സഹ അധ്യാപകരുമൊത്തുള്ള ചാറ്റ് ഗ്രൂപ്പിൽ പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ എടുത്ത് പങ്കുവെച്ചതിന് ജപ്പാനിലെ രണ്ട് പ്രൈമറി സ്‌കൂൾ അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു.
ജപ്പാനിലെ നഗോയയിലെ ഒരു പബ്ലിക് സ്‌കൂളിൽ പഠിപ്പിക്കുന്ന 42 വയസുകാരനും യോകോഹാമയിലെ പബ്ലിക് സ്‌കൂളിലെ അധ്യാപകനായ 37 വയസുകാരനുമാണ് പണി കിട്ടിയത്.
13 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ചില ഫോട്ടോകളും വീഡിയോകളും എടുത്തതായി ഇവർ സമ്മതിച്ചതായി പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസി പുറത്തുവിട്ട വാർത്തയിൽ പറയുന്നു.
അപ്സ്‌കേർട്ട് ഫോട്ടോഗ്രാഫുകൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ പിന്നീട് 10 പ്രൈമറി, ജൂനിയർ ഹൈസ്‌കൂൾ അധ്യാപകരുടെ ഗ്രൂപ്പിൽ പങ്കുവെക്കുകയായിരുന്നു.
ലൈംഗിക കുറ്റകൃത്യങ്ങളുടെ വ്യാപകമായ പരിഷ്‌കരണങ്ങളുടെ ഭാഗമായി ജപ്പാൻ അടുത്തിടെയാണ് അപ്സ്‌കർട്ടിംഗും ലൈംഗിക പ്രവൃത്തികളുടെ രഹസ്യ ചിത്രീകരണവും നിരോധിച്ചത്.