web analytics

നടന്മാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യം

നടന്മാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യം

ചെന്നൈ: മയക്കുമരുന്നു കേസില്‍ അറസ്റ്റു ചെയ്ത നടന്മാരായ ശ്രീകാന്തിനും കൃഷ്ണയ്ക്കും ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. കര്‍ശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം നൽകിയത്.

ജാമ്യത്തുകയായി നടൻമാർ ഇരുവരും 10,000 രൂപ കെട്ടിവെക്കണം എന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതേതുകയ്ക്ക് തത്തുല്യമായി രണ്ടുപേരുടെ ആള്‍ജാമ്യവും കോടതി വ്യവസ്ഥ ചെയ്തു.

കൂടാതെ മറ്റൊരു നോട്ടീസ് ഉണ്ടാവുന്നതുവരെ ഇരുവരോടും ദിവസവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

കേസിൽ നേരത്തെ, എന്‍ഡിപിഎസ് പ്രത്യേക കോടതി ഇരുവരുടേയും ജാമ്യഹര്‍ജി തള്ളിയിരുന്നു. മയക്കു മരുന്ന് ജൂണ്‍ 23-നായിരുന്നു ശ്രീകാന്ത് പിടിയിലായത്.

പിന്നാലെ 26-ന് കൃഷ്ണയെയും പോലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്നു കേസില്‍ പിടിയിലായ പ്രദീപ് കുമാര്‍ എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.

പിടിയിലായ സമയത്ത് ശ്രീകാന്തിന്റെ പക്കല്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.

അന്വേഷണവുമായി സഹകരിച്ചിട്ടും കൃഷ്ണയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും ഹൈക്കോടതിയെ അറിയിച്ചു.

വാദം കേള്‍ക്കുന്നതിനിടെ ഇരുവരില്‍ നിന്നും എത്ര അളവില്‍ മയക്കുമരുന്ന് കണ്ടെടുത്തു എന്ന ചോദ്യം കേസ് പരിഗണിച്ച ജസ്റ്റിസ് നിര്‍മല്‍ കുമാര്‍ ഉന്നയിച്ചിരുന്നു.

കൊലപാതക ശ്രമവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് വിതരണത്തെക്കുറിച്ചുള്ള വിശാലമായ അന്വേഷണത്തില്‍ നിന്നാണ് ഇരുവരുടെയും അറസ്റ്റുകള്‍ ഉണ്ടായതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു.

മയക്കുമരുന്ന് ഉപയോഗിച്ച് കറങ്ങുന്നവർ ജാഗ്രത; ഹൈടെക്ക് സംവിധാനവുമായി പോലീസ് പിന്നാലെയുണ്ട്, പിടിവീഴും, ഉറപ്പ്…!

ഇനി ലഹരിവസ്തുക്കൾ അടിച്ച് കറങ്ങുന്നവർ സൂക്ഷിക്കുക.. രാസലഹരി ഉപയോഗിച്ചാൽ കയ്യോടെ പിടിവീഴും.

ഇത്തരക്കാരെ കണ്ടുപിടിക്കാൻ പുതിയ സംവിധാനവുമായി വളപട്ടണം പോലീസ് എത്തിയിരിക്കുകയാണ്.

‘സോ‍ട്ടോക്സ’ എന്നറിയപ്പെടുന്ന ഈ ഉപകരണം കൊണ്ട് ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നവരെ എളുപ്പത്തിൽ കണ്ടെത്താനും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും സാധിക്കുമെന്നാണ് പോലീസ് പറയുന്നത്.

പ്രത്യേക തരം സോ‍ട്ടോക്സ ഡിവൈസാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ വായിൽ ഇട്ട് കറക്കിയശേഷം മിഷനിൽ കയറ്റിവെക്കും.

48 മണിക്കൂറിനുള്ളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ ഉപയോഗിച്ചാൽ അഞ്ച് മിനുറ്റിനുള്ളിൽ പ്രിന്റ് ആയി പുറത്തുവരും.

അഞ്ചുതരത്തിലുള്ള ലഹരി ഉപയോഗം വെവ്വേറെ ഇതിൽ അറിയാൻ സാധിക്കും.

പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ലഹരി ഉപയോഗിച്ചവർക്കെതിരേ 27-എ, 27-ബി എന്നീ വകുപ്പുകൾ ചേർത്ത് അറസ്റ്റുചെയ്യുമെന്ന് വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി.പി. സുമേഷ് പറഞ്ഞു.

സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് സോട്ടോക്സ ഡിവൈസ് കണ്ണൂരിൽ എത്തുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ പുതിയതെരുവിൽ വളപട്ടണം പോലീസ് ഇൻസ്പെക്ടർ ടി.പി. സുമേഷ്, എസ്െഎ ടി.എം. വിപിൻ എന്നിവരുടെ നേതൃത്വത്തിൽ മറുനാടൻ തൊഴിലാളികളിൽ പരീക്ഷണം നടത്തി.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് കണ്ണൂർ സിറ്റി പോലീസിന്റെ കീഴിലുള്ള വളപട്ടണം പോലീസ് സ്റ്റേഷനിൽ ഇത്തരത്തിലുള്ള സോട്ടോക്സാ ഡിവൈസ് ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നത്.

Summary: The Madras High Court has granted bail to actors Srikanth and Krishna, who were arrested in a drug-related case. The bail was granted under strict conditions, including a ₹10,000 bond and daily appearance before the investigating officer until further notice.

spot_imgspot_img
spot_imgspot_img

Latest news

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

Other news

ഗ്രീൻലൻഡിനായി ട്രംപിന്റെ ‘മാസ്റ്റർ പ്ലാൻ’; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ തീരുവ പിൻവലിച്ചു

വാഷിങ്ടൺ: ലോകത്തെ വീണ്ടും ഒരു സാമ്പത്തിക യുദ്ധത്തിന്റെ വക്കിലെത്തിച്ച ഗ്രീൻലൻഡ് വിവാദത്തിൽ...

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല

കഴിക്കരുത് കോഴിയുടെ ഈ ഭാഗം ഡെയ്ഞ്ചറാ… രുചിയുണ്ട് ഗുണമില്ല പ്രായവ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടത്തോടെയും...

കണക്ട് ടു വര്‍ക്ക്: ആദ്യ ദിനത്തില്‍ 9861 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ഉദ്യോഗാർത്ഥികൾക്കും തൊഴിലന്വേഷകർക്കും ആശ്വാസവാർത്ത. സംസ്ഥാന സർക്കാർ...

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം കണ്ണൂർ ∙ കണ്ണൂരിൽ...

Related Articles

Popular Categories

spot_imgspot_img