കീവ്: യുക്രൈനെതിരായ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രൈനിൽ ഉടനീളം റഷ്യ കഴിഞ്ഞ രാത്രിയിൽ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്.
റഷ്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾക്കും അപ്പുറത്തേക്കും ഇക്കുറി റഷ്യ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്.
477 ഡ്രോണുകളും 60 മിസൈലുകളുമാണ് ഒറ്റ രാത്രിയിൽ യുക്രൈനിലേക്ക് റഷ്യ തൊടുത്തത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു കുട്ടിയുൾപ്പെടെ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മൂന്നുവർഷമായി തുടരുന്ന യുക്രൈൻ – റഷ്യ യുദ്ധത്തിനിടെ യുക്രൈൻ നേരിട്ട ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് ഇന്നലെ രാത്രിയിൽ നടന്നത്.
അതേസമയം, റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈന് കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റഷ്യ ആയച്ച ഡ്രോണുകളിൽ 211 എണ്ണം യുക്രൈൻ വെടിവെച്ചിട്ടു. 225 ഡ്രോണുകൾ ഇലക്‌ട്രോണിക് വാർഫയർ സംവിധാനങ്ങൾ ഉപയോഗിച്ച് യുക്രൈൻ നിർവീര്യമാക്കിയിരുന്നു.
റഷ്യ അയച്ച മിസൈലുകളിൽ 38 എണ്ണത്തെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് യുക്രൈൻ പ്രതിരോധിച്ചതായാണ് വിവരം.
English Summary :
Russia has intensified its attacks against Ukraine, with reports stating that it carried out airstrikes across various parts of Ukraine last night