web analytics

മകനെ കുത്തിയ പ്രതി ജാമ്യത്തിലിറങ്ങി വനത്തിൽ ഒളിച്ചു; ഒടുവിൽ കിട്ടിയ പണി

മകനെ കുത്തിയ പ്രതി ജാമ്യത്തിലിറങ്ങി വനത്തിൽ ഒളിച്ചു; ഒടുവിൽ കിട്ടിയ പണി

ഇടുക്കി കോട്ടയം ജില്ലാ അതിർത്തി പ്രദേശമായ പെരുവന്താനത്തിന് സമീപം ജാമ്യത്തിലിറങ്ങി വനത്തിൽ ഒളിവിലായിരുന്ന ആളെ പിടികൂടി.

കോരുത്തോട് മൂഴിക്കൽ അമ്പലം ഭാഗത്ത് കുന്നേൽ വീട്ടിൽ ഗോപാലൻ (രാമയ്യ 55 )ആണ് പെരുവന്താനം പോലീസിന്റെ പിടിയിലായത്.

മകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ജാമ്യത്തിലിറങ്ങി വനത്തിനുള്ളിലേക്ക് പോയ ഇയാൾ വര്ഷങ്ങളായി ഒളിവിലായിരുന്നു.

എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ഒളിയിടം കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ലോറി ഡ്രൈവർക്ക് മർദനം പ്രതികൾ റിമാൻഡിൽ

കട്ടപ്പന: രാജാക്കാട് ലോറി ഡ്രൈവർക്ക് മർദനമേറ്റ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ.

പെരിയകനാൽ തേയില ഫാക്ടറിയിൽ വിറകുമായി എത്തിയ ലോറി ഡ്രൈവർ അടിമാലി പ്രിയദർശനി കോളനി ചേന്നാട്ട് വീട്ടിൽ സുമേഷിനെ(25) മർദിച്ച കേസിലാണ്

പെരിയകനാൽ എസ്റ്റേറ്റ് സെൻട്രൽ ഡിവിഷനിൽ മുരുക പാണ്ടി (40), മുകേഷ് കുമാർ(25), മണികണ്ഠൻ (കരിമണി -33), പാണ്ടീശ്വരൻ (31), ലോവർ ഡിവിഷനിൽ നന്ദകുമാർ (നന്ദ-25) എന്നിവരെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ശാന്തൻപാറ പോലീസ് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ലോഡ് ഇറക്കുന്നതിനായി ലോറി മാറ്റിയിടുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് യൂണിയൻ തൊഴിലാളികൾ ചേർന്ന് ലോറി ഡ്രൈവറെ മർദിച്ച് അവശനാക്കി.

ലോറി ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത ശാന്തൻപാറ പോലീസ് സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ശാന്തൻപാറ സിഐ എസ്.ശരലാൽ, ഗ്രേഡ് എസ്ഐ റെജി ജോസഫ്,

സിവിൽ പോലീസ് ഓഫീസർമാരായ ആർ.രമേഷ്, വി.ജയകൃഷ്ണൻ, വിൻസൻറ്, ജിനോ ജോർജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Summary: A man who was hiding in the forest near the Idukki-Kottayam district border while out on bail has been arrested. Gopalan (also known as Ramayya, 55), a resident of Kunneel House near Moozhikkal Ambalam, Koruthode, was taken into custody by the Peruvanthanam police.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

കലാലോകത്തോട് താത്കാലിക വിട; രമേഷ് പിഷാരടി ഇനി പൂർണ്ണസമയ രാഷ്ട്രീയക്കാരൻ, പാലക്കാടിന്റെ പ്രിയ എംഎൽഎ

കലാലോകത്തോട് താത്കാലിക വിട; രമേഷ് പിഷാരടി ഇനി പൂർണ്ണസമയ രാഷ്ട്രീയക്കാരൻ പാലക്കാട് നിയമസഭാ...

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി; വോട്ടർമാർക്ക് നന്ദി പറഞ്ഞ് താരം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റ് വൈറൽ

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്...

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌; ലീഗിന് ആരോഗ്യം നൽകിയേക്കും

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌ കേരളത്തിൽ യുഡിഎഫ്...

കൂടൽമാണിക്യത്തിൽ വീണ്ടും ആനയിടഞ്ഞു; ഉത്സവത്തിനിടെ ഇത് മൂന്നാം സംഭവം; ഭീതിയോടെ നാട്ടുകാർ

കൂടൽമാണിക്യത്തിൽ വീണ്ടും ആനയിടഞ്ഞു; ഉത്സവത്തിനിടെ ഇത് മൂന്നാം സംഭവം; ഭീതിയോടെ നാട്ടുകാർ തൃശൂർ: ഇരിങ്ങാലക്കുട...

സംശയരോഗം മൂത്ത് ക്രൂരത; ഭാര്യയെ തലയ്ക്കടിച്ചു കൊന്നു, രണ്ട് വയസ്സുകാരനെ കാട്ടിലുപേക്ഷിച്ചു

സംശയരോഗം മൂത്ത് ക്രൂരത; ഭാര്യയെ തലയ്ക്കടിച്ചു കൊന്നു ഭോപ്പാൽ: മധ്യപ്രദേശിലെ റൈസൻ...

Related Articles

Popular Categories

spot_imgspot_img