web analytics

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ

പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ യുവതിയാണ് ഇപ്പോൾ നാട്ടിലും സോഷ്യൽ മീഡിയയിലും താരം.

തിരൂർക്കാട് പള്ളിയാൽതൊടി യു. ഷംന (28) പെൺകുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കുള്ളിലാണ് പരീക്ഷയെഴുതാൻ തയ്യാറായി പരീക്ഷാകേന്ദ്രത്തിലെത്തിയത്.

പിന്നീട് പരീക്ഷ എഴുതിപൂർത്തിയാക്കിയ ശേഷമാണ് ഷംന ആശുപത്രിയിൽ കഴിയുന്ന തന്റെ പിഞ്ചോമനക്കരുകിലേക്ക് പോയത്. ബുധനാഴ്ച്ച രാത്രിയിലാണ് ഷംന പെൺകുഞ്ഞിന് ജന്മംനൽകിയത്.

ഷംനയുടെ മൂന്നാമത്തെ പ്രസവമായിരുന്നു അത്. ഹയർസെക്കണ്ടറി രണ്ടാംവർഷ തുല്യതാ പരീക്ഷ നടക്കാനിരിക്കെയായിരുന്നു ഷംനയുടെ പ്രസവ ദിവസം എത്തിയത്.

ആദ്യവർഷ പരീക്ഷയിൽ ഷംന 89 ശതമാനം മാർക്ക് വാങ്ങിയിരുന്നു.വ്യാഴാഴ്ച്ച രാവിലെയാണ് രണ്ടാം വർഷ മലയാളം പരീക്ഷ നടന്നത്.

ആദ്യവർഷം മലയാളത്തിന് 100 ശതമാനം മാർക്കാണ് ഷംന വാങ്ങിയത്. പ്രസവം കഴിഞ്ഞതോടെ പരീക്ഷ എഴുതണമെന്ന ആ​ഗ്രഹം ഷംന ഭർത്താവിനെയും ഡോക്ടറെയും അറിയിക്കുകയായിരുന്നു.

ആശുപത്രിയിൽ നിന്നും അരകിലോമീറ്റർ മാത്രം ദൂരത്തിലാണ് സാക്ഷരതാ മിഷന്റെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷാകേന്ദ്രം. ഡോക്ടറും ബന്ധുക്കളും ആ​ഗ്രഹത്തിനൊപ്പം നിന്നതോടെ ഷംന ആദ്യ പരീക്ഷയെഴുതി.

വ്യാഴാഴ്ച്ച രാവിലെ കൃത്യം 9.45നു പെരിന്തൽമണ്ണയിലെ പരീക്ഷാകേന്ദ്രമായ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഷംനയെത്തി.
ഷംനയ്ക്കു കൂട്ടിനു മറ്റൊരു ‘പുത്തനമ്മ’ കൂടി അതേ പരീക്ഷാ കേന്ദ്രത്തിലുണ്ടായിരുന്നു.

ആലിപ്പറമ്പ് കാമ്പ്രം കണ്ടേങ്കായിൽ കെ.ജസീല തസ്‌നീമയായിരുന്നു പ്രസവത്തിന് ദിവസങ്ങൾക്ക് ശേഷം പരീക്ഷയെഴുതാനെത്തിയ മറ്റൊരു യുവതി.

ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി 40–ാം ദിവസമാണ് തസ്നീമ പരീക്ഷയെഴുതാനെത്തിയത്. 12.45നു പരീക്ഷ കഴിഞ്ഞയുടൻ ഷംന നേരേ ആശുപത്രിയിലേക്കു മടങ്ങുകയായിരുന്നു.

കഴിഞ്ഞ വർഷത്തെ ഹയർസെക്കൻഡറി ഒന്നാം വർഷ തുല്യതാപരീക്ഷയിൽ ഷംന 89ശതമാനം മാർക്ക് നേടിയിരുന്നു.

ഗർഭിണിയായി എട്ടു മാസം വരെയും തുല്യതാ പഠനകേന്ദ്രത്തിൽ ക്ലാസിനെത്തിയിരുന്നു. പ്രസവത്തിന് അഡ്മിറ്റ് ചെയ്തപ്പോൾതന്നെ, പരീക്ഷയെഴുതാനുള്ള ആഗ്രഹം ഡോക്ടറെ അറിയിച്ചിരുന്നു.

ആരോഗ്യസ്ഥിതി വിലയിരുത്തി ഡോക്ടർ അനുമതി നൽകിയതോടെ, പരീക്ഷാ സെന്റർ കോഓർഡിനേറ്റർ എൻ.രമാദേവി ഇടപെട്ടു താഴത്തെ നിലയിലെ പരീക്ഷാഹാളിൽ ക്രമീകരണം ഏർപ്പെടുത്തി. ആകെ ആറു വിഷയങ്ങളിലാണു പരീക്ഷ. എല്ലാം എഴുതുമെന്നാണു ഷംനയുടെ തീരുമാനം.

