കടയുടമയുടെ പേരെഴുതി വച്ചിട്ട് ആത്മഹത്യചെയ്തു

കടയുടമയുടെ പേരെഴുതി വച്ചിട്ട് ആത്മഹത്യചെയ്തു

ആത്മഹത്യക്കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ചതിന്റെ പേരിൽ മർദനത്തിനിരയായ 55കാരൻ ആത്മഹത്യചെയ്തു. തുമ്പോളി മംഗലം പള്ളിപ്പറമ്പിൽ സ്വദേശി ബെന്നിയാണ് മരിച്ചത്.

മർദിച്ച പഴക്കട ഉടമയുടെ പേരും മറ്റൊരാളുടെ പേരും എഴുതി വച്ച ശേഷമാണ് ബെന്നി ആത്മഹത്യ ചെയ്തത്. ഇന്നു രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

കെട്ടിട നിർമ്മാണ തൊഴിലാളിയായ ബെന്നി വിഷക്കായ കഴിച്ചതിനുശേഷം ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു.

സംഭവം ഇങ്ങനെ: ഇന്നലെ വൈകിട്ട് ബെന്നി പുലയൻവഴി കറുക ജംക്ഷനു സമീപമുള്ള ഒരു ലോഡ്ജിൽ മുറിയെടുത്ത ശഷം ഇയാൾ സമീപത്തെ പഴക്കടയിൽ പേനയും കടലാസും ചോദിച്ചു.

അക്കൗണ്ടിലൂടെ കോടികൾ; യുവതി അറസ്റ്റിൽ

കടയിലുണ്ടായിരുന്ന സ്ത്രീ ഇക്കാര്യം തെറ്റിദ്ധരിച്ചു. തുടർന്ന് സ്ത്രീയെ ശല്യം ചെയ്യാൻ ശ്രമിച്ചെന്നു കരുതി അവളുടെ ഭർത്താവ് ഷുക്കൂർ ബെന്നിയെ മർദിച്ചു.

ഇതിനു ശേഷം മുറിയിലേക്കെത്തിയ ബെന്നി, ആത്മഹത്യയ്ക്കു തമ്പിയാണെന്ന് തൂവാലയിൽ സ്കെച്ച് പേന ഉപയോഗിച്ച് കുറിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

മുറിയിലേക്കുള്ള നിലത്തിൽ ഷുക്കൂർ തന്നെ മർദിച്ചതായും കുറിച്ചിരുന്നതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സൗത്ത് പൊലീസ് ഷുക്കൂറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആധാർ കാർഡിൽ ആണിനെ പെണ്ണാക്കി…!

കൊച്ചി: ഇന്ത്യയിൽ ഐഡന്റിറ്റി തെളിയിക്കുന്നത്തിനുള്ള ഏറ്റവും പ്രധാന രേഖയാണ് ആധാർ കാർഡ്. മറ്റ് ഒട്ടേറെ തിരിച്ചറിയൽ കാർഡുകൾക്ക് പകരമായും ആധാർ കാർഡ് ഉപയോഗിക്കാൻ കഴിയും.

അങ്ങനെയുള്ള രേഖയിലാണ് ഇപ്പോൾ ഈ കടുത്ത പിഴവ് ഉണ്ടായിരിക്കുന്നത്. തെറ്റ് സംഭവിക്കുക മാത്രമല്ല അത് തിരുത്താൻ നൽകിയപ്പോഴും ഇതേ തെറ്റ് വീണ്ടും ആവർത്തിച്ചു.

കൊച്ചി എടവനക്കാട് സ്വദേശിയായ സുജിതയുടെ മകൻ അദിനാൽ അസ്ലമിനാണ് ഈ അവസ്ഥ ഉണ്ടായിരിക്കുന്നത്. എട്ടാം ക്ലാസുകാരന്റെ ആധാർ കാർഡിൽ ജെൻഡർ കോളത്തിൽ ‘ആൺ’ എന്നെഴുതേണ്ടതിന് പകരം ‘പെൺ’ എന്നാണ് രേഖപ്പെടുത്തിയത്.

ഇത് തിരുത്താനായി നൽകിയെങ്കിലും വീണ്ടും ‘പെൺ’ എന്ന് തന്നെയായിണ് ആവർത്തിച്ചത്. തെറ്റ് വീണ്ടും ആവർത്തിച്ചതോടെ കുടുംബം പരിഹാരത്തിനായി ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിനെ നേരിൽകണ്ട് പരാതി നൽകുകയായിരുന്നു.

ആധാറിലെ തെറ്റ് തിരുത്താൻ ബെംഗളൂരുവിലെ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI)യുടെ ഓഫീസിലേക്ക് പരാതി കൈമാറിയെന്നാണ് ജില്ലാ കലക്ടർ പറഞ്ഞത്.

ബെംഗളൂരു ഓഫീസുമായി ബന്ധപ്പെട്ട് ജെൻഡർ തിരുത്താൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പു നൽകി.

കൊച്ചി കോർപ്പറേഷനിൽ നിന്ന് ലഭിച്ച ജനന സർട്ടിഫിക്കിൽ ‘ആൺ’എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് ശ്രദ്ധിക്കാതെയാണ് ഇത്തരത്തിൽ ​ഗുരുതര തെറ്റ് വരുത്തിയത്.

ആധാർ കാർഡിൽ വന്ന തെറ്റ് കാരണം സ്കോളർഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ തടസ്സമായെന്നും രക്ഷിതാക്കൾ ആരോപിച്ചു.

Summary:
A 55-year-old man named Benny from Palliparambil, Thumboli Mangalam, died by suicide after being assaulted for asking for a pen and paper to write a suicide note. Before taking his life, Benny named the owner of a grocery store and another individual as responsible for his death.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ്

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ് ന്യൂജഴ്സി∙ അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍...

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു

പെരുമ്പാവൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണു പെരുമ്പാവൂർ: ശക്തമായ മഴയെ തുടർന്ന് പെരുമ്പാവൂർ ഒക്കൽ...

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു ചെന്നൈ: സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയ ഭർത്താവ്...

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ...

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക്

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക് തിരുവനന്തപുരം: സംസ്ഥാനത്ത് പതിവുപോലെ ഇത്തവണയും ഓണത്തിന് മഞ്ഞ...

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ...

Related Articles

Popular Categories

spot_imgspot_img