web analytics

ധർമ്മസ്ഥലയിൽ കൊല്ലപ്പെട്ട പെൺകുട്ടികളിൽ മലയാളികളും

ധർമ്മസ്ഥലയിൽ കൊല്ലപ്പെട്ട പെൺകുട്ടികളിൽ മലയാളികളും

മംഗളൂരു: വിദ്യാർത്ഥികളടക്കം 100ലേറെ യുവതികളെ പീഡിപ്പിച്ച് കൊന്ന് കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ മരിച്ചവരിൽ മലയാളികളുമുണ്ടെന്ന് സംശയം.

കർണാടകയിലെ ധർമ്മസ്ഥലത്ത് 1998നും 2014ലു ഇടയിലാണ് സംഭവം നടന്നത്.

ഇതു സംബന്ധിച്ച് ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് വെളിപ്പെടുത്തൽ നടത്തിയത്.

ഇയാളുടെ മൊഴിയിൽ കർണാടക പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

ധർമ്മസ്ഥല ക്ഷേത്രത്തിലെ സൂപ്പർവൈസറാണ് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ നിർദ്ദേശം നൽകിയത്.

വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും ഇതോടെ മൃതദേഹങ്ങൾ കത്തിച്ച് കുഴിച്ചുമൂടിയെന്നും മുൻ തൊഴിലാളി പറയുന്നു.

ധർമ്മസ്ഥലയിലും പ്രദേശങ്ങളിലും പീഡനത്തിനിരയായ സ്‌കൂൾ വിദ്യാർത്ഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കുഴിച്ചിട്ടതെന്നാണ് വെളിപ്പെടുത്തൽ.

എന്നാൽ മൊഴിനൽകിയ ആളുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹങ്ങൾ കുഴിച്ചു മൂടിയതിന്റെ ഫോട്ടോകളും തെളിവുകളും ഇയാൾ പൊലീസിന് നൽകിയിട്ടുണ്ട്.

ഇയാൾക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

2014ൽ ജോലി ഉപേക്ഷിച്ച ഇയാൾ കുടുംബത്തോടൊപ്പം ധർമ്മസ്ഥലയിൽ നിന്ന് പോയിരുന്നു.

എന്നാൽ പശ്ചാത്താപവും ഇരകൾക്ക് നീതി ലഭിക്കണമെന്നത് ആഗ്രഹിച്ചുമാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഇദ്ദേഹം പൊലീസിനോട് പറഞ്ഞു.

ധർമ്മസ്ഥല ക്ഷേത്ര ജീവനക്കാരിയും ഇതു സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ട്.

ധർമ്മസ്ഥലയിലെ പരിശോധനയിൽ തലയോട്ടികളും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തി.

ഇവ ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന് പറയുന്നിടത്ത് കൂടുതൽ പരിശോധനകൾ തുടങ്ങിയിട്ടില്ല.

ദക്ഷിണ കർണാടക എസ്.പി കെ.എ. അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.1987ൽ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി.

ധർമ്മസ്ഥലയിലേക്ക് പോകുന്ന മലയാളികളിൽ കൂടുതലും കാസർകോട്ടുകാരാണ്.

അതിനിടെയാണ് ധർമ്മസ്ഥലയിൽ പോയി കാണാതായ മലയാളി പെൺകുട്ടികളുണ്ടെന്നതിന്റെ സൂചനകൾ പുറത്തുവരുന്നത്.

1987ൽ കാണാതായ യുവതിയുടെ മൃതദേഹം കൈകാലുകൾ വെട്ടിയ നിലയിൽ കണ്ടെത്തിയിരുന്നു.

ഇക്കാര്യം കഴിഞ്ഞ ദിവസം യുവതിയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു.

‘ഇരുപത് വർഷങ്ങൾക്ക് മുമ്പ് നടന്ന കൂട്ടക്കൊല പരമ്പരയാണിത്.

പൊലീസ് നടപടി എടുത്തില്ലെങ്കിൽ ആക്ഷൻ കമ്മിറ്റിക്കാർ നേരിട്ടിറങ്ങി മൃതദേഹങ്ങൾ പുറത്തെടുക്കും.

ജയിലിൽ പോകാൻ തയ്യാറാണ്. ജീവനക്കാരൻ നൽകിയ മൊഴി നൂറ് ശതമാനവും ശരിയാണെന്നും നാട്ടുകാർ പറഞ്ഞു.

English Summary:

Among the girls who were murdered in Dharmasthala, some were reportedly from Kerala

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം തിരുവനന്തപുരം: ശബരിമല...

യമുന ബോട്ട് ദുരന്തം: മരണസംഖ്യ 14 ആയി; തിരച്ചിൽ തുടരുന്നു, സുരക്ഷ ശക്തമാക്കി

യമുന ബോട്ട് ദുരന്തം: മരണസംഖ്യ 14 ആയി; തിരച്ചിൽ തുടരുന്നു, സുരക്ഷ...

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

പ്രണയപ്പകയോ അതോ ബ്ലാക്‌മെയിലിംഗോ? ജിം ട്രെയിനറുടെ മരണത്തിൽ ദുരൂഹത; യുവതിക്കെതിരെ കുടുംബം രംഗത്ത്

പ്രണയപ്പകയോ അതോ ബ്ലാക്‌മെയിലിംഗോ? ജിം ട്രെയിനറുടെ മരണത്തിൽ ദുരൂഹത; യുവതിക്കെതിരെ കുടുംബം...

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img