web analytics

ആനവണ്ടിയുടെ പുതിയ ലുക്ക് ഇഷ്ടപ്പെട്ടോ?

തിരുവനന്തപുരം: ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ പറഞ്ഞ അടിമുടി മാറിയ പുതിയ കെ എസ് ആർ ടി സി ബസുകൾ എത്തിത്തുടങ്ങി.

പഴയ ബസുകളുടെ ലുക്കിൽ നിന്നും തീർത്തും വ്യത്യസ്തമാണ് പുതിയ ബസുകൾ.

പുതിയ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഇപ്പോൾ വഴിതുറന്നിരിക്കുന്നത്.

തീർത്തും വേറിട്ട രീതിയിലുള്ള ഈ ഡിസൈനെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ടാറ്റയുടെ ഷാസിയിൽ എസിജിഎൽ ആണ് ഇപ്പോൾ എത്തിയിരിക്കുന്ന കെഎസ്ആർടിസി ബസുകളുടെ ബോഡി നിർമ്മിച്ചിരിക്കുന്നത്.

ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് തുടങ്ങിയ രണ്ട് വിഭാഗങ്ങളിലേക്കുളള ബസുകളാണ് എത്തി തുടങ്ങിയിരിക്കുന്നത്.

രണ്ട് വാഹനങ്ങളുടെയും ബോഡിയുടെ ഡിസൈൻ ഒരുപോലെ ആണെങ്കിലും ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് എന്നിവയ്ക്ക് മുന്നിലെ നിറത്തിൽ വളരെ ഏറെ വ്യത്യാസം വരുത്തിയിട്ടുണ്ട്.

ഗോവയിലാണ് ബോഡി നിർമ്മിച്ചതെന്നാണ് ബസുകളിലെ താൽക്കാലിക നമ്പർ നൽകുന്ന സൂചന.

അടുത്തിടെയാണ് പുതിയ 143 ബസുകൾ വാങ്ങുന്നതിനായി കെഎസ്ആർടിസി അഡ്വാൻസ് നൽകി കച്ചവടം ഉറപ്പിച്ചിരിക്കുന്നത്.

ആദ്യഘട്ടമായി ഇതിൽ 80 ബസുകൾ ഉടനെത്തുമെന്നാണ് ഗതാഗതമന്ത്രി അറിയിച്ചിരുന്നത്. ആദ്യ ബാച്ചിലെ ബസുകളാണ് ഇപ്പോൾ ബോഡി കെട്ടി പുറത്ത് എത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തലുകൾ.

വരുന്ന മൂന്ന് മാസത്തിനുള്ളിലാണ് ശേഷിക്കുന്ന 63 ബസുകൾ കൂടി നിർമ്മാതാക്കൾ കെഎസ്ആർടിസിക്ക് കൈമാറുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ മുൻനിര ബസ് നിർമാതാക്കളായ ടാറ്റാ മോട്ടോഴ്‌സ്, അശോക് ലൈലാൻഡ്, ഐഷർ തുടങ്ങിയ കമ്പനികളുടെ ബസുകളാണ് കെഎസ്ആർടിസി വാങ്ങിയിരിക്കുന്നത്.

പുതിയ ബസുകൾ വാങ്ങുന്നതിനായി സംസ്ഥാന സർക്കാർ 107 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിൽ 62 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ഈ തുകയിൽ നിന്ന് ബസുകൾക്കുള്ള അഡ്വാൻസ് തുകയായി 22.9 കോടി രൂപ കമ്പനികൾക്ക് കൈമാറിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ടാറ്റയുടെ ബസുകളായിരിക്കും ആദ്യമെത്തുകയെന്ന് മുമ്പുതന്നെ അധികൃതർ പറഞ്ഞിരുന്നു. ആദ്യ ബാച്ചിലെ 80 ബസുകളിൽ 60 സൂപ്പർ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണുള്ളത്.

പ്രിമിയം ബസുകൾക്കായാണ് അശോക് ലൈൻലാൻഡിന് ഓർഡർ നൽകിയിരിക്കുന്നത്. എട്ട് എസി സ്ലീപ്പറുകൾ, 10 എസി സ്ലീപ്പർ കം സീറ്ററുകൾ, എട്ട് എസി സെമി സ്ലീപ്പറുകൾ എന്നിവയാണവ.

ഓർഡിനറി സർവീസ് നടത്തുന്നതിനായി 9 മീറ്റർ നീളമുള്ള ബസുകൾ ഉൾപ്പെടെ 37 ചെറിയ ബസുകൾ വാങ്ങുന്നുണ്ട്.

English Summary :

Transport Minister K.B. Ganesh Kumar announced the arrival of newly redesigned KSRTC buses. These buses feature a completely revamped look, distinctly different from the older models.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂങ്ങിയെങ്കിലും കയർ പൊട്ടി വീണു; ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് പ്രതി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂങ്ങിയെങ്കിലും കയർ പൊട്ടി വീണു; ജയിലിൽ കഴുത്തറുത്ത്...

ഡിജിറ്റൽ അറസ്റ്റിൻ്റെ നേരറിയാൻ സി.ബി.ഐ; ഉത്തരവിട്ട് സുപ്രീംകോടതി; ബാങ്കുകളുടെ പങ്കും അന്വേഷിക്കും

ഡിജിറ്റൽ അറസ്റ്റിൻ്റെ നേരറിയാൻ സി.ബി.ഐ; ഉത്തരവിട്ട് സുപ്രീംകോടതി; ബാങ്കുകളുടെ പങ്കും അന്വേഷിക്കും ന്യൂഡൽഹി:...

ഇടുക്കി തൊടുപുഴയിൽ മഞ്ഞപ്പിത്തം പടരുന്നു: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ഇടുക്കി തൊടുപുഴയിൽ മഞ്ഞപ്പിത്തം പടരുന്നു: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് തൊടുപുഴ മുനിസിപ്പാലിറ്റി സിവിൽ...

താമര വില ഇടിഞ്ഞു; വിപ്ലവം സൃഷ്ടിച്ച് മുല്ലപ്പൂ

താമര വില ഇടിഞ്ഞു; വിപ്ലവം സൃഷ്ടിച്ച് മുല്ലപ്പൂ കൊല്ലം: രണ്ടാഴ്ചയ്ക്കിടെ മുല്ലപ്പൂവിന്റെ വില...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തി: മണിയറയിൽ കയറിയ നവവധു 20 മിനിറ്റിൽ വീടുവിട്ടിറങ്ങി…! കാരണം വിചിത്രം:

മണിയറയിൽ കയറിയ നവവധു 20 മിനിറ്റിൽ വീടുവിട്ടിറങ്ങി ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിൽ നടന്ന...

Related Articles

Popular Categories

spot_imgspot_img