web analytics

കെഎസ്ആർടിസി ബസിന് തീ പിടിച്ചു

കെഎസ്ആർടിസി ബസിന് തീ പിടിച്ചു

അഞ്ചൽ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു. കൊല്ലം അഞ്ചലിൽ വെച്ചാണ് സംഭവം. തിരുവനന്തപുരത്തു നിന്നും മുണ്ടക്കയത്തേക്ക് പോക്കുകയായിരുന്ന ബസിനാണ് തീ പിടിച്ചത്.

ബസിൽ നിന്ന് പുക ഉയർന്നതോടെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. പിന്നാലെ ബൈക്ക് യാത്രക്കാരൻ സമീപത്തെ പമ്പിൽ നിന്ന് ഉപകരണങ്ങൾ എടുത്ത് തീയണക്കുകയായിരുന്നു.

പരിശോധനയിൽ ബസിന്റെ ഡീസൽ ടാങ്കിന് ചോർച്ച ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അഞ്ചൽ പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. യാത്രക്കാർക്ക് മറ്റൊരു ബസിൽ യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു.

കൊച്ചിയുടെ രാത്രി കാഴ്ചകൾക്ക് ഇനി ‘ഡബിൾ’ വൈബ്

കൊച്ചി: കൊച്ചിയുടെ രാത്രി സൗന്ദര്യം ആസ്വദിക്കാനുള്ള ഓപ്പൺ ഡബിൾ ഡക്കർ ബസ് സർവീസിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.

ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കെഎസ്ആർടിസി ജെട്ടി സ്റ്റാൻഡിൽ, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കൊച്ചി ഡബിൾ ഡക്കർ സർവീസ് ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിൽ കെഎസ്ആർടിസി ആരംഭിച്ച ഡബിൾ ഡക്കർ സർവീസുകളുടെ മാതൃകയിലാണ് കൊച്ചിയിലും ഡബിൾ ഡക്കർ ബസ് എത്തിച്ചിരിക്കുന്നത്.

റൂട്ട് ഇങ്ങനെ

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ നിന്നു വൈകിട്ട് 5 മണിക്ക് ആണ് ബസ് പുറപ്പെടുക.

തേവര, സിഒപിറ്റി അവന്യൂ വാക്ക് വേ, മറൈൻ ഡ്രൈവ്, കാളമുക്ക്, വല്ലാർപാടം ചർച്ച്, ഹൈകോർട്ട് വഴി വൈകിട്ട് 7.40ന് എറണാകുളത്ത് തിരിച്ചെത്തുന്ന വിധമാണ് സർവീസിന്റെ ക്രമീകരണം.

മുകളിലത്തെ ഡെക്കിൽ ആളൊന്നിന് 300 രൂപയും താഴത്തെ ഡെക്കിൽ 150 രൂപയുമാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം ഫിറ്റ്നെസ് തീർന്ന 34 വർഷം പഴക്കമുള്ള ബസ് ഓടിക്കുന്നതിലെ വിമർശനവും മഴക്കാലത്ത് തുറന്ന മേൽക്കൂരയുള്ള ബസ് ഓടിക്കുന്ന ട്രോളുകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായിട്ടുണ്ട്.

‘ആഹാ വെറും 34 വർഷം മാത്രം പഴക്കമുള്ള നല്ല പുതുപുത്തൻ വണ്ടി ആണല്ലോ. ഇതോടെ കൊച്ചിയിൽ കെഎസ്ആർടിസി വക പുരാവസ്തുക്കളുടെ എണ്ണം രണ്ടായി. ഒന്ന് ഈ വണ്ടിയും മറ്റൊന്ന് ആ സ്റ്റാൻഡും’– എന്നാണ് ഒരാൾ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പരിഹസിക്കുന്നത്.

‘മഴക്കാലത്തു യാത്ര ബുദ്ധിമുട്ടാകും. മുകളിൽ ട്രാൻസ്പേരന്റ് ഷീറ്റ് കവർ ചെയ്താൽ നന്നായിരിക്കും’ എന്നും ആളുകൾ പറയുന്നു.

കെഎസ്ആര്‍ടിസിയുടെ പുതിയ ബസുകൾ ഓടിച്ച് ഗണേഷ്‌കുമാർ; ബാക്കി ഉടൻ എത്തുമെന്നും മന്ത്രി


തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ചു നോക്കി ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍.

‘പുതിയ ബസുകൾ വരുമെന്ന് പറഞ്ഞു… വന്നു…’ എന്ന് തുടങ്ങുന്ന കുറിപ്പോടെ ബസ് ഓടിക്കുന്നതിന്റെ വീഡിയോയും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.

വാങ്ങിയ ചില നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി ഉടന്‍ തന്നെ ബാക്കി ബസുകള്‍ കൂടി എത്തുമെന്നും മന്ത്രി അറിയിച്ചു. ഒട്ടും വൈകാതെ സുഖയാത്ര ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പുതിയ കെഎസ്ആര്‍ടിസി ബസിന്റെ ഡിസൈന്‍ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

കാലാനുസൃതമായ ഡിസൈനിന് പകരം ആകര്‍ഷകമല്ലാത്ത ഡിസൈനും പെയിന്റിങുമാണ് പുതിയ ബസുകള്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം.

Summary: A moving KSRTC bus caught fire at Anchal in Kollam. The bus was on its way from Thiruvananthapuram to Mundakayam when the incident occurred. No casualties were reported in the incident.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ് പോര് മുറുകുന്നു

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ്...

നിയമസഭയിൽ ഇനി ‘പടുകൂറ്റൻ’ ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ

നിയമസഭയിൽ ഇനി 'പടുകൂറ്റൻ' ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രവിജയം...

സംശയരോഗം മൂത്ത് ക്രൂരത; ഭാര്യയെ തലയ്ക്കടിച്ചു കൊന്നു, രണ്ട് വയസ്സുകാരനെ കാട്ടിലുപേക്ഷിച്ചു

സംശയരോഗം മൂത്ത് ക്രൂരത; ഭാര്യയെ തലയ്ക്കടിച്ചു കൊന്നു ഭോപ്പാൽ: മധ്യപ്രദേശിലെ റൈസൻ...

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി; വോട്ടർമാർക്ക് നന്ദി പറഞ്ഞ് താരം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റ് വൈറൽ

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്...

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ വൈറൽ

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ...

Related Articles

Popular Categories

spot_imgspot_img