വീണ്ടും മാസ്സ് ലാന്‍ഡിംഗുമായി വിക്രം ലാന്‍ഡര്‍

ബംഗളൂരു: ചന്ദ്രോപരിതലത്തില്‍ വീണ്ടും സോഫ്റ്റ് ലാന്‍ഡ് ചെയ്ത് ചന്ദ്രയാന്‍- 3ന്റെ വിക്രം ലാന്‍ഡര്‍. ‘ഹോപ്പ്’ പരീക്ഷണത്തിന്റെ ഭാഗമായി ആയിരുന്നു ലാന്‍ഡറിനെ ഐഎസ്ആര്‍ഒ വീണ്ടും ലാന്‍ഡ് ചെയ്യിപ്പിച്ചത്. 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയ ശേഷമായിരുന്നു 30- 40 സെന്റീമീറ്റര്‍ മാറി വീണ്ടും ലാന്‍ഡ് ചെയ്തത്. ലാന്‍ഡറിനെ വീണ്ടും ഉപരിതലത്തില്‍ നിന്ന് ഉയര്‍ത്താനാകുന്നത് മനുഷ്യരുള്‍പ്പെട്ട യാത്രയില്‍ നിര്‍ണായകമാണെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു. പേടകം മികച്ച നിലയില്‍ പ്രവര്‍ത്തിച്ചെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു ചന്ദ്രയാന്‍-3 വിക്ഷേപിച്ചത്. വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഉള്‍പ്പെടുന്ന ചന്ദ്രയാന്‍ -3 ന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിച്ചത് ഓഗസ്റ്റ് 23നാണ്. ഇതോടെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതുള്‍പ്പെടെ നിരവധി കണ്ടെത്തലുകള്‍ ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ നടത്തി.

14 ദിവസത്തിന് ശേഷം റോവറും ലാന്‍ഡറും ഇന്നലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ദീര്‍ഘനിദ്രയിലേക്ക് പോകുന്നതിന് മുന്‍പാണ് ഹോപ് പരീക്ഷണം നടന്നത്. ഒരു ചാന്ദ്രദിവസം അവസാനിച്ചതിന് പിന്നാലെ സൂര്യപ്രകാശം മാറി ഇരുട്ട് പരന്നതിനാലാണ് പ്രവര്‍ത്തനം നിലച്ച് ദീര്‍ഘനിദ്രയിലേക്ക് പോയത്. 14 ദിവസത്തിന് ശേഷം വീണ്ടും ഇവ പ്രവര്‍ത്തിച്ചു തുടങ്ങുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. കൊടും തണുപ്പിനെ അതിജീവിക്കാന്‍ യന്ത്രങ്ങള്‍ക്ക് കഴിയില്ലെന്ന കണക്കുകൂട്ടലില്‍ പേലോഡുകള്‍ ഉപയോഗിച്ചുള്ള പഠനങ്ങളൊക്കെ ഐഎസ്ആര്‍ഒ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

കളമശ്ശേരിയില്‍ ഒരു വിദ്യാർത്ഥിക്ക് കൂടി മെനഞ്ചൈറ്റിസ്

കൊച്ചി: കളമശ്ശേരിയില്‍ ഒരു വിദ്യാർത്ഥിക്ക് കൂടി സെറിബ്രല്‍ മെനഞ്ചൈറ്റിസ് രോഗം സ്ഥിരീകരിച്ചു....

യുകെയിൽ കെയറര്‍ വിസയില്‍ ജോലി ചെയ്യുന്ന മലയാളികൾക്ക് സന്തോഷവാർത്ത ! പുതിയ നിയമം വരുന്നു:

യുകെയിൽ കെയറര്‍ വിസയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് യുകെയില്‍ എത്തിയ മലയാളികളില്‍...

കാരി ഭീകരനാണോ? കുത്തിയാൽ കൈ മുറിക്കേണ്ടി വരുമോ? കണ്ണൂരിൽ സംഭവിച്ചത് മറ്റൊന്ന്… സൂക്ഷിക്കുക മരണം വരെ സംഭവിച്ചേക്കാം

കണ്ണൂർ: കാരി മീനിൻ്റെ കുത്തേറ്റ യുവാവിൻ്റെ കൈപ്പത്തി മുറിച്ച് മാറ്റിയെന്ന വാർത്തയാണ്...

കത്രിക കാണിച്ച് ഭീഷണി, ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും പണം തട്ടിയ പ്രതി പിടിയിൽ

കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിയായ തൊഴിലാളിയെ കത്രിക കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ...

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത നാ​ല് മാ​സം പ്രായമുള്ള കുഞ്ഞ് മരിച്ചു; വീഴ്ചയില്ലെന്ന് ആ​ശു​പ​ത്രി അധികൃതർ

പ​ത്ത​നം​തി​ട്ട: പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത നാ​ല് മാ​സം മാത്രം പ്രാ​യ​മുള്ള കു​ഞ്ഞ് മ​രി​ച്ച​തി​ന്...

മനുഷ്യന്റെ അന്തസ്സിന് ഹാനീകരം! ക്ഷേത്രത്തിൽ എച്ചിൽ ഇലയിൽ ശയനപ്രദക്ഷിണം ചെയ്യുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് കരൂരിലെ ക്ഷേത്രത്തിലെ ആചാരങ്ങളിലൊന്നായ എച്ചിൽ ഇലയിൽ ശയനപ്രദക്ഷിണം ചെയ്യുന്നതിന്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!