സുരേഷ്റെയ്‌ന സിനിമയിലേക്ക്

സുരേഷ്റെയ്‌ന സിനിമയിലേക്ക്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സിനിമ അരങ്ങേറ്റത്തിനൊരുങ്ങുന്നു.

സംവിധായകൻ ലോഗൻ ഒരുക്കുന്ന ക്രിക്കറ്റ് ആസ്പദമാക്കിയുള്ള സിനിമയിലാണ് സുരേഷ് റെയ്‌ന അഭിനയിക്കുന്നത്.

ഡ്രീം നൈറ്റ് സ്റ്റോറീസ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ശരവണ കുമാർ ആണ് ചിത്രം നിർമിക്കുന്നത്.

ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകരുടെ പ്രിയ താരമാണ് സുരേഷ് റെയ്‌ന.

ചിത്രത്തിന്റെ പേരോ മറ്റു അഭിനേതാക്കളുടെ വിവരമോ പുറത്തുവിട്ടിട്ടില്ല.

സന്ദീപ് കെ. വിജയ് ആണ് ഛായാഗ്രാഹകൻ. ടി. മുത്തുരാജ് പ്രൊഡക്ഷൻ ഡിസൈനറാണ്.

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനർ, സന്തോഷ് നാരായണൻ സംഗീതസംവിധാനം നിർവഹിക്കും.

വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ പരാതി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. പേസ് ബൗളർ

യാഷ് ദയാൽ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ യുവതിയുടെ പരാതി.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതി പരിഹാര പോർട്ടലിലാണ് യുവതി ഇത്തരത്തിൽ പരാതി സമർപ്പിച്ചത്.

തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നുമാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്. .

യാഷ് ദയാലിന്റെ കെണിയിൽ നിരവധി പെൺകുട്ടികൾ തന്നെപോലെ പെട്ടുപോയിട്ടുണ്ടെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.

യാഷ് ദയാലുമായി അഞ്ചു വർഷമായി അടുപ്പമുണ്ടായിരുന്നെന്നാണ് യുവതി പരാതിയിൽ അവകാശപ്പെടുന്നത്.

മാനസികമായും ശാരീരികമായും യാഷ് ദയാൽ തന്നെ ഉപദ്രവിച്ചെന്നുമാണു യുവതിയുടെ പരാതിയിലുള്ളത്.

വിവിധ ആവശ്യങ്ങൾ പറഞ്ഞ് താരം പണം തട്ടിയെടുത്തെന്നും ഒരുപാടു പെൺകുട്ടികളെ ഇങ്ങനെ പറ്റിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

തെളിവായി ചാറ്റ് സ്ക്രീൻഷോട്ടുകൾ, വി‍ഡിയോ കോൾ രേഖകൾ എന്നിവ തന്റെ കൈവശമുണ്ടെന്നാണു യുവതിയുടെ അവകാശവാദം.

യുവതിയെ കുടുംബത്തിനു പരിചയപ്പെടുത്തിയ യാഷ് ദയാൽ, ഭർത്താവിനെ പോലെയാണു പെരുമാറിയതെന്നും,

അങ്ങനെ വിശ്വാസം നേടിയെടുത്തതായും പരാതിയിൽ ആരോപിക്കുന്നു.

‘‘കബളിപ്പിക്കുകയാണെന്നു മനസ്സിലാക്കി പ്രതികരിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരം മർദിച്ച് അവശയാക്കി,

പ്രണയം അഭിനയിച്ച് പല പെൺകുട്ടികളെയും ഇങ്ങനെ പറ്റിച്ചിട്ടുണ്ട്.’’– പരാതിയിൽ യുവതിയുടെ ആരോപണങ്ങൾ ഇങ്ങനെയാണ്.

യാഷ് ദയാൽ പീഡിപ്പിക്കുകയാണെന്നു പറഞ്ഞ് യുവതി വനിതാ ഹെൽപ് ലൈനെ നേരത്തേ സമീപിച്ചിട്ടുണ്ട്.

യുവതിയുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിർദ്ദേശം നൽകി.

2025 ഐപിഎലിൽ കിരീട ജേതാക്കളായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനായി 15 മത്സരങ്ങൾ കളിച്ച ദയാൽ ആകെ 13 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിലും ദയാലിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.

English Summary :

Former Indian cricketer Suresh Raina is set to make his film debut. He will be acting in a cricket-based movie directed by Logan

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം

കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം കോട്ടയം: കാർ ചാര്‍ജിങ് സ്റ്റേഷനിലേക്ക് ഇടിച്ചു...

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ തിരുവനന്തപുരം: മാരാർജി ഭവൻ എന്ന്...

യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു…!

യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു യേശു ക്രിസ്തുവിന്റെ അസ്ഥികള്‍ ഇപ്പോൾ അമേരിക്കയിലെ രഹസ്യനിലവറകളിൽ...

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി തിരുവനന്തപുരം: ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാൻഡ്...

Related Articles

Popular Categories

spot_imgspot_img