വിവാഹമോചിതർക്ക് പരീക്ഷയിലുള്ള ക്വാട്ട ലഭിക്കാനായി വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

വിവാഹമോചിതർക്ക് യുപിഎസ്‍സി പരീക്ഷയിൽ ക്വാട്ടയുണ്ട് എന്നും ആ ജോലി കിട്ടുന്നതിനായി വിവാഹമോചനം വേണണമെന്നും ആവശ്യപ്പെട്ട് ഭാര്യ ശല്യം ചെയ്യുന്നുവെന്ന പരാതിയുമായി യുവാവ്. പിന്നാലെ, യുവാവ് തന്നോട് സ്ത്രീധനം ആവശ്യപ്പെട്ടു എന്ന് കാണിച്ച് യുവതിയും പരാതി നൽകി.

സംഭവം ഇങ്ങനെ.

2013 -ലാണ് യുവാവ് യുവതിയെ കണ്ടുമുട്ടുന്നത്. ഇഷ്ടത്തിലായ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. ഈ സമയം യുപിഎസ്സി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു യുവതി.

നാളുകൾ നീണ്ട പ്രണയത്തിനുശേഷം 2021ൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ യുവതിക്ക് ഈ വിവാഹത്തോട് താല്പര്യം ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്. തനിക്ക് പരീക്ഷ പാസ് ആവണമെന്നും വിവാഹം അതിനുശേഷം മതിയെന്നും യുവതി പറഞ്ഞു.

എന്നാൽ യു പി സി പരീക്ഷ പഠിക്കാൻ സഹായിക്കാം എന്ന് ഉറപ്പിൽ യുവതി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ഒടുവിൽ 2023 ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരായി.

എന്നാൽ പിന്നീട് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. തനിക്ക് ഉടനെ വിവാഹം മോചനം വേണമെന്ന് യുവതി ആവശ്യപ്പെട്ടു. താൻ തന്നെ തയ്യാറാല്ല എന്ന നിലപാട് യുവാവും എടുത്തതോടെ യുവതി യുവാവിനെ ഉപേക്ഷിച്ച സ്വന്തം വീട്ടിലേക്ക് പോയി.

പിന്നീട് തന്നെ കാണാൻ പോലും യുവതി കൂട്ടാക്കുന്നില്ല എന്ന് യുവാവ് പറയുന്നു. തനിക്ക് വിവാഹമോചനം വേണമെന്ന് ഇല്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായി യുവാവ് പറയുന്നു.

ഇതോടെയാണ് യുവാവും പോലീസിൽ പരാതി നൽകിയത്. ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ് യുവാവ്

English Summary:

A young woman has become a sensation both in her hometown and on social media after arriving to write her Higher Secondary equivalency exam just hours after giving birth. U. Shamna (28) from Palliyalthodi, Tirurkkad, gave birth to a baby girl and then quickly prepared herself to appear at the exam center soon after delivery.

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

ശക്തിമരുന്ന് തീർന്നു; വെള്ളി വില കുത്തനെ ഇടിയിന്നു

ആഗോള വിപണികളിൽ വെള്ളി കനത്ത വിലയിടിവിലേക്കാണ് നീങ്ങുന്നത്. റെക്കോർഡ് ഉയരത്തിലെത്തിയതിന് പിന്നാലെ...

ഡോണ്ട് ഡിസ്റ്റർബ് ചേട്ടാ… എല്ലാവരും മാറൂ… വഴികൊടുക്കൂ… നോ ഫോട്ടോസ്…നാട്ടില്‍ സഞ്ജുവിന്‍റെ വഴി ‘ക്ലിയര്‍’ ചെയ്ത് സൂര്യ; വീഡിയോ

ഡോണ്ട് ഡിസ്റ്റർബ് ചേട്ടാ… എല്ലാവരും മാറൂ… വഴികൊടുക്കൂ… നോ ഫോട്ടോസ്…നാട്ടില്‍ സഞ്ജുവിന്‍റെ...

ഇന്ത്യക്കാരുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരം; 2026-ൽ കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ച് യുഎസ്

കനത്ത പ്രഹരം; 2026-ൽ കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ച് യുഎസ് അമേരിക്കൻ സ്വപ്നങ്ങൾ നെയ്ത്...

പാതിരാത്രിയിൽ ലോറിയിൽ കള്ളമണൽ കടത്ത്; ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി

ഇടുക്കിയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഒടിച്ചു കയറ്റി ഇടുക്കി കുമളി അനധികൃതമായി രാത്രി...

ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങി; കാമുകനൊപ്പം ഒളിച്ചോട്ടം; വിവരമറിഞ്ഞ ഭർത്താവും ബ്രോക്കറും ചെയ്തത്… യുവതി അറസ്റ്റിലായി !

യുവതി കാമുകനൊപ്പം ഒളിച്ചോടി; ഭർത്താവ് ആത്മഹത്യ ചെയ്തു കർണാടകയിലെ ദാവൻഗെരെ ജില്ലയിൽ നിന്നുള്ള...

ജൂസ് കൊടുത്ത് മയക്കിയശേഷം ‌ ബലാൽസംഗം ചെയ്ത് ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ്; പരാതിയുമായി കോട്ടയം സ്വദേശിനി

മയക്കിയശേഷം ‌ബലാൽസംഗം ചെയ്ത് മെയിൽ നഴ്സ്; പരാതിയുമായി കോട്ടയം സ്വദേശിനി കോട്ടയം...

Related Articles

Popular Categories

spot_imgspot_img