web analytics

വണ്ടിപ്പെരിയാറിലെ ജെ.സി.ബി മോഷണം

വണ്ടിപ്പെരിയാറിലെ ജെ.സി.ബി മോഷണം

വണ്ടിപ്പെരിയാർ: മദ്യലഹരിയിൽ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ പാർക്ക് ചെയ്തിരുന്ന ജെസിബി ഓടിച്ചുകൊണ്ടുപോകാൻ ശ്രമിച്ച 3 യുവാക്കൾ പിടിയിൽ.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണു മാറ്റുന്നതിന് എത്തിച്ച ജെസിബി ആണ് യുവാക്കൾ ഓടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചത്.

ജെസിബി മൈതാനത്തുനിന്നു റോഡിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇവിടെ നിർത്തിയിട്ടിരുന്ന ലോറിയുടെ പടുതയിൽ ഉടക്കുകയായിരുന്നു.

പടുത കീറിയതോടെ ബഹളം ഉണ്ടാകുകയും നാട്ടുകാർ ജെസിബി തടയുകയും ചെയ്തു. പൊലീസ് എത്തി പശുമല സ്വദേശികളായ യുവാക്കളെ സ്റ്റേഷനിലേക്കു കൊണ്ടു പോയി.

പിന്നീട് യുവാക്കൾ മാപ്പു പറയുകയും ജെസിബി ഉടമ സ്റ്റേഷനിൽ എത്തി കേസില്ലെന്ന് അറിയിക്കുകയും ചെയ്തതോടെ പൊലീസ് യുവാക്കളെ താക്കീതു ചെയ്ത ശേഷം വിട്ടയച്ചു.

മദ്യലഹരിയിൽ പൊലീസിനെ കണ്ണുപൊട്ടുന്ന തെറിവിളിക്കുന്ന യുവതി; വീഡിയോ വൈറൽ

കോർബ: മദ്യലഹരിയിൽ പൊലീസിനെ കണ്ണുപൊട്ടുന്ന തെറിവിളിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ.

നിശാ ക്ലബ്ബിലുണ്ടായ തർക്കം തെരുവിലേക്ക് എത്തിയതോടെ പ്രശ്നം പരിഹരിക്കാൻ എത്തിയ പൊലീസിനെയാണ് യുവതി തെറിപറഞ്ഞത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഛത്തീസ്ഗഢിലെ കോർബ ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ച്ച അർദ്ധരാത്രിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

സ്കൂട്ടറിനു പിന്നിലിരിക്കുന്നത് തന്റെ ഭർത്താവാണെന്നും യുവതി പൊലീസിനോട് പറയുന്നതും വീഡിയോയിൽ കാണാം.

കോർബയിലെ നിശാക്ലബ്ബിൽ തിങ്കളാഴ്ച്ച രാത്രിയിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കം രൂക്ഷമായതോടെ ചേരിതിരിഞ്ഞ് ആക്രമണവും ചീത്തവിളിയും നടന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഇതിനു പിന്നാലെ സംഘർഷം തെരുവിലേക്കെത്തുകയായിരുന്നു. ഇതേതുടർന്നാണ് മദ്യപിച്ചെത്തിയ ഇവർ പൊലീസ് ഉദ്യോഗസ്ഥരുമായി തർക്കത്തിൽ ഏർപ്പെട്ടത്.

ടിപി നഗറിലെ സിഎസ്ഇബി ഔട്ട്‌പോസ്റ്റിനടുത്തുള്ള നിശാക്ലബ്ബിനുള്ളിലാണ് ഏറ്റുമുട്ടൽ തുടങ്ങുന്നത്.

രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു എന്നാണ് വിവരം.

ക്ലബ്ബിന് അകത്ത് വച്ച് നടന്ന സംഘർഷം പുറത്തേക്കും വ്യാപിക്കുകയായിരുന്നു. അതേസമയം, സംഘർഷത്തിനുള്ള കാരണം വ്യക്തമല്ല.

നിശാക്ലബ്ബിനടുത്ത് സംഘർഷം നടക്കുന്നു എന്നറിഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥർ എത്തിയത്.

ഇവർ ഇരുവിഭാ​ഗവുമായും ചർച്ച നടത്തിയെങ്കിലും തർക്കം അവസാനിച്ചില്ല. ഇതേതുടർന്ന് പൊലീസ് ആളുകളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, പിരിഞ്ഞുപോകാൻ പറഞ്ഞത് മദ്യപിച്ച് ലക്കുകെട്ടുനിന്ന യുവതിക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ ഇവർ പൊലീസിനു നേരേ അസഭ്യവർഷം ചൊരിയുകയായിരുന്നു. യുവതിയോട് പോകാൻ പറഞ്ഞിട്ടും പൊലീസുദ്യോഗസ്ഥർക്കു നേരേ ഇവർ തെറി വിളി തുടരുകയായിരുന്നു.

സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല. കൂടുതൽ അന്വേഷണം തുടരുകയാണെന്നും പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു

English Summary:


Three youths were taken into custody for attempting to drive away a parked JCB under the influence of alcohol from a panchayat mini stadium.

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു വിദേശത്ത് ജോലി ചെയ്യുന്ന...

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം മാറാം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം...

വിമാനയാത്രക്കാർക്ക് തിരിച്ചടി! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർ ഇന്ത്യ; പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: വിദേശയാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും ഒരുങ്ങുന്നവർക്ക് വൻ പ്രഹരമേൽപ്പിച്ചുകൊണ്ട് എയർ ഇന്ത്യയും...

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക് ഇന്ന് അംഗീകാരം

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക്...

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്; പൊലീസിന്റെ മുന്നറിയിപ്പ്

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പ്; പൊലീസിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ Pinarayi...

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img