡി കുത്തിവെച്ചപ്പോൾ പുതിയ പല്ലുകൾ മുളച്ചു വന്നു. ഈ പരീക്ഷണം വിജയിച്ച ശേഷമാണ് അതേ പരീക്ഷണം ഇപ്പോൾ മനുഷ്യരിലും നടത്താന്‍ പോകുന്നത്.

30-നും 64-നും ഇടയിൽ പ്രായമുള്ള 30 പുരുഷന്മാരെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്. പരീക്ഷണം വിജയകരമായാൽ പ്രായമായി പല്ലുകൊഴിഞ്ഞവർക്കും അപകടങ്ങളിൽ പല്ലുനഷ്ടപ്പെട്ടവർക്കുമെല്ലാം പുതിയ പല്ലുകൾ മുളപ്പിക്കാനാവും എന്ന് ഗവേഷക സംഘം അവകാശപ്പെടുന്നു.

സ്ത്രീകൾക്ക് താടിയുള്ള പുരുഷന്മാരോട് കൂടുതൽ സ്നേഹം തോന്നുന്നത് ഈ കാരണം കൊണ്ട്…! ക്വീന്‍സ് ലാന്‍ഡിൽ നടന്ന പഠനം:

താടിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത…താടിക്കാരെ ഇഷ്ടപ്പെടാനും ചില കാരണങ്ങളൊക്കെ ഉണ്ട്. അവ എന്തൊക്കെയാണെന്ന് അറിയേണ്ടേ ?

താടി നീട്ടി വളര്‍ത്തിയവര്‍ സ്ത്രീകളെ ആകര്‍ഷിക്കുന്നു എന്നതിന് ശാസ്ത്രീയ വിശദീകരണവുമായാണ് ഒരു വിഭാഗം രംഗത്തെത്തിയിരിയ്ക്കുന്നത്.

ഓസ്‌ട്രേലിയന്‍ സര്‍വ്വകലാശാലയായ ക്വീന്‍സ് ലാന്‍ഡിലെ ബാര്‍ണിബി ഡിക്‌സണിന്റെ നേതൃത്വത്തിലാണ് ഈ പഠനം നടന്നത്.

ക്ലീന്‍ ഷേവ് അടക്കമുള്ള വിവിധ തരത്തിലുള്ള ലുക്കുകളുമായി നടത്തിയ മത്സരത്തിലാണ് താടിക്കാര്‍ മുന്നിലെത്തിയിരിക്കുന്നത്.

ജീവിതകാലം നിലനില്‍ക്കേണ്ട ബന്ധത്തിനായി ഒരാളെ തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ മിക്ക പെണ്‍കുട്ടികളും തിരഞ്ഞെടുത്തത് താടിയുള്ളവരെയായിരുന്നെന്ന് തെളിവു സഹിതം വിശദികരിയ്ക്കുകയാണ് അദ്ദേഹം ചെയ്തത്.

താടിക്കാരില്‍ പക്വത കൂടുതലുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇവരൊരിക്കലും പക്വതയില്ലാതെ പെരുമാറില്ല എന്ന ധാരണയാണ് ഇവരിലേക്ക് സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം എന്ന് പഠനം പറയുന്നു.

നല്ല രക്ഷിതാവാകാന്‍ ഏറ്റവും അനുയോജ്യരും താടിക്കാരാണെന്നാണ് ഡിക്‌സണ്‍ കണ്ടെത്തിയത്. ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ താടി നീട്ടിവളര്‍ത്തുന്നവരാണ് സ്ത്രീകള്‍ക്ക് സെക്‌സിയായി തോന്നുന്നതെന്നും പറയുന്നു.

Summary: Premature tooth loss affects many people, causing difficulties in eating, speaking, and smiling confidently. Now, Japanese researchers are on the verge of a revolutionary breakthrough in dental treatment that could transform the future of oral health.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര നേട്ടം

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര...

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ്

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ...

ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം; നാലുപേര്‍ക്ക് പരിക്ക്

ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം; നാലുപേര്‍ക്ക് പരിക്ക് കോഴിക്കോട്: ദര്‍സ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍...

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞാൽ കേരളത്തിൽ 30 സീറ്റുകൾ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് വന്‍ നേട്ടം.

ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ചും (Delimitation) അതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്...

Related Articles

Popular Categories

spot_imgspot_img