web analytics

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ- മധുര പലഹാരങ്ങൾക്കെതിരെ പൊതു ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം നിർദേശിച്ചത്.

ലഘു ഭക്ഷണങ്ങളിൽ അടങ്ങിയിരുന്ന എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് വിവരങ്ങൾ ഉൾപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കാനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.

പുകയില ഉൽപ്പന്നങ്ങൾക്കെതിരായ മുന്നറിയിപ്പ് നൽകുന്നത് പോലെ എണ്ണ- മധുര പലഹാരങ്ങളുടെ ദോഷവശങ്ങൾ വ്യക്തമാക്കി മുന്നറിയിപ്പ് നൽകാനാണ് തീരുമാനം.

സാംസ്‌കാരിക പ്രാധാന്യമുള്ളവയാണെങ്കിലും ലഡു, ജിലേബി പോലുള്ള മധുര പലഹാരങ്ങളിലും സമൂസ, വട പാവ്, പോലുള്ള എണ്ണ പലഹാരങ്ങളിലും അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയും എണ്ണയുടെയും അളവിനെ പറ്റി ആളുകളെ ബോധവത്കരിക്കുകയാണ് ഈ ബോർഡുകളിലൂടെ ലക്ഷ്യമിടുന്നത്.

ലഘു ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര എണ്ണ ഫാറ്റ് എന്നിവയുടെ വിവരങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്ന തരത്തിൽ പോസ്റ്ററിൽ രേഖപ്പെടുത്തണം എന്നും നിർദേശത്തിൽ പറയുന്നു.

കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ കാന്റീനുകൾ കഫ്റ്റീരിയകൾ എന്നിവിടങ്ങളിൽ ആയിരിക്കും ആദ്യഘട്ടത്തിൽ ഇത്തരം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക. എന്നാൽ ഇത് നിരോധനം അല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അമിതവണ്ണം കുറച്ച് ആരോഗ്യമായ ജീവിതശൈലിലേക്ക് മാറാൻ ജനങ്ങൾക്ക് പ്രചോദനം നൽകുകയാണ് ആരോഗ്യമന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം 2050 ആകുമ്പോഴേക്കും 44.9 കോടിയിലധികം ഇന്ത്യക്കാര്‍ അമിതവണ്ണം ഉള്ളവരായി മാറുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി അമിതവണ്ണം തടയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

സാംസ്‌കാരിക പ്രാധാന്യമുള്ളവയാണെങ്കിലും ലഡു, ജിലേബി പോലുള്ള മധുര പലഹാരങ്ങളിലും സമൂസ, വട പാവ്, പോലുള്ള എണ്ണ പലഹാരങ്ങളിലും അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയും എണ്ണയുടെയും അളവിനെ പറ്റി ആളുകളെ ബോധവത്കരിക്കുകയാണ് ഈ ബോർഡുകളുടെ ലക്ഷ്യം.

ഇനി ശരീരഭാരം നോക്കിനിൽക്കുമ്പോൾ കുറയും…!

ശരീരഭാരം കുറച്ച് ഫിറ്റ്‌നെസ് സ്വന്തമാക്കാന്‍ ആഗ്രഹമില്ലാത്തവർ ആരെങ്കിലുമുണ്ടോ..? പക്ഷെ അതിനു വേണ്ടി മെനക്കെടാൻ തയ്യാറാകാത്തവരാണ് ഭൂരിഭാഗവും.

എങ്ങനെ അത് ചെയ്യാം എന്നതിൽ അജ്ഞത ഉള്ളവരാണ് കൂടുതലും. ഇതിന് പരിഹാരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ പഠനത്തിൽ പറഞ്ഞിരിക്കുന്നത്.

രാവിലെ ഏഴ് മണിക്കും ഒമ്പത് മണിക്കും ഇടയില്‍ വ്യായാമം ചെയ്യുന്നവരുടെ ബോഡി മാസ് ഇന്‍ഡക്‌സും (ബിഎംഐ) അരവണ്ണവും മറ്റ് സമയങ്ങളില്‍ വ്യായാമം ചെയ്തവരേക്കാള്‍ കുറഞ്ഞിരിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഫിറ്റ്‌നെസ് യാത്രയില്‍ ഉറക്കത്തിനുള്ള പ്രാധാന്യവും പഠനത്തില്‍ പറയുന്നു. വ്യായാമം ചെയ്യാനായി രാവിലെ നേരത്തേ എഴുന്നേല്‍ക്കുമ്പോള്‍ ഉറക്കം കുറയാതിരിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഫിറ്റ്‌നസിന് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. ഇതിനായി രാത്രിയിലെ സ്‌ക്രീന്‍ ടൈം ഉള്‍പ്പെടെ കുറച്ച് കൃത്യമായ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പിയര്‍ റിവ്യൂഡ് ജേണലായ ഒബീസിറ്റിയിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിഡിസിയുടെ നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷ്യന്‍ എക്‌സാമിനേഷന്‍ സര്‍വേയുടെ ഭാഗമായി 5285 മുതിര്‍ന്നവരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്.

Summary: The Union Health Ministry has proposed the installation of public warning boards against the use of high-fat, sugary snacks—similar to those used for tobacco products. This aims to promote awareness of lifestyle-related health risks in public spaces.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ആര്‍ദ്രകേരളം പുരസ്‌കാരത്തിന് സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി ഇടുക്കി ജില്ലാ പഞ്ചായത്ത്

ആര്‍ദ്രകേരളം പുരസ്‌കാരത്തിന് സംസ്ഥാനതലത്തില്‍ ഒന്നാമതെത്തി ഇടുക്കി ജില്ലാ പഞ്ചായത്ത് ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍...

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു. ഇടുക്കി എഴുകുംവയലിൻ...

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’ ഇന്ത്യക്ക് മേൽ ഏര്‍പ്പെടുത്തിയ ഇരട്ട തീരുവ ഇരുരാജ്യങ്ങളും...

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ ഭോപ്പാൽ: വളർത്തുനായക്ക് അയൽക്കാരന്റെ പേര് നൽകിയ...

മോഹന്‍ലാല്‍ വരെ സിനിമ തുടങ്ങുമ്പോള്‍ മദ്യപാനമാണ്

മോഹന്‍ലാല്‍ വരെ സിനിമ തുടങ്ങുമ്പോള്‍ മദ്യപാനമാണ് ആലപ്പുഴ: സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ മദ്യപിച്ചിരുന്നാണ് സെന്‍സറിങ്...

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...

Related Articles

Popular Categories

spot_imgspot_img