വനിതാ ശുചിമുറിയിൽ ഒളിക്യാമറ

വനിതാ ശുചിമുറിയിൽ ഒളിക്യാമറ

ബെംഗളൂരു: വനിതാ ശുചിമുറിയിൽ ഒളിക്യാമറ വെച്ച ഇൻഫോസിസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റി കാമ്പസിലെ ശുചിമുറിയിലാണ് ഒളിക്യാമറ വെച്ച് സഹപ്രവർത്തകയുടെ വീഡിയോ ചിത്രീകരിച്ചത്.

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നുള്ള സീനിയർ അസോസിയേറ്റ് കൺസൾട്ടന്റായ സ്വപ്നിൽ നാഗേഷ് മാലിയെയാണ്(30) അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ യുവതി വാഷ്റൂം ഉപയോഗിക്കുന്നതിനിടെയാണ് സംഭവം.

ഈ സമയത്താണ് തൊട്ടടുത്ത ടോയ്‌ലറ്റിൽ നിന്നും മൊബൈൽ ഫോണിൽ തന്നെ ചിത്രീകരിക്കുന്ന പ്രതിയെ കണ്ടത്. ഇതോടെ നിലവിളിച്ച് പുറത്തേക്ക് ഓടിയ യുവതി സഹപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എച്ച്ആർ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറി. ഇയാളുടെ ഫോൺ പരിശോധിച്ച എച്ച്ആർ ഉദ്യോഗസ്ഥർ ഇരയുടെ വീഡിയോയും മറ്റൊരു ജീവനക്കാരിയുടെ രഹസ്യമായി റെക്കോർഡു ചെയ്ത വീഡിയോയും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പ്രതി ആവർത്തിച്ച് ക്ഷമാപണം നടത്തുകയും വീഡിയോകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഡിലിറ്റ് ചെയ്യുന്നതിന് മുമ്പ് എച്ച്ആർ ജീവനക്കാർ് തെളിവായി ഒരു സ്‌ക്രീൻഷോട്ട് എടുത്തു വെച്ചിരുന്നു.

തുടർന്നാണ് യുവതി ഇലക്ട്രോണിക് സിറ്റി പൊലീസിനെ സമീപിച്ചത്. ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലേയും വകുപ്പുകൾ പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് ഇൻഫോസിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പെൺകുട്ടികളുടെ ഹോസ്റ്റലിൽ മൊബൈൽ ചാർജറിനുള്ളിൽ ഒളിക്യാമറ ! പിന്നിൽ….

പെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്പൈ ക്യാമറ. തെലങ്കാനയിൽ ആണ് സംഭവം. സംഗറെഡ്ഡി ജില്ലയിലെ അമീൻപൂർ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള കിസ്തറെഡ്ഡിപേട്ടിലെ ഹോസ്റ്റലിലാണ് ക്യാമറകൾ കണ്ടെത്തിയത്.

ഹോസ്റ്റലിലെ താമസക്കാരായ കുട്ടികളാണ് ഫോൺ ചാർജറുകൾക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന നിലയിൽ ക്യാമറകൾ കണ്ടെത്തിയത്. തുടർന്ന് കുട്ടികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഹോസ്റ്റൽ വാർഡൻ മഹേശ്വറാണ് ഇതിന് ഉത്തരവാദിയെന്നാണ് കുട്ടികൾ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.

ക്യാമറകൾ പോലീസ് പിടിച്ചെടുത്തു. ഫോറൻസിക് സംഘങ്ങൾ രേഖപ്പെടുത്തിയ ഡാറ്റ പരിശോധിച്ചു വരികയാണ്.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പോലീസ് നടിയെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

നേരത്തെ ജയസൂര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ മിനു ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം, നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെയുള്ള ലൈംഗിക അതിക്രമ കേസ് കോടതി നേരത്തെ അവസാനിപ്പിച്ചിരുന്നു.

നടിയുടെ മൊഴിക്കപ്പുറം നടൻ ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

ഇത് സംബന്ധിച്ച് പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരത്തെ ഗീത് ഹോട്ടലിൽ വെച്ച് ദുരനുഭവം നേരിട്ടുവെനന്നായിരുന്നു നടി പോലീസിന് നൽകിയ മൊഴി.

2007 ജനുവരിയിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു ഇവരുടെ പരാതി.

നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ഇവർ ആദ്യം പരാതി നൽകിയത്. പിന്നീടാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ രംഗത്ത് വരുന്നത്.

Summary: An Infosys employee has been arrested for installing a hidden camera inside a women’s washroom at the Bengaluru Electronic City campus. The accused secretly filmed a female colleague using the hidden device.

spot_imgspot_img
spot_imgspot_img

Latest news

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം...

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക്

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനലുകളുടെ റേറ്റിംഗ്...

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം...

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്...

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ ന്യൂഡൽഹി: ഇന്ത്യയിൽ തുടരെ തുടരെ ഉണ്ടാകുന്ന ഹൃദയാഘാത മരണങ്ങൾക്ക്...

Other news

മാലിയിൽ 3 ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി

മാലിയിൽ 3 ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി ന്യൂഡൽഹി: മാലിയിൽ 3 ഇന്ത്യക്കാരെ ഭീകരർ...

ഇനി ​ഗവർണർ സർക്കാർ പോര് മുറുകും

ഇനി ​ഗവർണർ സർക്കാർ പോര് മുറുകും തിരുവനന്തപുരം: കേരള സർക്കാരും ഗവർണർ രാജേന്ദ്ര...

യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ...

മാർക്ക് സക്കർബെർഗിനെ ഇറക്കിവിട്ട് ട്രംപ്

മാർക്ക് സക്കർബെർഗിനെ ഇറക്കിവിട്ട് ട്രംപ് ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപ് ഉന്നത സൈനികോദ്യോഗസ്ഥരുമായി വൈറ്റ്ഹൗസിലെ...

പൊട്ടിക്കരഞ്ഞ് വിശ്രുതനും മക്കളും

പൊട്ടിക്കരഞ്ഞ് വിശ്രുതനും മക്കളും കോട്ടയം: ബിന്ദുവിന്റെ അപ്രതീക്ഷിത മരണത്തിൽ പൊട്ടിക്കരഞ്ഞു ഭർത്താവ് വിശ്രുതനും...

കൊറിയർ ജീവനക്കാരനായി എത്തി ബലാൽസംഗം

കൊറിയർ ജീവനക്കാരനായി എത്തി ബലാൽസംഗം കൊറിയർ ഡെലിവറി ജീവനക്കാരനായി വേഷം മാറിയെത്തിയ...

Related Articles

Popular Categories

spot_imgspot_img