web analytics

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും വിദ്യാർത്ഥിനി തെറിച്ച് റോഡിൽ വീണിട്ടും ഡ്രൈവർ ബസ് നിർത്തിയില്ലെന്ന് പരാതി.

കാഞ്ഞിരപ്പള്ളിയിലാണ് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. ബസിൽ നിന്നും വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച് വീഴുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ബസ് നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് വച്ചാണ് സംഭവം നടന്നത്.

ഇന്നലെ വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു സംഭവം. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന വാഴയിൽ എന്ന സ്വകാര്യ ബസിൽ നിന്നാണ് വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച് വീണത്.

അത്ഭുതകരമായി കുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ബസ് നിർത്തുവാനോ കുട്ടിക്ക് പരുക്കുണ്ടോ?

എന്ന് അന്വേഷിക്കാനോ പോലും ബസ് ജീവനക്കാർ തയ്യാറായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയാണ് അപകടത്തിൽ പെട്ടത്.

വടകരയിൽ സ്വകാര്യ ബസ് ജീവനക്കാർക്കു നേരെ തോക്ക് ചൂണ്ടി; വ്‌ളോഗർ ‘തൊപ്പി’ പോലീസ് കസ്റ്റഡിയിൽ

സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയതിന് തൊപ്പി എന്ന മുഹമ്മദ് നിഹാൽ വടകര പൊലീസ് കസ്റ്റഡിയില്‍.

വടകര ബസ് സ്റ്റാന്റില്‍ വെച്ച് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ ആണ് സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയത്.

വൈകിട്ട് 5.30യോടെയായിരുന്നു സംഭവം. വടകര-കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോടേക്ക് പോകുകയായിരുന്നു മുഹമദ് നിഹാല്‍.

കാറിന് അരികിലേക്ക് അശ്രദ്ധമായി ബസ് എത്തിയെന്ന് ആരോപിച്ചാണ് തൊപ്പിയും സുഹൃത്തുക്കളും അതിക്രമത്തിന് മുതിർന്നത്.

ബസിന് പിന്നാലെ തൊപ്പിയും കാര്‍ യാത്രക്കാരായ രണ്ട് പേരും വടകര ബസ് സ്റ്റാന്റിൽ എത്തി. തുടര്‍ന്ന് ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു.

തുടർന്ന് കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തൊപ്പിയെ തടഞ്ഞ് വെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പരാതിയില്ലാത്തതിനാല്‍ ഇതുവരെ കേസ് എടുത്തിട്ടില്ല.

മുൻ വാതില്‍ അടയ്ക്കാതെ സ്വകാര്യ ബസ് ; വളവിലെത്തിയപ്പോൾ യുവതി റോഡിലേക്ക് തെറിച്ചു വീണു; അപകടം തൃശൂരിൽ

തൃശ്ശൂർ: സ്വകാര്യ ബസില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് യുവതിക്ക് പരിക്കേറ്റു. ചേറ്റുവ പച്ചാമ്പുള്ളി വീട്ടില്‍ ഗ്രീഷ്മയ്ക്കാണ് (26) പരിക്കേറ്റത്. മുൻ വാതില്‍ അടയ്ക്കാതെ ഓടികൊണ്ടിരുന്ന ബസിൽ നിന്നാണ് യുവതി തെറിച്ചു വീണത്.

ഗുരുവായൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എസ്.എന്‍.ട്രാന്‍സ്‌പോര്‍ട്ട് എന്ന ബസില്‍നിന്നാണ് ഗ്രീഷ്മ തെറിച്ചുവീണത്. തിങ്കളാഴ്ച വൈകുന്നേരം 3.45ഓടെയാണ് അപകടമുണ്ടായത്.

ചാവക്കാട് ബസ് സ്റ്റാന്‍ഡില്‍നിന്ന് ആളെ കയറ്റിയ ബസ് തെക്കെ ബൈപ്പാസിലെ വളവിലെത്തിയപ്പോഴാണ് തുറന്നു കിടന്നിരുന്ന മുന്‍വാതിലിലൂടെ ഗ്രീഷ്മ പുറത്തേക്ക് തെറിച്ചുവീണത്.

മുഖത്തും കൈയ്ക്കും താടിയെല്ലിനും പരിക്കേറ്റ ഗ്രീഷ്മയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു.

മലപ്പുറം ജില്ലയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സാണ് ഗ്രീഷ്മ.

ജോലി ചെയ്യുന്ന ബിയ്യം ഹെല്‍ത്ത് സെന്ററില്‍നിന്ന് ചേറ്റുവയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം

English Summary:

A complaint has been raised alleging that a KSRTC bus driver moved the vehicle forward while students were alighting at a stop. Despite a girl falling onto the road during the incident, the driver reportedly did not stop the bus.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...

കൊന്ന് തിന്നാൻ കാത്തിരിക്കുന്നവരുടെ അന്വേഷണം നടക്കട്ടെ

ലൈംഗികാരോപണങ്ങളിൽ വ്യക്തത വരുത്താതെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് പ്രതിപക്ഷ...

ലണ്ടനിൽ ട്രംപിന്റെ ‘മാഗാ’ തൊപ്പികളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു ഇലോൺ മസ്ക്

ലണ്ടനിൽട്രംപിന്റെ ‘മാഗാ’ തൊപ്പി കളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു...

‘അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ല’; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ലെന്ന് ഡോണൾഡ് ട്രംപ് യുഎസ്...

ഈ ടെസ്റ്റ് പാസായാല്‍ റോഡ് സേഫ്റ്റി ക്ലാസിലിരിക്കേണ്ട, ചോദ്യത്തിന് 30 സെക്കൻഡിനുള്ളിൽ ഉത്തരം…ലേണേഴ്‌സ് ടെസ്റ്റിലെ മാറ്റങ്ങൾ ഇങ്ങനെ:

ഡ്രൈവിംഗ് ലൈസൻസിനായുള്ള ലേണേഴ്‌സ് ടെസ്റ്റിലെ മാറ്റങ്ങൾ ഇങ്ങനെ തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനായുള്ള ലേണേഴ്‌സ്...

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ദുബൈ: ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ....

Related Articles

Popular Categories

spot_imgspot_img